മാവേലിക്കര പൊന്നമ്മ

Mavelikkara Ponnamma

നാടകവേദികളിൽ നിന്നും സിനിമയിലെത്തിയ നടിയാണ് മാവേലിക്കര എൻ പൊന്നമ്മ. കരുണ, സ്ത്രീ തുടങ്ങിയ 
പല പ്രശസ്ത നാടകങ്ങളിലും അവർ നായികയായി തിളങ്ങി.

1983 ൽ ഉദയാ നിർമ്മിച്ച കടലമ്മ എന്ന ചിത്രത്തിൽ ചിത്രാംഗദ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് പൊന്നമ്മ സിനിമയിലെത്തുന്നത്.
ചിത്രത്തിൽ കാർത്തി എന്ന നായികയെ അവതരിപ്പിച്ച മായ(സുഷമ) മാവേലിക്കര പൊന്നമ്മയുടെ മകളാണ്. ഒരേ ചിത്രത്തിലൂടെ അമ്മയും മകളും സിനിമയിലരങ്ങേറി എന്നൊരു അപൂർവ്വതയും അങ്ങനെ സംഭവിച്ചു. സ്കൂളിൽ സംഗീതാധ്യാപിക ആയിരുന്നതിനാൽ അവസരങ്ങളുണ്ടായിട്ടും സിനിമയിൽ അഭിനയിക്കുന്നതിൽനിന്നും മാവേലിക്കര പൊന്നമ്മയ്ക്ക് പലപ്പോഴും വിട്ടു നിൽക്കേണ്ടിവന്നു. 

 കടലമ്മയ്ക്ക്ശേഷം 1970 ൽ രാമുകാര്യാട്ടിന്റെ അഭയ ത്തിൽ ഷീലയുടെ അമ്മ (സരസ്വതിയമ്മ) യായാണ് പിന്നീട് പൊന്നമ്മ അഭിനയിക്കുന്നത്. 
72 ൽ തോപ്പിൽ ഭാസിയുടെ.ഒരു സുന്ദരിയുടെ കഥ യിൽ തങ്കച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ധ്യാപക ജോലിയിൽ നിന്നും വിരമിച്ച ശേഷമാണ് പൊന്നമ്മയുടെ സിനിമയിലേക്കുള്ള പുന:പ്രവേശനമുണ്ടാകുന്നത്.
KP കുമാരന്റെ രുഗ്മിണി എന്ന ചിത്രത്തിൽ സത്യാഭായ് എന്ന വേശ്യാലയം നടത്തിപ്പുകാരിയുടെ വേഷം പൊന്നമ്മ മികവുറ്റതാക്കി. തൂടർന്ന് ഉള്ളടക്കംവളയംസമൂഹം  എന്നിവയുൾപ്പെടെ പത്തോളം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 

 1995 സെപ്റ്റംബർ 6 ന് മാവേലിക്കര എൻ പൊന്നമ്മ  അന്തരിച്ചു.