മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ
മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ
ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ (2)
ശിലയഴകിൽ പ്രണയിനി തൻ
മുഖം തീർത്ത രാജശിൽപ്പി
(മുത്തും പവിഴവും...)
പ്രതിമയും പുളകമണിയും
പ്രതിശ്രുതൻ തഴുകിയാൽ
പുഴയിലും കനകമലിയും
പുലരികൾ മുഴുകിയാൽ
പ്രേമം പുതുമഴ പോലെ
ഞാനോതളിരില പോലെ
മൃദുലമീ വിലയം
(മുത്തും പവിഴവും...)
എഴുനിലാപുടവവിരിയും
പുളിനമോ ശയനമായ്
ചിരിയിതൾ ചിറകു കുടയും
ഹൃദയമോ ശലഭമായ്
പ്രേമം പുലരൊളി പോലെ
മാറിൽ വനലത പോലെ
മധുരമീ ലയനം
(മുത്തും പവിഴവും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Muthum Pavizhavum
Additional Info
ഗാനശാഖ: