ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
പ്രേതബാധയുണ്ടെന്നറിയപ്പെടുന്ന വീട് വാങ്ങിയ നാലു സുഹൃത്തുക്കൾ അവിടെ നേരിടേണ്ടി വരുന്ന വിചിത്രസംഭവങ്ങളുടെ തമാശാപൂർവമായ ആവിഷ്കാരമാണ് ഈ സിനിമ.
Actors & Characters
Actors | Character |
---|---|
മഹാദേവൻ | |
തോമസുകുട്ടി | |
ഗോവിന്ദൻകുട്ടി | |
അപ്പുക്കുട്ടൻ | |
ഫാദർ ഡൊമിനിക് | |
ഏണെസ്റ്റ് | |
അപ്പച്ചൻ | |
ശേഖർ | |
ഡോക്റ്റർ ക്രിസ്റ്റഫർ | |
ഡ്രൈവർ | |
മരഗതം | |
സുലോചന | |
പാർവ്വതി | |
ജോർജ്കുട്ടി | |
ജെസ്സി | |
മാനേജർ | |
സി ഐ ചെറിയാൻ | |
ലക്ഷ്മി കാന്ത് | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
" ഇൻ ഹരിഹർനഗർ" എന്ന ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗം.
റിസോർട്ട് ആക്കണമെന്ന ഉദ്ദേശ്യത്തോടെ തോമസ് കുട്ടി (അശോകൻ) ഡൊറോത്തി എന്നൊരു മദാമ്മയിൽ നിന്ന് ഒരു പഴയ ബംഗ്ലാവ് വിലയ്ക്ക് വാങ്ങുന്നു. പണ്ട് വീടിനുള്ളിൽ മൂന്നു പേരെ കൊന്നു കുഴിച്ചുമൂടിയിട്ടുണ്ടെന്ന് പറയപ്പെടുന്നതു കാരണം, ഒരു പ്രേതബാധയുള്ള ഭവനമായാണ് ആ ബംഗ്ലാവ് അറിയപ്പെടുന്നത്. പലരും വീട് വാങ്ങിയിട്ട് തിരികെ നല്കിയ സംഭവങ്ങളുമുണ്ട്.
തോമസ് കുട്ടി തൻ്റെ സുഹൃത്തുക്കളായ മഹാദേവൻ (മുകേഷ്), അപ്പുക്കുട്ടൻ (ജഗദീഷ്), ഗോവിന്ദൻ കുട്ടി (സിദ്ധീഖ്) എന്നിവരെ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. രാത്രിയിൽ ധൈര്യപൂർവം അവിടെത്താമസിക്കുന്നതു വഴി പ്രേതഭവനമല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയാണ് അയാളുടെ ഉദ്ദേശ്യം.
ബംഗ്ലാവിലെത്തുന്ന മൂന്നു പേരും തോമസ് കുട്ടിയുടെ ആശയത്തെ ആദ്യം എതിർക്കുന്നെങ്കിലും പിന്നീട് അവിടെത്താമസിക്കാൻ തീരുമാനിക്കുന്നു. അന്നു രാത്രി അവർക്ക് ചില പ്രേതാനുഭവങ്ങളുണ്ടായെങ്കിലും അത് തോമസ് കുട്ടി ആസൂത്രണം ചെയ്ത നാടകമാണെന്നറിയുന്നതോടെ ബാക്കി മൂന്നു പേർക്കും ധൈര്യം തോന്നുന്നു. ഭാര്യമാരെക്കൂടി അവിടേക്ക് വരുത്താൻ അവർ തീരുമാനിക്കുന്നു.
