പി കെ എബ്രഹാം
P K Abraham
മലയാളചലച്ചിത്രനടൻ. കോട്ടയം ജില്ലയിൽ ജനിച്ചു. മലയാള മനോരമയിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് അദ്ദേഹം സിനിമയിലെത്തുന്നത്. 1978-ൽ ത്രിസന്ധ്യ എന്ന സിനിമയിൽ പ്രധാനവേഷം ചെയ്തുകൊണ്ടാണ് പി കെ എബ്രഹാം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ഏതാണ്ട് നൂറ്റി അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. തന്റെ ഇംഗ്ലീഷ് ഭാഷാ ശൈലിയിലൂടെയാണ് പി കെ എബ്രഹാം പ്രശസ്തനായത്. പി കെ എബ്രഹാം അഭിനയിച്ച റോളുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയത് ന്യൂഡൽഹി എന്ന ചിത്രത്തിൽ സുമലതയുടെ അച്ഛനായുള്ള അദ്ദേഹത്തിന്റെ അഭിനയമായിരുന്നു.
അഭിനയം കൂടാതെ കഥ,തിരക്കഥ,സംഭാഷണം എന്നിവയിലും അദ്ദേഹം തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. തണൽ,നിമിഷങ്ങൾ എന്നീ സിനിമകൾക്ക് കഥ എഴുതുകയും. നിമിഷങ്ങൾ, അഷ്ടമംഗല്യം, നട്ടുച്ചയ്ക്കിരുട്ട് എന്നിവയ്ക്ക് തിരക്കഥ,സംഭാഷണ രചന നടത്തുകയും ചെയ്തു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
യാമിനി | എം കൃഷ്ണൻ നായർ | 1973 | |
ചായം | പി എൻ മേനോൻ | 1973 | |
ദേവി കന്യാകുമാരി | പി സുബ്രഹ്മണ്യം | 1974 | |
സ്വാമി അയ്യപ്പൻ | പി സുബ്രഹ്മണ്യം | 1975 | |
പ്രിയമുള്ള സോഫിയ | എ വിൻസന്റ് | 1975 | |
തോമാശ്ലീഹ | പി എ തോമസ് | 1975 | |
സൂര്യവംശം | എ ബി രാജ് | 1975 | |
ചലനം | വല്ല്യച്ചൻ | എൻ ആർ പിള്ള | 1975 |
ക്രിമിനൽസ് | ഖാൻ | എസ് ബാബു | 1975 |
കാമം ക്രോധം മോഹം | മധു | 1975 | |
സ്വപ്നാടനം | കെ ജി ജോർജ്ജ് | 1976 | |
അനാവരണം | എ വിൻസന്റ് | 1976 | |
തെമ്മാടി വേലപ്പൻ | ഗോപാലൻ | ടി ഹരിഹരൻ | 1976 |
അഭിനന്ദനം | പ്രഭാകരൻ മുതലാളി | ഐ വി ശശി | 1976 |
കാമധേനു | കോയിക്കൽ ശങ്കരവർമ്മ രാജാ | ജെ ശശികുമാർ | 1976 |
ലൈറ്റ് ഹൗസ് | എ ബി രാജ് | 1976 | |
കടുവയെ പിടിച്ച കിടുവ | എ ബി രാജ് | 1977 | |
അപരാധി | പി എൻ സുന്ദരം | 1977 | |
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 | |
സത്യവാൻ സാവിത്രി | പി ജി വിശ്വംഭരൻ | 1977 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
തണൽ | രാജീവ് നാഥ് | 1978 |
നട്ടുച്ചയ്ക്കു ഇരുട്ട് | രവി ഗുപ്തൻ | 1980 |
നിമിഷങ്ങൾ | രാധാകൃഷ്ണൻ | 1986 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നിമിഷങ്ങൾ | രാധാകൃഷ്ണൻ | 1986 |
നട്ടുച്ചയ്ക്കു ഇരുട്ട് | രവി ഗുപ്തൻ | 1980 |
അഷ്ടമംഗല്യം | പി ഗോപികുമാർ | 1977 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നിമിഷങ്ങൾ | രാധാകൃഷ്ണൻ | 1986 |
നട്ടുച്ചയ്ക്കു ഇരുട്ട് | രവി ഗുപ്തൻ | 1980 |
അഷ്ടമംഗല്യം | പി ഗോപികുമാർ | 1977 |
Submitted 12 years 3 months ago by Adithyan.
Edit History of പി കെ എബ്രഹാം
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
24 Aug 2022 - 08:07 | Muhammed Zameer | |
19 Feb 2022 - 22:04 | Achinthya | |
17 Feb 2021 - 12:39 | Santhoshkumar K | |
15 Jan 2021 - 19:44 | admin | Comments opened |
12 Aug 2019 - 12:50 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
31 Oct 2014 - 20:39 | Neeli | |
19 Oct 2014 - 05:54 | Kiranz | |
23 May 2012 - 12:17 | Adithyan |