രജനീഹൃദയം പോലെ
രജനീഹൃദയം പോലെ
മിഴിനീർമുകുളം പോലെ
ഓർമ്മകൾ തൻ ചഷകം
നിറയുകയായിരുന്നു
വിടരും വ്യഥ തൻ മുകുരം പോലെ (രജനീ...)
ഇതുവഴി ഒഴുകും ഗതകാലങ്ങൾ
കാവേരി നദിയായ് (2)
ചിലപ്പതികാരം പാടിയ രാഗം
ചിലമ്പായി വീണുടയുമ്പോൾ (2) (രജനീ...)
ആർദ്രവിഷാദം നുരയായ് ചിന്നും
സരയൂ നദിയും തേങ്ങി (2)
ജാനകി ഏകും സാന്ദ്ര വിലാപം
യുഗമർമ്മരമായ് വാടി (രജനീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rajanee Hridayam Pole