ശാന്തകുമാരി

Shanthakumari

മലയാള ചലച്ചിത്ര നടി. എറണാകുളം ജില്ലയിൽ ജനിച്ചു. അച്ഛന്റെ പേര് നാരയണൻ, അമ്മ കാർത്യായനി. തേവര സി സി പി എൽ എം ഹൈസ്കൂളിലായിരുന്നു ശാന്തകുമാരിയുടെ വിദ്യാഭ്യാസം.  300-ൽ അധികം സിനിമകളിൽ ശാന്തകുമാരി അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1977-ൽ ചുവന്ന വിത്തുകൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ശാന്തകുമാരിയ്ക്ക് ലഭിച്ചിട്ടുണ്ട്. ശാന്തകുമാരി അഭിനയിച്ച നേരറിയാതെ എന്ന ഷോർട്ട്ഫിലിം നിരൂപക പ്രശംസ നേടിയിരുന്നു. 

ശാന്തകുമാരിയുടെ ഭർത്താവിന്റെ പേര് വേലായുധൻ.