ബന്ധനം

Released
Bandhanam (Malayalam Movie)
കഥാസന്ദർഭം: 

പുറമെ നിഷേധിയെന്ന് തോന്നിപ്പിക്കുന്ന യുവാവ്.  അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തക അവനെ പ്രണയിക്കുന്നു, അതവനെ അറിയിക്കുകയും ചെയ്യുന്നു.  അവൻ അവൾക്ക് മറുപടിയൊന്നും കൊടുക്കുന്നില്ല.  ആരുമില്ലെന്ന് പറഞ്ഞിരുന്ന അവന്, രണ്ടാനമ്മയിൽ പിറന്ന അനിയത്തിയുടെ കത്ത് വരുന്നു.  അവധിയെടുത്തവൻ നാട്ടിലേക്ക് പോകുന്നു.  അച്ഛൻ മരിച്ചതിൽപ്പിന്നെ കഷ്ടപ്പാടിൽ കഴിയുന്ന അവർക്ക് താങ്ങായി നിന്ന് അനിയത്തിയുടെ കല്യാണം നടത്തുന്നു.  തിരിച്ചു ജോലി സ്ഥലത്തെത്തിയ ശേഷം തന്നെ പ്രണയിക്കുന്ന പെൺകുട്ടിയുടെ കൈപിടിക്കണം എന്നവൻ ആശിക്കുന്നു.  അവൻ ആശിച്ചതു പോലെ അവരുടെ വിവാഹം നടക്കുമോ?