മുത്തുമണി
അദ്ധ്യാപക ദമ്പതിമാരായ എൻ. സോമസുന്ദരം - ഷേർളി സോമസുന്ദരം എന്നിവരുടെ മകൾ.തിയറ്റർ മേഖലയിൽ സക്രിയരായിരുന്ന മാതാപിതാക്കൾ തന്നെയാണ് മുത്തുമണിയുടെ അഭിനയജീവിതത്തിന്റെ പ്രചോദനം. ഏഴാം വയസ്സിൽ ആകാശവാണിയിൽ ബാലതാരം ആകുന്നതോടെയാണു മുത്തുമണിയുടെ കലാജീവിതം ആരംഭിയ്ക്കുന്നത്. അതോടൊപ്പം എകാഭിനയം, തിയറ്റർ ശില്പശാലകളിലും പരിശീലനം നേടി. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തുടര്ച്ചയായി ഒൻപതു വർഷം ജേതാവായിരുന്നു മുത്തുമണി.
പത്താം തരാം വിദ്യാഭ്യാസത്തിനുശേഷം അമേച്ച്വർ തിയറ്റർ വിംഗിൽ ചേർന്ന മുത്തുമണി, എം മുകുന്ദന്റെ നോവലൈറ്റിനെ അടിസ്ഥാനമാക്കി ചെയ്ത "ഒരു ദളിത് യുവതിയുടെ കദനകഥ" എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രം ചെയ്തതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത് . തുടർന്ന് എപ്പിക് തിയറ്ററിലേയ്ക്ക് മാറിയ മുത്തുമണി, ആൻഷ്യന്റ് ഗ്രീക്ക് തിയറ്റർ ഫെസ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച "ലോകധർമി" എന്ന നാടകസംഘത്തിൽ അംഗമായിരുന്നു. ഒട്ടനവധി നാടകങ്ങളിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മുത്തുമണിയ്ക്ക്, ഒറീസയിൽ 2 0 0 4 ൽ നടന്ന ഇന്റർനാഷണൽ തിയറ്റർ ഒളിമ്പ്യാഡിൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു.
സത്യൻ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മുത്തുമണി വെള്ളിത്തിരയിലെത്തുന്നത്.അതിലെ അഭിനയത്തിന്,മികച്ച നടിയ്ക്കുള്ള മാതൃഭൂമി ഫിലിം അവാർഡ് നേടി.
തുടർന്ന് അനേകം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ.
അഭിനയത്തിന് പുറമേ, നിയമബിരുദധാരിയായ മുത്തുമണിയ്ക്ക് മീഡിയ ലോയിൽ സ്പെഷലൈസ് ചെയ്യാനാണ് താല്പര്യം.
ഭർത്താവ് :റേഡിയോ മാംഗോ ജീവനക്കാരനായ അരുണ്‍ പി ആർ
കടപ്പാട്:http://www.hindu.com