കമ്മട്ടിപ്പാടം

Released
Kammattippadam
കഥാസന്ദർഭം: 

എഴുപതുകളിൽ തുടങ്ങി 2015-ലേക്കെത്തുന്ന,വ്യത്യസ്ത കാലഘട്ടങ്ങളിൽ വികസിക്കുന്ന കഥ. കൊച്ചിയിലെ കമ്മട്ടിപ്പാടം എന്ന വിശാലമായ വയൽപ്രദേശവും അവിടുത്ത ആളുകളും നാഗരികതയുടെ ഭാഗമാവുന്നതും ഒരു മൃതദേഹം ചുമന്ന് കൊണ്ട് പോവാൻ പോലുമാവാത്ത വിധം ചുരുങ്ങുന്ന വഴികളുള്ള പുത്തൻ നഗരത്തിന്റെ വികസനവുമാണ് സിനിമയുടെ പ്രതിപാദ്യവിഷയം. കമ്മട്ടിപ്പാടത്തും കൊച്ചിയുടെ പരിസരങ്ങളിലെയും ചതുപ്പിൽ താഴ്ത്തപ്പെട്ട, പാവപ്പെട്ടവന്റെ ചോര വീണ സ്ഥലങ്ങളിലാണ് എറണാകുളം എന്ന നഗരവും കെട്ടിടങ്ങളും പടുത്തുയർത്തിയിരിക്കുന്നതെന്ന വിഷയം പല കാലഘട്ടങ്ങളിലൂടെയും പാവപ്പെട്ടവന്റെയും, അധോലോക,റിയൽ എസ്റ്റേറ്റ് മാഫിയാ രാജാക്കന്മാരുടെയും ഒക്കെ കഥകളിലായി അതിഭാവുകത്വമില്ലാതെ പറയുന്നു.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
177മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 20 May, 2016

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്ത് ദുൽഖർ സൽമാന്‍ നായകനാകുന്നചിത്രമാണ് കമ്മട്ടിപ്പാടം. വിനായകന്‍, പി ബാലചന്ദ്രൻ, മണികണ്ഠൻ, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ അഭിനയിക്കുന്നു. ഷോൺ റോമിയാണ് നായിക. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ബി അജിത് കുമാര്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

KAMMATIPAADAM (Malayalam) - OFFICIAL TRAILER - Starring Dulquer, Directed by Rajeev Ravi