പല ദേശം

ആ....
ഗലി ഗലി ഭായ് ചാരാ ഹോ...
യഹാം വഹാം പ്രേമ് ധാരാ ഹോ...
ഹർ ധരം സബ് കോ സാധ് സബ് കോ പ്യാരാ ഹോ... ഓ...

പല ദേശം പല വേഷം ഇതു മാനവന്റെ പല കോലം..
ഒരു മണ്ണിൻ പല പൂക്കൾ അറിയാമോ മനമേ...
പലതായി പിരിയുമീ പൂക്കൾ വിധിയിതിൽ കേഴാതേ...
ഗലി ഗലി ഭായ് ചാരാ ഹോ...
യഹാം വഹാം പ്രേമ് ധാരാ ഹോ...
നീയോ ഞാനോ ഏതോ ആരോ എങ്ങോ.. ഓ...
പോകുന്നോ.. ഓ..

ഗലി ഗലി ഭായ് ചാരാ ഹോ...
യഹാം വഹാം പ്രേമ് ധാരാ ഹോ...
ഹർ ധരം സബ് കോ സാധ് സബ് കോ പ്യാരാ ഹോ... ഓ...

തമ്മിൽ കാണാൻ... കണ്ണും കാതും മൂടി 
വച്ചതാളെ കാണാൻ വയ്യാതേ...
തമ്മിൽ കാണാൻ... കണ്ണും കാതും മൂടി 
വച്ചതാളെ കാണാൻ വയ്യാതേ...
ഉള്ളിൽ തീയാളും, തമ്മിൽ പോരാടും
മണ്ണിൽ തായ് നെഞ്ചം തകർക്കുന്നോരേ... ഏ....

ഗലി ഗലി ഭായ് ചാരാ ഹോ...
യഹാം വഹാം പ്രേമ് ധാരാ ഹോ...
ഹർ ധരം സബ് കോ സാധ് സബ് കോ പ്യാരാ ഹോ... ഓ...

നിന്നിൽ നീയായ് എന്നെ കാണാൻ തോന്നും
നെഞ്ചിൻ തേങ്ങൽ കേൾക്കാൻ നിന്നാലോ... ഓ...
നിന്നിൽ നീയായ് എന്നെ കാണാൻ തോന്നും
നെഞ്ചിൻ തേങ്ങൽ കേൾക്കാൻ നിന്നാലോ...
വിങ്ങൽ കേൾക്കാമോ... എന്നെ കാണാമോ...
മണ്ണിൽ തീനാളം വിതയ്ക്കുന്നോരേ.... ഏ....

ഗലി ഗലി ഭായ് ചാരാ ഹോ...
യഹാം വഹാം പ്രേമ് ധാരാ ഹോ...
ഹർ ധരം സബ് കോ സാധ് സബ് കോ പ്യാരാ ഹോ... ഓ...
ഗലി ഗലി ഭായ് ചാരാ ഹോ...
യഹാം വഹാം പ്രേമ് ധാരാ ഹോ...
ഹർ ധരം സബ് കോ സാധ് സബ് കോ പ്യാരാ ഹോ... ഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pala desham

Additional Info

Year: 
2017