ജോസ് പെല്ലിശ്ശേരി
മലയാള ചലച്ചിത,നാടകനടൻ. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ 1950-ൽ ജനിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ജോസ് പെല്ലിശേരിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. നിരവധി വേദികളിൽ തന്റെ അഭിനയപാടവം തെളിയിച്ച ജോസ് പെല്ലിശ്ശേരി ചാലക്കുടി സാരഥി തിയ്യേറ്റേഴ്സിന്റെ പാർട്ടണർ ആയിരുന്നു. തിലകന്റെ സംവിധാനത്തിൽ ഒരു ഡസനിലധികം നാടകങ്ങൾ സാരഥി തിയ്യേറ്റേഴ്സ് നിർമ്മിച്ചിട്ടുണ്ട്. 1990-ൽ ആണ് ആദ്യമായി സിനിമയിലഭിനയിക്കുന്നത്. സിബിമലയിൽ സംവിധാനം ചെയ്ത മാലയോഗം ആയിരുന്നു ജോസ് പെല്ലിശ്ശെരിയുടെ ആദ്യ ചിത്രം. സപ്പോർട്ടിംഗ് റോളുകളായിരുന്നു അദ്ദേഹം അഭിനയിച്ചതിൽ ഭൂരിഭാഗവും. നൂറ്റീരുപതോളം സിനിമകളിൽ ജോസ് പെല്ലിശ്ശേരി അഭിനയിച്ചിട്ടുണ്ട്. ആധാരം, ആകാശദൂത്,നടോടി, ഗസൽ.. എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ പ്രേക്ഷക ശ്രദ്ധനേടിയവയാണ്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്ക്കാരം ജോസ് പെല്ലിശേരിയ്ക്ക് ലഭിച്ചിട്ടുണ്ട്.
2004 ഡിസംബർ 5-ന് ഹൃദയസ്തംഭനം മൂലം ജോസ് പെല്ലിശ്ശേരി അന്തരിച്ചു. ഭാര്യയും രണ്ടു മക്കളുമാണ് അദ്ദേഹത്തിനുള്ളത്. പ്രശസ്ത സിനിമ സംവിധായകൻ ലിജൊ ജോസ് പെല്ലിശ്ശേരിയാണ് മകൻ. മകൾ ലിജിമോൾ ജോസ് പെല്ലിശ്ശേരി.