ഇതിനിടെ ഫാദർ ഡൊമിനിക്ക് (നെടുമുടി വേണു) എന്നൊരാൾ അവരോട് ബംഗ്ലാവിൽ പ്രേതബാധയുണ്ടെന്നും അവിടെത്താമസിക്കരുതെന്നും മുന്നറിയിപ്പു നല്കുന്നു. പക്ഷേ തോമസ് കുട്ടിയും സുഹൃത്തുക്കളും അതു കാര്യമാക്കുന്നില്ല. എന്നാൽ, ഭാര്യമാർ വന്നതിനു ശേഷം ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നു. വീട് ഏർപ്പാടാക്കിയ ഏജൻസിയിൽ വിളിക്കുമ്പോൾ ഫാദർ ഡൊമിനിക്കിനെ കാണാൻ അവരും പറയുന്നു.
എന്നാൽ ഫാദറിനെക്കാണുന്ന മഹാദേവനും ഗോവിന്ദൻ കുട്ടിക്കും അയാളെ ബോധിക്കുന്നില്ല. ബംഗ്ലാവിൽ തീ കൊണ്ടുള്ള അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഫാദർ മുന്നറിയിപ്പ് നല്കുന്നു. അന്നു രാത്രി തോമസ് കുട്ടിയുടെ ഭാര്യയ്ക്ക് അടുപ്പിൽ നിന്ന് പൊള്ളലേല്ക്കുന്നു. അല്പസമയത്തിനുള്ളിൽ ഫാദർ പറഞ്ഞയച്ച ഡോക്ടർ (തമ്പി ആൻ്റണി) അവിടെത്തുന്നു.
ഫാദറിൻ്റെ ദിവ്യശക്തിയിൽ അദ്ഭുതം തോന്നിയ അവർ അദ്ദേഹത്തെത്തിരക്കിപ്പോകുന്നു . തലേന്ന് രാത്രി ഉണ്ടായ ഒരു പ്രേതാക്രമണത്തിൽ കൈയിൽ ആണി തറച്ചെന്ന് ഫാദർ പറയുന്നു. ഫാദർ അവർക്കൊപ്പം ബംഗ്ലാവിലേക്ക് വരുന്നു.
ബംഗ്ലാവിലെ കുളിമുറിയുടെ ചുവരുകളിലും മച്ചിലും കണ്ട കാൽപാടുകൾ എല്ലാവരെയും പരിഭ്രാന്തരാക്കുന്നു. എന്നാൽ ഫാദർ മാന്ത്രികജലം തളിച്ചപ്പോൾ അവയെല്ലാം അപ്രത്യക്ഷമാകുന്നു. ബംഗ്ലാവിലെ വേലക്കാരിയായ മരഗതത്തിന് (രാധിക) പ്രേതബാധയുണ്ടെന്ന് ഫാദർ കണ്ടെത്തുന്നു. അപ്പോഴേക്കും അവൾ എങ്ങോട്ടോ മറയുന്നു. പിന്തുടർന്നു ചെല്ലുന്ന ഫാദറും മറ്റും കാണുന്നത് പ്രേതാവേശത്തിൽ സംഹാരരുദ്രയായി നിൽക്കുന്ന മരഗതത്തെയാണ്. ഫാദർ അവളെ പണിപ്പെട്ട് ശാന്തയാക്കുന്നു.
എന്നാൽ അന്നു ചന്ദ്രഗ്രഹണമാണെന്നും ഗ്രഹണ സമയത്ത് അവൾ പൂർവാധികം ശക്തയാകുമെന്നും ഫാദർ പറയുന്നു. പറഞ്ഞതുപോലെ മരഗതം വീണ്ടും ഉണർന്നെഴുന്നേൽക്കുന്നു. അവളെ നേരിടാനുള്ള ശ്രമത്തിൽ ഫാദറിൻ്റെ ബോധം പോകുന്നു. അവിടെയെത്തുന്ന ഡോക്ടർ, ഫാദർ മരിച്ചു കഴിഞ്ഞു എന്നറിയിക്കുന്നു.
വീട് പാതി വിലയ്ക്ക് ഡൊറോത്തിക്ക് തിരിച്ചെഴുതിക്കൊടുക്കാൻ തോമസ് കുട്ടി തീരുമാനിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|