കുമരകം രഘുനാഥ്

Kumarakom Raghunath

മലയാള ചലച്ചിത്ര സീരിയൽ നടൻ.  കോട്ടയം ജില്ലയിലെ കുമരകത്ത് ജനിച്ചു. ചലച്ചിത്ര-നാടക രംഗത്തും അതോടൊപ്പം തന്നെ സീരിയല്‍ രംഗത്തും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച നടനാണ് കുമരകം രഘുനാഥ്. സിബി മലയലിന്റെ സംവിധാനത്തില്‍ 1990-ൽ പുറത്തിറങ്ങിയ മാലയോഗം എന്ന ചിത്രത്തിലൂടെയാണ് കുമരകം രഘുനാഥ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.ഈ ചിത്രത്തിനുശേഷം 1992-ൽ  പുറത്തിറങ്ങിയ അയലത്തെ അദ്ദേഹം എന്ന ചിത്രത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷം അവതരിപ്പിച്ചു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ സീരിയലുകളിലും കുമരകം രഘുനാഥ് സജീവമാണ്.