അയലത്തെ അദ്ദേഹം
അയൽവക്കത്തെ വീട്ടുകാരിലേക്കെത്തിനോക്കിക്കൊണ്ട് തന്റെ ജീവിതവുമായി താരതമ്യം ചെയ്തുകൊണ്ടിരുന്ന സുലോചന എന്ന വീട്ടമ്മയ്ക്കുണ്ടാകുന്ന തിരിച്ചറിവുകൾ.
Actors & Characters
Actors | Character |
---|---|
പ്രേമചന്ദ്രൻ | |
സുലോചന | |
രാജീവൻ | |
രാധിക | |
ശിവൻ പിള്ള | |
ചാണ്ടി | |
അബു | |
കുട്ടപ്പൻ നായർ | |
ഗൂർഖ | |
പോലീസ് ഇൻസ്പെക്ടർ | |
സുധീന്ദ്രൻ | |
ഗോമതി | |
സൈക്യാട്രിസ്റ്റ് | |
ജോസഫ് | |
Main Crew
കഥ സംഗ്രഹം
കോളേജ് അദ്ധ്യാപകനായിരുന്ന പ്രേമചന്ദ്രന്റെ ഭാര്യ സുലോചന ഒരു സാധാരണ വീട്ടമ്മയായിരുന്നു.അയല്പക്കത്ത് താമസിച്ചിരുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലിക്കാരനായ രാജീവിന്റെ വീട്ടിലെ കാഴ്ചകൾ നിരീക്ഷിക്കുന്നത് സുലോചനയ്ക്ക് ഒരു ശീലമായിരുന്നു. രാജീവ് ഭാര്യയായ രാധികയോട് പെരുമാറുന്നത് കണ്ട് തന്റെ ഭർത്താവും തന്നോട് അങ്ങനെ പെരുമാറണമെന്ന് സുലോചന ആഗ്രഹിക്കുന്നു. പലപ്പോഴും പ്രേമചന്ദ്രനും സുലോചനയും തമ്മിലുള്ള സംഭാഷണങ്ങൾക്കിടയിൽ രാജീവുമായി താരതമ്യം ചെയ്ത് സംസാരിക്കുമായിരുന്നു സുലോചന. താൻ സ്നേഹം പ്രകടിപ്പിക്കേണ്ടതായുണ്ടെന്നു തോന്നിയ പ്രേമചന്ദ്രൻ പരീക്ഷണങ്ങൾ നടത്താൻ ആരംഭിക്കുന്നു. അപ്രതീക്ഷിതമായ രീതിയിലും വിചിത്രമായും സുലോചനയോട് പ്രേമചന്ദ്രൻ സ്നേഹപ്രകടനങ്ങൾ നടത്തുന്നു. പരുക്കൻ സ്വഭാവക്കാരനായിരുന്ന പ്രേമചന്ദ്രന്റെ മാറ്റങ്ങളിൽ സുലോചനയ്ക്ക് അസ്വാഭാവികത തോന്നുന്നു. പ്രേമചന്ദ്രന് മാനസികമായ പ്രശ്നമുണ്ടെന്നു കരുതി പ്രേമചന്ദ്രനെ മനശാസ്ത്രജ്ഞന്റെ അടുത്തെത്തിച്ചപ്പോൾ പ്രേമചന്ദ്രൻ തനിക്കൊരു പ്രശ്നമില്ലെന്നും സുലോചനയുടെ പരാതി പരിഹരിക്കാനുള്ള ശ്രമങ്ങളായിരുന്നുവെന്നും പറയുന്നു.
അങ്ങനെയിരിക്കെയാണ് കോളനിയിലെ ബാങ്ക് മാനേജരുടെ വീട്ടിൽ സ്ഥിരമായി കയറുന്ന കള്ളൻ കോളനിക്കാർക്ക് തലവേദനയാവുന്നത്. നാളുകളായി പിടികിട്ടാത്ത കള്ളനെ എങ്ങനെയെങ്കിലും കെണിയിലാക്കാൻ കോളനി നിവാസികൾ ശ്രമിക്കുന്നു. ഒരു ദിവസം കള്ളനെ എല്ലാവരും ചേർന്ന് വളഞ്ഞ് കീഴ്പ്പെടുത്തുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
സപ്തസ്വരമണ്ഡലമേറി |
കൈതപ്രം | പെരുമ്പാവൂർ ജി രവീന്ദ്രനാഥ് | എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
2 |
സ്വന്തം കഥയുമായ് |
കൈതപ്രം | പെരുമ്പാവൂർ ജി രവീന്ദ്രനാഥ് | കെ ജെ യേശുദാസ് |