കാവ്യ മാധവൻ
ചലച്ചിത്രനടി കാവ്യ മാധവൻ. 1991 ൽ ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് കാവ്യ ചലച്ചിത്രലോകത്തെത്തുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലുമഭിനയിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസം നീലേശ്വരം ജി.എൽ.പി. സ്കൂളിലും രാജാസ് ഹൈസ്കൂളിലുമായിരുന്നു. തീരെ ചെറുപ്പത്തിൽ തന്നെ കാവ്യ നൃത്തകലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു. പി. മാധവൻ-ശ്യാമള ദമ്പതികളുടെ മകളായ കാവ്യയുടെ ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനറാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം.
2009 ഫെബ്രുവരി 5-നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി. 2016 നവംമ്പർ 25 ന് നടൻ ദിലീപിനെ കാവ്യ വിവാഹം ചെയ്തു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പൂക്കാലം വരവായി | സ്കൂളിലെ കുട്ടി-1 | കമൽ | 1991 |
പാവം ഐ എ ഐവാച്ചൻ | സാറ | റോയ് പി തോമസ് | 1994 |
അഴകിയ രാവണൻ | അനുരാധയുടെ ബാല്യം | കമൽ | 1996 |
ഒരാൾ മാത്രം | ഗോപിക | സത്യൻ അന്തിക്കാട് | 1997 |
ഭൂതക്കണ്ണാടി | മീനു | എ കെ ലോഹിതദാസ് | 1997 |
ഇരട്ടക്കുട്ടികളുടെ അച്ഛൻ | ധന്യ | സത്യൻ അന്തിക്കാട് | 1997 |
സ്നേഹസിന്ദൂരം | കൃഷ്ണൻ മുന്നാട് | 1997 | |
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | അഞ്ജലി | കമൽ | 1997 |
കാറ്റത്തൊരു പെൺപൂവ് | യമുന | മോഹൻ കുപ്ലേരി | 1998 |
പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു | പി വേണു | 1999 | |
ചന്ദ്രനുദിക്കുന്ന ദിക്കിൽ | ലാൽ ജോസ് | 1999 | |
ഡാർലിങ്ങ് ഡാർലിങ്ങ് | പദ്മജ വാര്യർ / പപ്പി | രാജസേനൻ | 2000 |
കൊച്ചു കൊച്ചു സന്തോഷങ്ങൾ | സെലിൻ | സത്യൻ അന്തിക്കാട് | 2000 |
മധുരനൊമ്പരക്കാറ്റ് | സുനൈന | കമൽ | 2000 |
തെങ്കാശിപ്പട്ടണം | റാഫി - മെക്കാർട്ടിൻ | 2000 | |
സഹയാത്രികയ്ക്ക് സ്നേഹപൂർവം | മായ സഖറിയ | എം ശങ്കർ | 2000 |
രാക്ഷസരാജാവ് | ഡെയ്സി | വിനയൻ | 2001 |
ജീവൻ മശായ് | ടി എൻ ഗോപകുമാർ | 2001 | |
മഴമേഘപ്രാവുകൾ | മാളു | പ്രദീപ് ചൊക്ലി | 2001 |
ദോസ്ത് | തുളസീദാസ് | 2001 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
മൗനമായ് മനസ്സിൽ | മാറ്റിനി | ദിൻ നാഥ് പുത്തഞ്ചേരി | രതീഷ് വേഗ | 2012 | |
ഹേ മതവെറികളെ | ഹദിയ | മുരുകൻ കാട്ടാക്കട | 2017 | ||
ദൈവമേ കൈതൊഴാം | ദൈവമേ കൈതൊഴാം കെ കുമാറാകണം | സന്തോഷ് വർമ്മ | നാദിർഷാ | 2018 |
ഗാനരചന
കാവ്യ മാധവൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
എന് ഖല്ബിലുള്ളൊരു | വൺവേ ടിക്കറ്റ് | അരുൺ അനൂപ് | വിധു പ്രതാപ് | 2008 | |
പറയാതെ പണ്ടേ | കാവ്യദളങ്ങൾ - ആൽബം | കാവ്യ മാധവൻ | സുജാത മോഹൻ | 2014 | |
കാലം നീയങ്ങ് | ആകാശവാണി | ശ്രീ ശങ്കർ | അഭയ് ജോധ്പുർകാർ, അന്ന കാതറീന വാലയിൽ | 2016 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
പറയാതെ പണ്ടേ | കാവ്യദളങ്ങൾ - ആൽബം | കാവ്യ മാധവൻ | സുജാത മോഹൻ | 2014 |