രാധാകൃഷ്ണൻ

Radhakrishnan S

200 ൽ അധികം ചിത്രങ്ങൾക്ക് കലാസംവിധാനം നിർവ്വഹിച്ച ആർ കെ എന്ന പേരിലറിയപ്പെടുന്ന രാധാകൃഷ്ണൻ. സംവിധായകൻ എം കൃഷ്ണൻ നായർ മുതൽ വിനയൻ വരെയും, നടന്മാർ പ്രേം നസീർ മുതൽ പ്രിഥ്വിരാജ് വരെയുള്ള കാലഘട്ടങ്ങൾ രാധാകൃഷ്ണൻ മലയാള സിനിമാ രംഗത്ത് സജീവമാണ്. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്നും ബിരുദം നേടി.

1972 ൽ പുറത്തിറങ്ങിയ  "പ്രതികാരം" എന്ന ചിത്രത്തിന് വേണ്ടി പബ്ലിസിറ്റി പോസ്റർ ഡിസൈൻ ചെയ്തു കൊണ്ടാണ് രാധാകൃഷ്ണൻ ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. അക്കാലത്ത് ഇലക്ഷൻ പോസ്ററുകൾ ഉപയോഗിക്കുന്നത് വിരളമായിരുന്നു. ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്ന വി കെ കൃഷ്ണമേനോന് വേണ്ടി ജവഹർലാൽ നെഹ്റുവിന്റെ ഛായാചിത്രത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ തന്നെ ചില മുദ്രാവാക്യങ്ങൾ  കൊണ്ട് ഉണ്ടാക്കിയ ഇലക്ഷൻ പോസ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് 'പ്രതികാരം' ചിത്രത്തിനു വേണ്ടി പബ്ലിസിറ്റി പോസ്റർ ഒരുക്കാനുള്ള അവസരം രാധാകൃഷ്ണന് ലഭിക്കുന്നത്. പോസ്റ്റർ ഡിസൈനിങ്ങിൽ ശ്രദ്ധിക്കപ്പെട്ടത് "ഭദ്രദീപം" എന്ന ചിത്രമായിരുന്നു.

ശ്രീകുമാരൻ തമ്പിയുടെ 1974 ൽ ഇറങ്ങിയ 'ഭൂഗോളം തിരിയുന്നു' എന്ന ചിത്രത്തിലൂടെയാണ് രാധാകൃഷ്ണൻ കലാസംവിധാനരംഗത്തേയ്ക്ക് കടക്കുന്നത്. നിറകുടം, മദാലസ, മദനോത്സവം, ലിസ, നാഗമഠത്തു തമ്പുരാട്ടി,കോളിളക്കം,ബോയിംഗ് ബോയിംഗ്,ആകാശ ഗംഗ, ഇലവങ്കോട് ദേശം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചു.  കൂടാതെ മയിൽ‌പ്പീലി,അന്തിവെയിലിലെ പൊന്ന്,ഫുട്ബോൾ, യാമം എന്നീ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തു.