അരവിന്ദ് സ്വാമി
വ്യവസായിയായ വി ഡി സ്വാമിയുടേയും ഭരതനാട്യം നർത്തകിയായ വസന്തയുടേയും മകനായി ചെന്നൈയിൽ ജനിച്ചു. ചെന്നൈ ലയോള കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദം നേടിയതിനുശേഷം യു എസിലേക്ക് പോയ അരവിന്ദ് സ്വാമി നോർത്ത് കാലിഫോർണിയയിലെ വെയ്ക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർനാഷണൽ ബിസിനസ്സിൽ ബിരുദാനന്തര ബിരുദം നേടി.
കോളേജ് പഠനകാലത്ത് മോഡലിംഗ് ചെയ്തുതുടങ്ങിയ അരവിന്ദ് സ്വാമിയുടെ ചില പരസ്യചിത്രങ്ങൾ കണ്ടാണ് പ്രശസ്ത സംവിധായകൻ മണിരത്നം തന്റെ സിനിമയിലേക്ക് വിളിക്കുന്നത്.1991 -ൽ മണിരത്നം സംവിധാനം ചെയ്ത Thalapathi എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തുകൊണ്ട് അരവിന്ദ് സ്വാമി സിനിമയിൽ തുടക്കം കുറിച്ചു. അതിനുശേഷം 1992 -ൽ മണിരത്നത്തിന്റെ തന്നെ ചിത്രമായ Roja -യിൽ നായകനായി. ആ വർഷം തന്നെ ഡാഡി എന്ന സിനിമയിലൂടെ അരവിന്ദ് സ്വാമി മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു. പിന്നീട് 1996 -ൽ ദേവരാഗം, 2022 -ൽ ഒറ്റ്.എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. 2000 -വരെ തമിഴ് സിനിമയിൽ സജീവമായിരുന്ന അരവിന്ദ് സ്വാമിക്ക് പിന്നീട് സിനിമകൾ കുറഞ്ഞുവന്നു. സിനിമാലോകത്തുനിന്നും ഏതാണ്ട് മാറിനിന്ന അദ്ദേഹം Thani Oruvan എന്ന ചിത്രത്തിൽ ശക്തമായ വില്ലൻ വേഷവുമായി സിനിമയിൽ വീണ്ടും സജീവമായി. തമിഴ് കൂടാതെ ഹിന്ദി, തെലുഗു സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.