ജെയ്സൺ ഇളംകുളം
കോട്ടയം പാലായിലെ പൊൻകുന്നം ഏളംകുളത്താണ് ജെയ്സൺ ഇളംകുളം എന്ന ജെയ്സൺ ജോസഫ് ജനിച്ചത്. ആർ ജെ ക്രിയേഷൻസ് എന്ന സിനിമാവിതരണ കമ്പനിയുടെ ഉടമയായിരുന്ന ജെയ്സൺ നിരവധി സിനിമകളുടെ നിർമ്മാണത്തിന്റെ വിവിധ മേഖലകളിൽ പങ്കാളിയായിട്ടുണ്ട്.
1996 -ൽ ബ്രിട്ടീഷ് മാർക്കറ്റ് എന്ന സിനിമയിൽ പ്രൊഡക്ഷൻ മാനേജരായാണ് ജെയ്സൺ സിനിമാമേഖലയിൽ പ്രവേശിക്കുന്നത്. തുടർന്ന് ആറ് സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിച്ചു. 2002 -ൽ കുഞ്ഞിക്കൂനൻ എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ കണ്ട്രോളറായി. പത്തിലധികം സിനിമകളിൽ പ്രൊഡക്ഷൻ കണ്ട്രോളറായി പ്രവർത്തിച്ചു. 2013 -ൽ ശൃംഗാരവേലൻ എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ജെയ്സൺ ജോസഫ് നിർമ്മാതാവായി. നാല് സിനിമകൾ അദ്ധേഹം നിർമ്മിച്ചിട്ടുണ്ട്. പ്രൊജക്ട് ഡിസൈനർ, ലെയ്സൺ ഓഫീസർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എന്നീ നിലകളിലും ചില സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2022 ഡിസംബറിൽ ജെയ്സൺ ജോസഫ് അന്തരിച്ചു.