രവി ഗുപ്തൻ

Ravi Guptan
രവി ഗുപ്തൻ
രവി
സംവിധാനം: 5
കഥ: 2
തിരക്കഥ: 3

ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് ടെക്നോളജിയില്‍ പഠനം. 1975 മുതല്‍ രണ്ടു വര്‍ഷക്കാലം യുനെസ്കോയും കേന്ദ്രസർക്കാരും സംയുക്തമായി ചെയ്ത ടി.വി.പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു. 1979 മുതല്‍ സിനിമാ സംവിധാന രംഗത്തുണ്ട്.

ആദ്യ ചിത്രം "ഓര്‍മ്മകളേ വിടതരൂ" 1980ല്‍ പുറത്തിറങ്ങി. രണ്ടാമത്തെ ചിത്രമായ "നട്ടുച്ചക്കിരുട്ട്" 1980ല്‍. 1982ല്‍ "ബലൂണ്‍" എന്ന ചിത്രം. നടന്‍ മുകേഷിന്റെ ആദ്യ ചിത്രമായിരുന്നു "ബലൂണ്‍". കൊച്ചുബാവയുടെ തിരക്കഥ, മമ്മൂട്ടിയും ജഗതി ശ്രീകുമാറും ഉള്‍പ്പെട്ട താരനിര.തുടര്‍ന്ന് "ഈ വഴി മാത്രം"(1983), "ഒന്നും ഒന്നും പതിനൊന്ന്"(1988) എന്നീ ചിത്രങ്ങള്‍.

ഇവിടെ ഇട്ടിരിക്കുന്ന ചിത്രം ക്രോപ് ചെയ്തിരിക്കുന്നത് പുറത്തിറങ്ങാതെ പോയ ഒരു സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്ലില്‍ നിന്നാണു."ഭരതേട്ടന്‍ വരുന്നു".രഞ്ജിത്തിന്റെ തിരക്കഥ. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഇതിന്റെ മ്യൂസിക്കല്‍ സ്കോര്‍ ആയിരുന്നു. നടന്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണൻ ആദ്യമായി മ്യൂസിക്കല്‍ സ്കോര്‍ ചെയ്ത ചിത്രം.

പരസ്യചിത്ര മേഖലയില്‍ ഇന്നും സജീവ സാന്നിദ്ധ്യം.