പ്രണയസൗഗന്ധികങ്ങൾ (F)
പ്രണയസൗഗന്ധികങ്ങള്‍ ഇതൾ വിരിഞ്ഞ കാലം
ഹൃദയസങ്കീര്‍ത്തനങ്ങള്‍ ശ്രുതി പകര്‍ന്ന കാലം
അറിയാതെ നിന്നെയറിയുമ്പോള്‍
അനുരാഗമെന്നു മൊഴിയുമ്പോള്‍
അകലങ്ങൾ പോലുമരികെ
(പ്രണയസൗഗന്ധികങ്ങള്‍...)
മിഴിയില്‍ തെളിയാതൊളിഞ്ഞതെന്തേ
മിഥുന നിശാകര ബിംബം
ഒരു ഹംസഗാനമകലെ
ചെവിയോര്‍ക്കുമിന്ദ്ര ലതികേ
കാര്‍മുകില്‍ത്തുമ്പി നിന്നരികില്‍ വരും
കളഭനിലാവില്‍ കതിര്‍മഴ പൊഴിയും
(പ്രണയസൗഗന്ധികങ്ങള്‍...)
കാണാക്കുയിലേ നിനക്കു മൂളാന്‍
കവിത കുറിയ്ക്കുവതാരോ
നിറ നീല ദീപമിഴികള്‍
കളിത്താമരയ്ക്കു സഖികള്‍
ആ മിഴിത്തുമ്പിലെന്‍ കാമനകള്‍
അലയുകയാണീ അഞ്ജനമെഴുതാന്‍
(പ്രണയസൗഗന്ധികങ്ങള്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pranaya (F)
Additional Info
ഗാനശാഖ: