ചമ്പക്കുളം തച്ചൻ
തൻ്റെ ശൈശവത്തിൽ അമ്മയെ കൊല ചെയ്ത അച്ഛനോട് വെറുപ്പും ദേഷ്യവുമുള്ള മകൾ. അവളെത്തേടി പതിനേഴു വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി അച്ഛനെത്തുന്നതോടെ ആശങ്കകളും സംഘർഷങ്ങളും ഉടലെടുക്കുന്നു.
Actors & Characters
Actors | Character |
---|---|
വല്യാശാരി | |
രാഘവൻ | |
ചന്തൂട്ടി | |
ദേവി | |
അമ്മു | |
വല്യാശാരിയുടെ ഭാര്യ | |
രാജപ്പൻ | |
ഭാർഗവൻ | |
തൊമ്മിക്കുഞ്ഞ് | |
ദേവിയുടെ കൂട്ടുകാരി | |
കുട്ടിരാമൻ | |
വർക്കിച്ചൻ | |
വള്ളച്ചാലിൽ ചാണ്ടി | |
Main Crew
കഥ സംഗ്രഹം
തെക്കുഭാഗംകാരനായ തൊമ്മിക്കുഞ്ഞും (റിസബാവ), അളിയനും വടക്കുംഭാഗക്കാരനുമായ വള്ളച്ചാലിൽ ചാണ്ടിയുമായുള്ള (പി സി ജോർജ്) കേസിനെത്തുടർന്ന് വടക്കുംഭാഗം ചുണ്ടൻ എന്ന മത്സരവള്ളം കോടതി സീൽ ചെയ്യുന്നു. അടുത്തു വരുന്ന മത്സരത്തിന് ഇറക്കാനായി തെക്കുംഭാഗം ബോട്ട് ക്ലബ്, തൊമ്മിക്കുഞ്ഞിൻ്റെ നേതൃത്വത്തിൽ, പുതിയ ചുണ്ടൻ പണിയാൻ തീരുമാനിക്കുന്നു. പുതിയ വള്ളം പണിയാൻ അവർ വടക്കുംഭാഗംകാരനായ വലിയ ആശാരിയെ (മധു) സമീപിക്കുന്നെങ്കിലും അയാൾ വഴങ്ങുന്നില്ല. എന്നാൽ ഭാര്യയും (കെ ആർ വിജയ) കൊച്ചുമകൾ ദേവിയും (രംഭ alias അമൃത) അയാളെ നിർബന്ധിക്കുന്നു. അനന്തരവൻ കുട്ടിരാമൻ്റെ (നെടുമുടി വേണു) നിർബന്ധം കൂടിയായപ്പോൾ അയാൾ വള്ളം പണിയാൻ സമ്മതം മൂളുന്നു.
തെക്കുംഭാഗക്കാർ വള്ളം പണിയുന്ന കാര്യം ചെത്തുകാരൻ രാജപ്പൻ (ജഗതി ശ്രീകുമാർ) പറഞ്ഞറിഞ്ഞ ചാണ്ടിക്കും വടക്കുംഭാഗക്കാർക്കും വാശിയേറുന്നു. അവരും പുതിയ വള്ളമിറക്കാൻ തീരുമാനിക്കുന്നു. രാജപ്പൻ തൻ്റെ പഴയ ചങ്ങാതിയും വല്യാശാരിയുടെ ശിഷ്യനുമായ രാഘവനെ (മുരളി) വള്ളം പണിയാൻ വിളിച്ചു കൊണ്ടുവരുന്നു.
രാഘവൻ കരയിലെത്തിയെന്ന് കൊച്ചുരാമൻ വഴി അറിയുന്ന വല്യാശാരിയും ഭാര്യയും അസ്വസ്ഥരാകുന്നു. ദേവി അക്കാര്യം അറിയേണ്ടെന്ന് അയാൾ ഭാര്യയോടു പറയുന്നു. രാഘവനെ പറഞ്ഞയയ്ക്കണമെന്ന് വല്യാശാരി ചാണ്ടിയോട് പറഞ്ഞുനോക്കുന്നെങ്കിലും അയാൾ വഴങ്ങുന്നില്ല.
രാത്രി, തൻ്റെ മകൾ ദേവിയെ ഒന്നു കാണാനായി രാഘവൻ വല്യാശാരിയുടെ വീടിനു മുന്നിലെത്തുന്നു. അയാൾക്ക് പഴയ കാര്യങ്ങൾ ഓർമ്മ വരുന്നു. വർഷങ്ങൾക്കു മുൻപ് വള്ളം പണിയാൻ വല്യാശാരിയുടെ ശിഷ്യനായി ആ കരയിലെത്തിയതായിരുന്നു അയാൾ. പണിയിൽ മിടുക്കനായ അയാൾക്ക് വല്യാശാരി തൻ്റെ മകൾ അമ്മുവിനെ (മോണിഷ) വിവാഹം കഴിച്ചു കൊടുത്തു.
