ജമ്നാപ്യാരി
ജമ്‌നാ പ്യാരിയെന്നാല്‍ അപൂര്‍വ ഇനത്തില്‍പെട്ട ആടാണ്. പ്യാരിയെന്നാല്‍ പ്രണയമാണ്. എടുത്തുചാട്ടക്കാരനായ നായകനും സമചിത്തതയോടെ സ്‌നേഹപൂര്‍വ്വം അടുക്കുന്ന നായികയും തമ്മിലുള്ള കഥയാണ് ഈ ചിത്രത്തിന്റെ .
വടക്കാഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് വാസൂട്ടൻ. എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന വാസൂട്ടന്റെ സുഹൃത്താണ് സാബു. ഇരുചക്രവാഹനങ്ങൾ സെക്കന്റ് ഹാന്റായി വിൽക്കുന്ന കട നടത്തുകയാണ് സാബു. എന്ത് പ്രശ്നമുണ്ടായാലും ഇവർക്കൊരു മാർഗ്ഗനിർദ്ദേശിയായി ഒരു കാരണവരായി നിൽക്കുന്നയാളാണ് സ്റ്റുഡിയോ ഉടമയായ പ്രകാശേട്ടൻ. എം ബി എ യ്ക്ക് പടിക്കുന്ന പാർവ്വതി എന്ന പെണ്‍കുട്ടി ഇവരുടെയിടയിലേയ്ക്ക് കടന്നുവരുന്നതോടെ ജമ്നപ്യാരിയുടെ കഥ മറ്റൊരു വഴിത്തിരിവിലേയ്ക്ക് നീങ്ങുകയാണ്.
ആർ ജെ ക്രിയേഷൻസിന്റെ ബാനറിൽ ജെയ്സണ്‍ ഇളംകുളം നിർമ്മിച്ച് തോമസ് സെബാസ്റ്യൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ജമ്നപ്യാരി. കുഞ്ചാക്കോ ബോബനും, മിസ് കേരള ഗായത്രി സുരേഷ് നായികനായകന്മാരാകുന്നു. ജോയ് മാത്യു, നീരജ് മാധവ്,സുരാജ് വെഞ്ഞാറമ്മൂട്, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.