ജയഗീത

Jayageetha
MR Jayageetha poetress,writer,lyricist
എം ആർ ജയഗീത
എഴുതിയ ഗാനങ്ങൾ: 13

കൊല്ലം സ്വദേശിനി.പ്രസിദ്ധീകരണങ്ങളിൽ കവിതയെഴുതി തഴക്കം വന്ന ജയഗീത രാജസേനൻ സംവിധാനം ചെയ്ത "വൂണ്ട്" എന്ന ചിത്രത്തിലെ ഏറെ ജനശ്രദ്ധ നേടിയ "രാകേന്ദു പോകയായ് " ഗാനം രചിച്ചുകൊണ്ടാണ് ചലച്ചിത്രഗാനരചനയിലേയ്ക്ക് കടക്കുന്നത്. വൂണ്ടിനു പുറമേ ,മിഴി തുറക്കൂ, വർഷം തുടങ്ങിയ ചലച്ചിത്രങ്ങളിലും, ചില ആൽബങ്ങൾക്കും ഗാനങ്ങൾ എഴുതി. കവയിത്രിയും കഥാകാരിയുമായ ജയഗീത മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ സ്ഥിരസാന്നിധ്യവും ഗൾഫിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് എന്ന ദിനപത്രത്തിലെ കോളമിസ്റ്റും കൂടിയാണ്  'മഴനൂലാടകള്‍', 'ഇടനാഴിദൂരത്തില്‍ സംഭവിച്ചത്'(കവിതാ സമാഹാരം), ടാഗോറിന്റെ ജീവചരിത്രം(പഞ്ചാബിന്റെ സർഗ ഹിമവാൻ) എന്നിവയാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. ചെറു പ്രായത്തിൽ തന്നെ കവിതകളും കഥകളുമെഴുതിത്തുടങ്ങിയ ജയഗീത കൊല്ലം കളക്റ്ററേറ്റിൽ പ്ലാനിങ് വകുപ്പില്‍ റിസര്‍ച്ച് ഓഫീസറായി ജോലി ചെയ്ത് വരികയാണ്. ഭര്‍ത്താവ് അഡ്വ ശിവപ്രസാദ്. മക്കൾ അരുന്ധതി,അഭിരാമി.