തൻ്റെ മകളെക്കാണാനുള്ള ആഗ്രഹം അയാൾ രാജപ്പനോടു പറയുന്നു. പിറ്റേന്ന് തെങ്ങു ചെത്താൻ എത്തുന്ന രാജപ്പൻ ദേവിയോട്, അവളെക്കാണാനുള്ള അച്ഛൻ്റെ ആഗ്രഹം അറിയിക്കുന്നു. ദേവി രാഘവനെ, ഒളിച്ചുനിന്നു കാണുന്നു. അച്ഛനെക്കണ്ട വിവരം അവൾ അമ്മൂമ്മയോടു പറയുന്നു. അവർ കൂടുതൽ അസ്വസ്ഥയാകുന്നു. എന്തിനാണ് തൻ്റെ അമ്മയെ അയാൾ കൊന്നതെന്ന് അവൾ ചോദിക്കുന്നു. അവർക്കും അതിനുള്ള ഉത്തരമറിയില്ല. ദേവിയെക്കാണാൻ രാഘവൻ ശ്രമിക്കുന്നെങ്കിലും അവൾ നീരസത്തോടെ ഒഴിഞ്ഞുമാറുന്നു.
ഇതിനിടെ രാഘവൻ്റെ സഹായിയായ ചന്തൂട്ടിയുമായി (വിനീത്) ദേവി പരിചയത്തിലാകുന്നു; പരിചയം പ്രണയമായി വളരുന്നു. ദേവിയുടെ പിറന്നാൾദിവസം രാഘവൻ രാജപ്പൻ്റെ കയ്യിൽ അവൾക്ക് ഒരു ഉടുപ്പ് കൊടുത്തു വിടുന്നു. എന്നാൽ, വല്യാശാരി അതു മടക്കിക്കൊടുത്ത് രാജപ്പനെ വഴക്കു പറഞ്ഞ് ഓടിക്കുന്നു. രാഘവൻ ഉടുപ്പുമായി ദേവിയെക്കാണാനെത്തുന്നു. വല്യാശാരി അയാളെ തല്ലി വീഴ്ത്തുന്നു. ചുണ്ടൻ്റെ പണി കഴിഞ്ഞു പോവുമ്പോൾ മകളെയും കൂടെക്കൂട്ടുമെന്നു പറഞ്ഞ്, ഉടുപ്പ് അവിടെ ഉപേക്ഷിച്ച് രാഘവൻ ഇറങ്ങിപ്പോകുന്നു.
കള്ളു വാങ്ങാൻ ഷാപ്പിൽ പോയ, രാഘവൻ്റെ അരിവയ്പുകാരൻ ഭാർഗവൻ ( ശ്രീനിവാസൻ) കുട്ടിരാമനെ പരിചയപ്പെടുന്നു. ദേവി ചന്തൂട്ടിയുമായി പ്രണയത്തിലാണെന്ന കാര്യം അയാൾ കുട്ടിരാമനോടു പറയുന്നു. വിവരം അറിഞ്ഞ വല്യാശാരി ദേവിയോട് ദേഷ്യപ്പെടുന്നു. കാര്യങ്ങളറിഞ്ഞ രാഘവൻ ചന്തൂട്ടിയെ തല്ലുന്നെങ്കിലും പിന്നെ അവനെ ആശ്വസിപ്പിക്കുന്നു.കുട്ടിരാമൻ്റെ ഇടപാടിൽ, ദേവിയെ പെണ്ണുകാണാൻ ഭാർഗവൻ വരുന്നു. ദേവി ആ വിവാഹാലോചനയെ എതിർക്കുന്നു. കാര്യമറിഞ്ഞ രാഘവൻ വല്യാശേരിയുടെ വീട്ടിൽ എത്തി ദേവിയെക്കാണുന്നു; അവളുടെ അനുവാദമില്ലാതെ ആരും അവളെ വിവാഹം കഴിക്കാൻ താൻ സമ്മതിക്കില്ലെന്ന് അയാൾ പറയുന്നു. ഭാർഗവനെ തല്ലുന്ന രാഘവനെ കുട്ടിരാമൻ തടയുന്നു. തുടർന്ന് രാഘവനും കുട്ടിരാമനും തമ്മിൽ പൊരിഞ്ഞ അടി നടക്കുന്നു. അതിൻ്റെ പേരിൽ രാജപ്പൻ രാഘവനെ കുറ്റപ്പെടുത്തുന്നു. താൻ അമ്മുവിനെ കൊല്ലാനുണ്ടായ സാഹചര്യം രാഘവൻ പറയുന്നു.
