ദോസ്ത്
താൻ പ്രണയിക്കുന്നത് തന്റെ സുഹൃത്തിന്റെ സഹോദരിയെയാണെന്നറിഞ്ഞതോടെ വിജയ് സമ്മർദ്ദത്തിലാവുന്നു.സൗഹൃദമാണോ പ്രണയമാണോ നിലനിർത്തേണ്ടതെന്ന ആശയക്കുഴപ്പമുണ്ടാകുന്നു.
Actors & Characters
Main Crew
കഥ സംഗ്രഹം
വിജയ് ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ ചേരുന്നതിനായി പോകവേ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഗീതു എന്ന പെൺകുട്ടിയെ കണ്ടുമുട്ടുകയും അവളോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു.വിജയ് ചേരുന്ന അതേ കോളേജിൽ തന്നെ പഠിച്ചിരുന്ന അജിത്തിന്റെ സഹോദരിയാണ് ഗീതുവെന്ന് വിജയ്ക്ക് അറിയുമായിരുന്നില്ല.വിജയ് ഗീതുവിനോട് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും ഗീതു അത് സ്വീകരിക്കുന്നില്ല.
ഒരു ദിവസം, വിജയ് കുറച്ച് ഗുണ്ടകളിൽ നിന്നും അജിത്തിന്റെ ജീവൻ രക്ഷിക്കുന്നതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളാവുന്നു.വിജയ് അജിത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെടുന്നു.ആദ്യം താല്പര്യം തോന്നിയില്ലെങ്കിലും അജിത്തിന്റെ അമ്മയ്ക്ക് പിന്നീട് വിജയോട് വാത്സല്യം തോന്നുന്നു.പതുക്കെ ഗീതുവിനും അവനോട് താല്പര്യം തോന്നുകയും അവർ പ്രണയത്തിലാവുകയും ചെയ്യുന്നു. അതിനിടയിൽ തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു പ്രശ്നത്തെക്കുറിച്ച് അജിത്ത് അവനോട് പറയുന്നു. അജിത്തിന് ദേവിക എന്ന മറ്റൊരു സഹോദരി കൂടിയുണ്ടായിരുന്നു. വിവാഹ ദിവസം അവൾ അജിത്തിന്റെ അടുത്ത സുഹൃത്തിനൊപ്പം ഒളിച്ചോടി. അതിനുശേഷം അവളോട് സംസാരിക്കാനോ ക്ഷമിക്കാനോ അജിത്ത് തയ്യാറായില്ല.
അജിത്തിന്റെ കഥകളറിഞ്ഞതോടെ ഗീതുവിനെ പ്രണയിച്ചതിൽ വിജയ്ക്ക് കുറ്റബോധം തോന്നുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കിളിപ്പെണ്ണേ നിലാവിന് |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം വിദ്യാസാഗർ | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര |
നം. 2 |
ഗാനം
മഞ്ഞു പോലെ മാന്കുഞ്ഞു |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം വിദ്യാസാഗർ | ആലാപനം ശ്രീനിവാസ് |
നം. 3 |
ഗാനം
തത്തമ്മപേരു താഴമ്പുവീട്ആഭേരി |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം വിദ്യാസാഗർ | ആലാപനം കെ ജെ യേശുദാസ്, സുജാത മോഹൻ |
നം. 4 |
ഗാനം
വാനം പോലെ വാനം മാത്രം |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം വിദ്യാസാഗർ | ആലാപനം എസ് പി ബാലസുബ്രമണ്യം , ബിജു നാരായണൻ |
നം. 5 |
ഗാനം
മാരിപ്രാവേ മായപ്രാവേ |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം വിദ്യാസാഗർ | ആലാപനം ബാലഭാസ്ക്കർ |