ഡാർലിങ് ഡാർലിങ്
Actors & Characters
Actors | Character |
---|---|
കാർത്തിക് / അനിയൻ കുട്ടി | |
പദ്മജ വാര്യർ / പപ്പി | |
സുഭാഷ് ചന്ദ്ര ബോസ് / കൊച്ചു കുറുപ്പ് | |
അപ്പച്ചൻ | |
അച്ചു | |
വട്ടപ്പറമ്പിൽ ശ്രീധരൻ ഉണ്ണിത്താൻ | |
മണിക്കുട്ടൻ | |
സുധാ വാര്യർ, പപ്പിയുടെ ആന്റി | |
ശാലിനി | |
പപ്പിയുടെ മുത്തച്ഛൻ | |
പാലത്തിങ്കൽ കുറുപ്പ് | |
ലതിക | |
ജെ കെ മേനോൻ | |
ഉണ്ണിത്താന്റെ ഭാര്യ | |
സാവിത്രി, കുറുപ്പിന്റെ ഭാര്യ | |
മാലതി, മേനോന്റെ ഭാര്യ | |
പത്മജയുടെ അമ്മ | |
Main Crew
കഥ സംഗ്രഹം
- കുഞ്ചാക്കോ ബോബനായി കരുതിയ റോളാണ് പിന്നീട് വിനീത് അഭിനയിച്ചത്.
- രാജസേനനും സിബി കെ തോമസ് - ഉദയകൃഷ്ണ ടീമും ഒന്നിച്ച ആദ്യ ചിത്രം
നാട്ടിലെ പ്രമാണിമാരും സുഹൃത്തുക്കളുമാണ് പാലത്തിങ്കൽ കുറുപ്പും വട്ടപ്പറമ്പിൽ ഉണ്ണിത്താനും. ജാതക പ്രകാരം കുറുപ്പിന്റെ മകൻ കൊച്ചു കുറുപ്പ്, പ്രേമിച്ച് ഒളിച്ചോടി മാത്രമേ കല്യാണം കഴിക്കൂ എന്നതിനാൽ കുറുപ്പവനെ കൂട്ടിലിട്ട തത്തയെ പോലെയാണ് വളർത്തുന്നത്. ഉണ്ണിത്താന്റെ മകൾ സരസുവിന്റെ കല്യാണം അയാൾ ഉറപ്പിക്കുന്നു. പക്ഷേ അവൾക്ക് കൊച്ചു കുറുപ്പിന്റെ സുഹൃത്തും കടയിലെ പണിക്കാരനുമായ മണിക്കുട്ടനെയാണിഷ്ടം. കൊച്ചു കുറുപ്പ് അവരെ രണ്ടു പേരെയും നാടു കടത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നു. കല്യാണത്തിന്റെ അന്ന് രാവിലെ സരസൂനെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാമെന്ന് കൊച്ചു കുറുപ്പ് മണിക്കുട്ടന് വാക്ക് കൊടുക്കുന്നു. സരസു കൊച്ചുകുറുപ്പിന്റെ കൂടെ പോകുന്നത് കാര്യസ്ഥൻ അച്ചു കാണുന്നു. മണിക്കുട്ടൻ റെയിൽവേ സ്റ്റേഷനിൽ എത്താൻ താമസിക്കുന്നു. സരസുവിനെയും കൊച്ചു കുറുപ്പിനെയും പിന്തുടർന്ന് എത്തുന്ന ഉണ്ണിത്താനും കുറുപ്പും തമ്മിലുടക്കുന്നു. മണിക്കുട്ടൻ സത്യം പറയാതെ പിന്മാറുന്നു. എന്നാൽ അവളുടെ കല്യാണം മുടങ്ങുന്നു. അതോടെ സരസുവിനെ കൊച്ചു കുറുപ്പിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ഉണ്ണിത്താൻ ശ്രമിക്കുന്നു. എന്നാൽ കുറുപ്പ് അതിനു സമ്മതിക്കുന്നില്ല. അതോടെ കൊച്ചു കുറുപ്പ് വിഷമവൃത്തതിലാകുന്നു. തൽക്കാലം അയാൾ ബാംഗ്ലൂരുള്ള സുഹൃത്ത് അനിയൻ കുട്ടിയുടെ അടുത്തേക്ക് പോകുവാൻ തീരുമാനിക്കുന്നു. കുറുപ്പ് സമ്മതിക്കില്ല എന്നുറപ്പുള്ളതിനാൽ ആരോടും പറയാതെ അവൻ പോകുന്നു.
ബാംഗ്ലൂരിൽ അനിയൻ കുട്ടിക്കും അപ്പച്ചനുമൊപ്പം അവൻ താമസിക്കുമ്പോൾ, ഉണ്ണിത്താൻ അവനെ തട്ടിക്കൊണ്ടു പോയി മകളെക്കൊണ്ട് കല്യാണം കഴിപ്പിച്ചതാണെന്ന് കുറുപ്പ് വിശ്വസിക്കുന്നു. താൻ ബാംഗ്ലൂരിലാണെന്ന് അയാൾ കുറുപ്പിനെ വിളിച്ചു പറയുന്നു. ബാംഗ്ലൂരുള്ള തന്റെ സുഹൃത്തിന്റെ മകളെക്കൊണ്ട് കൊച്ചു കുറുപ്പിനെ കല്യാണം കഴിപ്പിക്കാം എന്ന് കുറുപ്പ് കണക്കു കൂട്ടുന്നു. മേനോൻ കൊച്ചു കുറുപ്പിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. കൊച്ചു കുറുപ്പ് പോകാൻ വിസമ്മതിക്കുന്നു, അയാൾക്കൊരു മകളുണ്ടെന്നറിഞ്ഞപ്പോൾ, അനിയൻ കുട്ടി മേനോനൊപ്പം പോകുന്നു. എന്നാൽ മേനോന്റെ മകൾ ശാലിനിയെ കാണുന്നതോടെ അനിയൻ കുട്ടി അവിടെ നിന്നും തിരിച്ച് പോരുന്നു. അവിടെ വച്ച് ശാലിനിയുടെ സുഹൃത്ത് പപ്പിയെ കാണുന്നു. അവളെ കണ്ടിഷ്ടപ്പെടുന്ന അനിയൻ കുട്ടി പപ്പിയാണ് തന്റെ ജീവിത പങ്കാളിയെന്ന് തീരുമാനിക്കുന്നു. അടുത്ത ദിവസം അനിയൻ കുട്ടിയുടെ കാറ് പപ്പിയുടെ ആന്റി സുധാ വാര്യരെ തട്ടുന്നു. അനിയൻ കുട്ടി കാർ നിർത്താതെ പോകുന്നു. ആ വഴി വരുന്ന കൊച്ചു കുറുപ്പ് അവരെ ആശുപത്രിയിൽ എത്തിക്കുന്നു. അവരുടെ ബാഗിൽ നിന്ന് കിട്ടുന്ന നമ്പരിൽ കൊച്ചു കുറുപ്പ് പപ്പിയെ വിളിച്ച് കാര്യം പറയുന്നു. ആശുപത്രിയിൽ അനിയൻ കുട്ടിയുടെ പേരും മേൽവിലാസവും കൊടുത്തിട്ട് പോരുന്നു. പപ്പി കൊച്ചു കുറുപ്പ് കൊടുത്ത നമ്പറിൽ വിളിച്ച് അയാളെ ചീത്ത പറയുന്നു. എന്നാൽ ബോധം തെളിയുന്ന സുധാ വാര്യർ അവളെ ശാസിക്കുന്നു. പപ്പി കൊച്ചു കുറുപ്പിനെ വിളിച്ച് ക്ഷമ ചോദിക്കുന്നു. ആശുപത്രിയിൽ പോയി പപ്പിയേയും ആന്റിയെയും കാണാൻ ശ്രമിക്കുന്നുവെങ്കിലും കാണുവാൻ സാധിക്കുന്നില്ല. പക്ഷേ അവർ തമ്മിലുള്ള ബന്ധം ഫോണ് സംഭാഷണത്തിലൂടെ വളരുന്നു. എന്നാൽ കൊച്ചു കുറുപ്പ് സ്നേഹിക്കുന്ന പെണ്കുട്ടി, താൻ സ്നേഹിക്കുന്ന പപ്പിയാണെന്ന് അനിയൻ കുട്ടിക്ക് മനസ്സിലാക്കുന്നു. അതോടെ കൊച്ചു കുറുപ്പും പത്മജയും (പാപ്പിയും) തമ്മിൽ കാണാനുള്ള സാഹചര്യങ്ങളെല്ലാം അനിയൻ കുട്ടി മുടക്കുന്നു. പക്ഷേ തമ്മിൽ കാണാതെ തന്നെ അവർ തമ്മിലുള്ള ബന്ധം ദൃഢമാകുന്നു. അതേ സമയം കുറുപ്പ് കൊച്ചു കുറുപ്പിന്റെ കല്യാണം ഉറപ്പിക്കുകയും ബാംഗ്ലൂരെത്തി കൊച്ചു കുറുപ്പിനെ നാട്ടിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നു. എന്നാൽ കുറുപ്പ് കൊണ്ടുവരുന്ന ഫോട്ടോ കാണുന്ന അനിയൻ കുട്ടി അത് പത്മജയാണെന്ന് മനസിലാക്കുന്നു. ആ കല്യാണം മുടക്കാമെന്ന ഉറപ്പിൽ അനിയൻ കുട്ടി കൊച്ചു കുറുപ്പിനെ നാട്ടിലെത്തിക്കുന്നു. പക്ഷേ അനിയൻ കുട്ടി എത്ര ശ്രമിച്ചിട്ടും കല്യാണം മുടക്കാൻ പറ്റുന്നില്ല. ഒടുവിൽ പെണ്ണ് കാണലിനെത്തുമ്പോൾ രണ്ടു പേരും അവരുടെ പ്രേമത്തെ കുറിച്ച് പറയുകയും, അവരത് വീട്ടിൽ പറയുകയും ചെയ്യുന്നു. എന്നാൽ ഇത് കല്യാണം മുടക്കാൻ അവർ പറയുന്ന കള്ളങ്ങളായി വീട്ടുകാർ കാണുന്നതോടെ അവർ കല്യാണം ഉറപ്പിക്കുന്നു. അതോടെ കാര്യങ്ങൾ സങ്കീർണ്ണമാകുന്നു.