മാലയോഗം
സുഹൃത്തുക്കളായ രമേശനും ജോസും സ്ഥിരജോലിയില്ലാത്തവരും സഹോദരിമാരെ വിവാഹം കഴിച്ചയയ്ക്കാൻ പണമില്ലാതെ വിഷമിക്കുന്ന പ്രാരബ്ധക്കാരുമാണ്. സ്ഥിരവരുമാനത്തിനായി അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും കഥയെ മുന്നോട്ടു നയിക്കുന്നു.
Actors & Characters
Actors | Character |
---|---|
രമേശൻ | |
ജോസ് | |
രമ | |
റോസിലി | |
ദാമോദരൻ | |
കെ കെ കുഞ്ഞൂട്ടൻ | |
കലിയുഗം പരമുനായർ | |
വർക്കി മാപ്പിള | |
രാമുക്കുറുപ്പ് | |
ഗംഗാധരൻ | |
കൊച്ചുരാമൻ | |
പരമു നായരുടെ ഭാര്യ | |
ചന്ത | |
രാജി | |
സുഭദ്ര | |
മേഴ്സി കുട്ടി | |
ഡോക്ടർ സുധാകരൻ | |
പള്ളീലച്ചൻ | |
Main Crew
കഥ സംഗ്രഹം
ചായക്കടക്കാരൻ പരമു നായരുടെ (ഒടുവിൽ ഉണ്ണികൃഷ്ണൻ) മകനായ രമേശനും (ജയറാം) കർഷകനായ വർക്കിയുടെ (തിലകൻ) മകനായ ജോസും (മുകേഷ്) സുഹൃത്തുക്കളാണ്. വിവാഹപ്രായമെത്തിയ സഹോദരിമാരും വലിയ വരുമാനമില്ലാത്ത തല്ക്കാലികജോലിയും കുടുംബ പ്രാരബ്ധങ്ങളും കാരണം രണ്ടു പേരും കഷ്ടത്തിലാണ്. രമേശന് സ്ഥിരമായി സ്ത്രീധന ബാക്കി ചോദിച്ചു വരുന്ന, മൂത്ത പെങ്ങളുടെ ഭർത്താവിൻ്റെ (ജഗദീഷ്) ശല്യവുമുണ്ട്. രാമക്കുറുപ്പ് വൈദ്യരുടെ (ഇന്നസെൻ്റ്) മകൾ രമാദേവിയുമായി (പാർവതി) രമേശൻ രഹസ്യപ്രണയത്തിലാണ്.
രമേശൻ്റെ സഹോദരി രാജലക്ഷ്മിക്കും (സുമ ജയറാം) ജോസിൻ്റെ സഹോദരി റോസ്ലിക്കും (ചിത്ര) വരുന്ന വിവാഹാലോചനകളെല്ലാം സ്ത്രീധനക്കുറവു കാരണം മുടങ്ങിപ്പോകുന്നു. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് ജോസും രമേശനും ചേർന്ന് ഒരു മാര്യേജ് ബ്യൂറോ തുടങ്ങിയെങ്കിലും ആ സംരഭവും പച്ചപിടിക്കുന്നില്ല. ഇതിനിടയിൽ ഡോ. സുധാകരനുമായി (മണിയൻപിള്ള രാജു) രമദേവിയുടെ വിവാഹം ഉറപ്പിക്കുന്നു. ഒപ്പം ഇറങ്ങിവരാൻ രമാദേവി ഒരുക്കമാണെങ്കിലും പ്രാരബ്ധക്കാരനും തൊഴിൽരഹിതനുമായ രമേശൻ അതിന് തയ്യാറാവുന്നില്ല.
രാജലക്ഷ്മി ചെത്തുകാരനായ ദാമോദരനൊപ്പം (മുരളി) ഇറങ്ങിപ്പോകുന്നു. വിവാഹിതരായ അവരെ തുടക്കത്തിലെ അസ്വാരസ്യങ്ങൾക്കു ശേഷം രമേശനും കുടുംബവും അംഗീകരിക്കുന്നു.
.
ജോസ് കൃഷിപ്പണിയിൽ അപ്പനെ സഹായിച്ചും രമേശൻ, ദാമോദരൻ്റെ സഹായത്തോടെ, അച്ഛൻ്റെ ചായക്കട വിപുലപ്പെടുത്തിയും ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. ജോസിനെ വിവാഹം കഴിപ്പിച്ച്, അതിൽ നിന്നു ലഭിക്കുന്ന പണം ഉപയോഗിച്ച് മകളുടെ വിവാഹം നടത്താൻ വർക്കി തീരുമാനിക്കുന്നു. രമാദേവിയുടെ ദാമ്പത്യജീവിതം ദുരിതത്തിലാണെന്ന് രമേശനറിയുന്നു.
Audio & Recording
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മണിത്താലിയായ്മധ്യമാവതി |
കൈതപ്രം | മോഹൻ സിത്താര | എം ജി ശ്രീകുമാർ |
2 |
രജനീഹൃദയം പോലെ |
കൈതപ്രം | മോഹൻ സിത്താര | എം ജി ശ്രീകുമാർ |
3 |
പൂത്തുമ്പീ പൂങ്കഴുത്തില്ഖരഹരപ്രിയ |
കൈതപ്രം | മോഹൻ സിത്താര | ബാലഗോപാലൻ തമ്പി, കോറസ് |