പണ്ട്, ജീവിതപ്രയാസങ്ങൾ പറഞ്ഞ് രാഘവനെക്കാണാനെത്തുന്ന കുട്ടിരാമനെ അയാൾ വള്ളം പണിയിൽ കൂടെക്കൂട്ടുന്നു. ക്രമേണ രാഘവനും അമ്മുവുമായി കുട്ടിരാമൻ കൂടുതൽ അടുക്കുന്നു. ഒരിക്കൽ, പനി പിടിച്ചവശനായ കുട്ടിരാമനെ രാഘവൻ വീട്ടിൽ കൊണ്ടുവരുന്നു. അയാളെ അമ്മു സ്നേഹപൂർവം ശുശ്രൂഷിക്കുന്നു. അമ്മുവും താനും പണ്ട് സ്നേഹത്തിലായിരുന്നെങ്കിലും വിവാഹത്തിനു ശേഷം താനവളെ പെങ്ങളായിട്ട് മാത്രമേ കണ്ടിട്ടുള്ളൂ എന്നും എന്നാൽ അമ്മു തന്നോട് അരുതാത്ത രീതിയിൽ അടുക്കുന്നു എന്നും കുട്ടിരാമൻ രാഘവനോടു പറയുന്നു. അതോടെ രാഘവന് അമ്മുവിനെ സംശയമാകുന്നു. ഒരു ദിവസം കുടിച്ചു ലക്കുകെട്ട് വീട്ടിലെത്തുന്ന രാഘവൻ കാണുന്നത് അമ്മുവായി വേഴ്ചകഴിഞ്ഞ് പുറത്തേക്കു വരുന്ന കുട്ടിരാമനെയാണ്. കോപാകുലനായ രാഘവൻ അമ്മുവിനെ വെട്ടിക്കൊല്ലുന്നു.
വല്യാശാരിയോടു പോലും പറയാത്ത, അമ്മു പിഴച്ചവളാണെന്ന സത്യം താനെങ്ങനെ തൻ്റെ മകളോടു പറയും എന്നയാൾ പരിതപിക്കുന്നു. രാഘവൻ പറഞ്ഞ കാര്യങ്ങൾ ചന്തൂട്ടിയിൽ നിന്നറിയുന്ന ദേവി അച്ഛനോടടുക്കുന്നു. മകൾ കാര്യങ്ങൾ മനസ്സിലാക്കിയതിൽ രാഘവനും അതീവസന്തുഷ്ടനാകുന്നു. എന്നാൽ, ദേവി രാഘവനൊപ്പം പോകുമോ എന്ന ആശങ്കയിൽ വല്യാശാരിയും ഭാര്യയും നീറുന്നു. ദേവി പഴയ കാര്യങ്ങൾ എല്ലാം അറിഞ്ഞെന്ന് കുട്ടിരാമനും മനസ്സിലാവുന്നു.
ഇതിനിടയിൽ രാഘവൻ വള്ളത്തിൻ്റെ പണി തീർക്കുന്നു. വള്ളം നീറ്റിലിറക്കുന്ന ചടങ്ങിലേക്ക് വടക്കുംഭാഗക്കാർ വല്യാശാരിയെ ക്ഷണിക്കുന്നു. ചടങ്ങിന്റെ തലേ ദിവസം രാത്രി, കുട്ടിരാമനും ഭാർഗ്ഗവനും മദ്യപിച്ചു കൊണ്ടിരിക്കുമ്പോൾ, വല്യാശാരി അവിടെയെത്തുന്നു. ദേവി രാഘവൻ്റെ കൂടെപ്പോകുമെന്ന് ആശങ്കപ്പെടുന്ന അയാൾ, അതൊഴിവാക്കാൻ രാഘവനോട് കരയിൽ തന്നെ നില്ക്കാൻ പറഞ്ഞാലോ എന്ന ആലോചന കുട്ടിരാമനോട് പറയുന്നു. അതു കേട്ട കുട്ടിരാമൻ, രഹസ്യങ്ങൾ പുറത്താകുമോ എന്നു ഭയക്കുന്നു. ആ രാത്രിയിൽ തന്നെ വള്ളത്തിന് തീവയ്ക്കാനും രാഘവനെ കൊല്ലാനും അയാൾ തീരുമാനിക്കുന്നു. എതിർപ്പുണ്ടെങ്കിലും ഭാർഗവനും കൂടെക്കൂടുന്നു. എന്നാൽ, വള്ളപ്പുരയിലെത്തി വള്ളം കത്തിക്കാൻ തുടങ്ങുന്ന കുട്ടിരാമനെ ഭാർഗവൻ തടയുന്നു. ഭാർഗവൻ്റെ വിളി കേട്ട് രാഘവൻ ഉണരുന്നതോടെ കുട്ടിരാമൻ ഓടി രക്ഷപെടുന്നു. തൻ്റെ തെറ്റുകൾക്ക് രാഘവനോട് മാപ്പു പറയുന്ന ഭാർഗവൻ, ഒരിക്കൽ കുട്ടിരാമൻ മദ്യലഹരിയിൽ തന്നോട് പറഞ്ഞ രഹസ്യം വെളിപ്പെടുത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|