പി ബാലചന്ദ്രൻ
1952 ഫെബ്രുവരി രണ്ടിന് കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം.മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ,സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ."ഇവൻ മേഘരൂപൻ" എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധായകനായി.
കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐശ്ചികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തു. 1972 ഇൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തിൽ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം.സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു.സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. “മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി,ലഗോ,തീയറ്റർ തെറാപ്പി,ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.
മലയാള ചലച്ചിത്രലോകത്ത് ഏറെ ഹിറ്റായി മാറിയ ഉള്ളടക്കം,അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ(വേണുനാഗവള്ളിയുമൊത്ത്),മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി ശ്രദ്ധേയനായ തിരക്കഥാകൃത്തായി മാറി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി “വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമർമ്മരം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് പി ബാലചന്ദ്രന് “പാവം ഉസ്മാൻ” നേടിക്കൊടുത്തു. കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 1989ൽ നേടി.”പ്രതിരൂപങ്ങൾ” എന്ന നാടകരചനക്കായിരുന്നു അത്. “പുനരധിവാസം” എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി ബാലചന്ദ്രനായിരുന്നു.
കുടുംബം : ഭാര്യ ശ്രീലത,മക്കൾ-മകൻ ശ്രീകാന്ത് ചന്ദ്രൻ,മകൾ പാർവ്വതി ചന്ദ്രൻ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഇവൻ മേഘരൂപൻ | തിരക്കഥ പി ബാലചന്ദ്രൻ | വര്ഷം 2012 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പവിത്രം | കഥാപാത്രം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1994 |
സിനിമ അഗ്നിദേവൻ | കഥാപാത്രം മാരാർ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1995 |
സിനിമ ജലമർമ്മരം | കഥാപാത്രം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1999 |
സിനിമ പുനരധിവാസം | കഥാപാത്രം സുധാകരന്റെ അച്ഛൻ | സംവിധാനം വി കെ പ്രകാശ് | വര്ഷം 2000 |
സിനിമ വക്കാലത്തു നാരായണൻ കുട്ടി | കഥാപാത്രം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 2001 |
സിനിമ മലയാളിമാമനു വണക്കം | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 2002 |
സിനിമ ശേഷം | കഥാപാത്രം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 2002 |
സിനിമ ശിവം | കഥാപാത്രം | സംവിധാനം ഷാജി കൈലാസ് | വര്ഷം 2002 |
സിനിമ ഇവർ | കഥാപാത്രം മിന്നൽ തങ്കച്ചൻ | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 2003 |
സിനിമ പോലീസ് | കഥാപാത്രം | സംവിധാനം വി കെ പ്രകാശ് | വര്ഷം 2005 |
സിനിമ ബ്യൂട്ടിഫുൾ | കഥാപാത്രം വക്കീൽ | സംവിധാനം വി കെ പ്രകാശ് | വര്ഷം 2011 |
സിനിമ ട്രിവാൻഡ്രം ലോഡ്ജ് | കഥാപാത്രം കോര | സംവിധാനം വി കെ പ്രകാശ് | വര്ഷം 2012 |
സിനിമ ബാവുട്ടിയുടെ നാമത്തിൽ | കഥാപാത്രം | സംവിധാനം ജി എസ് വിജയൻ | വര്ഷം 2012 |
സിനിമ പോപ്പിൻസ് | കഥാപാത്രം ഗബ്രിയേൽ | സംവിധാനം വി കെ പ്രകാശ് | വര്ഷം 2012 |
സിനിമ അന്നയും റസൂലും | കഥാപാത്രം റസൂലിന്റെ അയൽ വാസി മാമച്ചി | സംവിധാനം രാജീവ് രവി | വര്ഷം 2013 |
സിനിമ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് | കഥാപാത്രം | സംവിധാനം ജി മാർത്താണ്ഡൻ | വര്ഷം 2013 |
സിനിമ നത്തോലി ഒരു ചെറിയ മീനല്ല | കഥാപാത്രം ദ്രോണർ/ആനക്കാരൻ | സംവിധാനം വി കെ പ്രകാശ് | വര്ഷം 2013 |
സിനിമ കാഞ്ചി | കഥാപാത്രം | സംവിധാനം ജി എൻ കൃഷ്ണകുമാർ | വര്ഷം 2013 |
സിനിമ ഹോട്ടൽ കാലിഫോർണിയ | കഥാപാത്രം ശശി പിള്ള | സംവിധാനം അജി ജോൺ | വര്ഷം 2013 |
സിനിമ നടൻ | കഥാപാത്രം വിക്രമൻ പിള്ള | സംവിധാനം കമൽ | വര്ഷം 2013 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഹരിചന്ദനം | സംവിധാനം വി എം വിനു | വര്ഷം 1994 |
ചിത്രം പവിത്രം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1994 |
ചിത്രം തച്ചോളി വർഗ്ഗീസ് ചേകവർ | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1995 |
ചിത്രം പുനരധിവാസം | സംവിധാനം വി കെ പ്രകാശ് | വര്ഷം 2000 |
ചിത്രം ഇവൻ മേഘരൂപൻ | സംവിധാനം പി ബാലചന്ദ്രൻ | വര്ഷം 2012 |
ചിത്രം എടക്കാട് ബറ്റാലിയൻ 06 | സംവിധാനം സ്വപ്നേഷ് കെ നായർ | വര്ഷം 2019 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് എടക്കാട് ബറ്റാലിയൻ 06 | സംവിധാനം സ്വപ്നേഷ് കെ നായർ | വര്ഷം 2019 |
തലക്കെട്ട് കമ്മട്ടിപ്പാടം | സംവിധാനം രാജീവ് രവി | വര്ഷം 2016 |
തലക്കെട്ട് ഇവൻ മേഘരൂപൻ | സംവിധാനം പി ബാലചന്ദ്രൻ | വര്ഷം 2012 |
തലക്കെട്ട് പോലീസ് | സംവിധാനം വി കെ പ്രകാശ് | വര്ഷം 2005 |
തലക്കെട്ട് പുനരധിവാസം | സംവിധാനം വി കെ പ്രകാശ് | വര്ഷം 2000 |
തലക്കെട്ട് മാനസം | സംവിധാനം സി എസ് സുധീഷ് | വര്ഷം 1997 |
തലക്കെട്ട് അഗ്നിദേവൻ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1995 |
തലക്കെട്ട് തച്ചോളി വർഗ്ഗീസ് ചേകവർ | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1995 |
തലക്കെട്ട് പവിത്രം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1994 |
തലക്കെട്ട് ഉള്ളടക്കം | സംവിധാനം കമൽ | വര്ഷം 1991 |
തലക്കെട്ട് അങ്കിൾ ബൺ | സംവിധാനം ഭദ്രൻ | വര്ഷം 1991 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കമ്മട്ടിപ്പാടം | സംവിധാനം രാജീവ് രവി | വര്ഷം 2016 |
തലക്കെട്ട് ഇവൻ മേഘരൂപൻ | സംവിധാനം പി ബാലചന്ദ്രൻ | വര്ഷം 2012 |
തലക്കെട്ട് പോലീസ് | സംവിധാനം വി കെ പ്രകാശ് | വര്ഷം 2005 |
തലക്കെട്ട് പുനരധിവാസം | സംവിധാനം വി കെ പ്രകാശ് | വര്ഷം 2000 |
തലക്കെട്ട് മാനസം | സംവിധാനം സി എസ് സുധീഷ് | വര്ഷം 1997 |
തലക്കെട്ട് അഗ്നിദേവൻ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1995 |
തലക്കെട്ട് തച്ചോളി വർഗ്ഗീസ് ചേകവർ | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1995 |
തലക്കെട്ട് പവിത്രം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 1994 |
തലക്കെട്ട് ഉള്ളടക്കം | സംവിധാനം കമൽ | വര്ഷം 1991 |
തലക്കെട്ട് അങ്കിൾ ബൺ | സംവിധാനം ഭദ്രൻ | വര്ഷം 1991 |