ടി കെ രാജീവ് കുമാർ
മലയാള ചലച്ചിത്ര സംവിധായകൻ. കോട്ടയം ജില്ലയിലെ തിരുനക്കരയിൽ 1961-ൽ ജനിച്ചു. കരുണാകര പണിയ്ക്കരും ഇന്ദിരക്കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കൾ. കോട്ടയം ബേക്കർ കിന്റർഗാർട്ടൻ സ്കൂൾ, എം ടി സെമിനാരി ഹൈസ്കൂൾ, എസ് ഡി വി സ്കൂൾ ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു രാജീവ് കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജിൽനിന്നും പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഡിഗ്രിയും കഴിഞ്ഞ അദ്ദേഹം കേരള ലോ അക്കാദമിയിൽ നിന്നും നിയമബിരുദവും നേടി. പ്രശസ്ത നാദസ്വര വിദ്വാൻമാരായ അമ്പലപ്പുഴ ബ്രദേഴ്സ് രാജീവ്കുമാറിന്റെ ബന്ധുക്കളായിരുന്നു. രാജീവ്കുമാറിന്റെ കലാപരമായ കഴിവ് തിരിച്ചറിഞ്ഞ അവരുടെ പ്രോത്സാഹനം നിമിത്തം അദ്ദേഹം ആലപ്പി ബാബു എന്ന മൃദംഗ വിദ്വാന്റെ കീഴിൽ മൃദംഗം പഠിയ്ക്കാൻ ചേർന്നു. പിന്നീട് മാവേലിക്കര എസ് ആർ രാജുവിന്റെ കീഴിലും മൃദംഗം പഠിച്ചു. 1979- 82 കാലത്ത് കേരള നാടക സംഗീത അക്കാദമി മോണോ ആക്ട് വിജയിയായിരുന്നു രാജീവ്കുമാർ. 1979-ൽ സൂപ്പർ മിമിക്സ് എന്ന ഒരു മിമിക്രി ട്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയിരുന്നു. 1980-ൽ ബ്ലൂബേർഡ്സ് എന്നൊരു മ്യൂസിക്കൽ ബാൻഡും തുടങ്ങി.
നവോദയ അപ്പച്ചന്റെ മകനായ ജിജോ പുന്നൂസിന്റെ കൂടെ അസിസ്റ്റന്റ് സംവിധായകനായി 1984-ൽ മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. അതിനുശേഷം ഒന്നുമുതൽ പൂജ്യം വരെ എന്ന സിനിമയിൽ രഘുനാഥ് പലേരിയുടെ അസോസിയേറ്റായി പവർത്തിച്ചു. 1989-ൽ കമലഹാസൻ നായകനായ ചാണക്യൻ സംവിധാനം ചെയ്തുകൊണ്ടാണ് രാജീവ്കുമാർ സ്വതന്ത്ര സംവിധായകനാകുന്നത്. മോഹൻലാലിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള പവിത്രം, മമ്മൂട്ടി നായകനായ മഹാനഗരം, മഞ്ജുവാരിയർക്ക് ദേശീയ അവാർഡ് കമ്മിറ്റിയുടെ അഭിനയത്തിനുള്ള പ്രത്യേക പുരസ്ക്കാരം നേടിക്കൊടുത്ത കണ്ണെഴുതിപൊട്ടും തൊട്ട്, മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവർഡ് നേടിയ ശേഷം എന്നിവ രാജീവ്കുമാർ സംവിധാനം ചെയ്ത ചിത്രങ്ങളാണ്.
ദൂരദർശൻ ദേശീയ ചാനൽ സംപ്രേഷണം ചെയ്ത ബൈബിൾ കി കഹാനി എന്ന പരമ്പര (1989 - 90) സംവിധാനം ചെയ്തത് രാജീവ് കുമാറായിരുന്നു. 2003-2004 വർഷങ്ങളിൽ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്നു അദ്ദേഹം. അതേവർഷങ്ങളിൽ IFFK യുടെ ഡയറക്ടറും ആയിരുന്നു അദ്ദേഹം. 2015-ൽ കേരളത്തിൽ വെച്ചുനടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന,സമാപന ചടങ്ങുകളുടെ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു രാജീവ്കുമാർ. ഇരുപത്തിരണ്ടാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിന്റെ സിഗ്നേച്ചർ "സെന്റിമെന്റൽ സെല്ലുലോയിഡ്" സംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു. സിനിമകൾ കൂടാതെ നിരവധി ഷോർട്ട് ഫിലിംസും രാജീവ്കുമാർ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ധാരാളം സ്റ്റേജ് ഷോകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ടി കെ രാജീവ്കുമാറിന്റെ ഭാര്യയുടെ പേര് ലത കൂര്യൻ. രണ്ടു മക്കളാണൂള്ളത്. മൃണാൾ രാജീവ്, കീർത്തന രാജീവ്.
അവാർഡുകൾ-
'Chanakyan'
Kerala Film Critics Award for the Debut Director 1989
Fimfare for the Best Malayalam Film.
Filmfans Award for the Best Director.
'Pavithram'
Filmfare Award for Best Actor – Mohanlal
Film Fans award for Best Film
'Kannuyezhuthi Pottum Thottu''''
National Film Award – Best Actress Manju Warrier ( special Jury Award )
'Jalamarmaram'
National Award for the Best Environmental Film 2000
National Award for Best Child Artiste – Ashwin 2000
Kerala State film award for the second Best Film 2000
Kerala State Film Awards 2000 Best Screenplay award shared with B.Unnikrishnan
Gulf Malayalee Best Film Award 2000
Selected to the Milan Festival (MIFF 2000), Cairo Festival 2000, Euro-Shorts 2000, Hazel Wolf Environmental Film Festival (2001), Toronto Environmental Film Festival (2001) and Cornell Environmental Film Festival (2001)
'*Shesham'
Kerala State film award for the Best Film 2001[4]
Kerala State film award for the Best Story 2001
Kerala State film Award for Best Editing and Sound Recording 2001
Santharam Award for the Best Film and Director 2001
Kerala Film Critics Award for the Best Film.Best Director,Best Actor, Best Actress and Best Sound Recording. 2001
Padmarajan Puraskaram for the Best Film & Director 2001 & Asianet Awards for the Best Screenplay 2001 - 02
Mathrubhoomi Award for the Best Film 2001
Cinema Express Award for the Best Film 2001 – 2002
" Palathully " a short film on Rain Harvesting for Malayala Manorama won the UN International Award for the Best film for Campaign.