രാധിക

Radhika

മലയാള ചലച്ചിത്ര നടി. 1984 ജൂണിൽ സദാനന്ദന്റെയും ജയശ്രീയുടെയും മകളായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. രാധിക കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷിൽ ബിരുദം നേടിയിട്ടുണ്ട്. 1992-ൽ വിയറ്റ്നാം കോളനി എന്ന സിനിമയിൽ ബാല നടിയായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം 2000- ത്തിൽ ഡാർലിംഗ് ഡാർലിംഗ് എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് വൺ മാൻ ഷോ ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ചത്തിനുശേഷം രാധിക 2006-ൽ ക്ലാസ്മേറ്റ്സ് എന്ന സിനിമയിൽ നായികാപ്രാധാന്യമുള്ള വേഷത്തിൽ അഭിനയിച്ചു. ചങ്ങാതിപ്പച്ച, മിന്നമിന്നിക്കൂട്ടം എന്നിവയുൾപ്പെടെ മുപ്പതോളം സിനിമകളിൽ രാധിക അഭിനയിച്ചിടുണ്ട്.

സിനിമകൾ കൂടാതെ മ്യൂസിക്കൽ ആൽബങ്ങളിലും രാധിക അഭിനയിച്ചിട്ടുണ്ട്. 2006- ൽ ആഷിക് അബു സംവിധാനം ചെയ്ത മാഘം എന്ന ആൽബത്തിലാണ് രാധിക ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് നിരവധി ആൽബങ്ങളിൽ അഭിനയിച്ചു. 2017 ഡിസംബറിലായിരുന്നു രാധികയുടെ വിവാഹം. ദുബായിൽ ഉദ്യോഗസ്ഥനായ അഖിൽ കൃഷ്ണനെയാണ് രാധിക വിവാഹം ചെയ്തത്.

 

മാഘം എന്ന ആൽബത്തിൽ രാധിക അഭിനയിച്ച ഗാനം. https://www.youtube.com/watch?v=M0gyIqxzSQ0