പ്രണയസൗഗന്ധികങ്ങൾ - M

 

പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം...
ഹൃദയ സങ്കീർത്തനങ്ങൾ ശ്രുതി പകർന്ന കാലം....
അറിയാതെ നിന്നെ അറിയുമ്പോൾ....
അനുരാഗമെന്നുമൊഴിയുമ്പോൾ.....
അകലങ്ങൾ പോലും അരികേ.....
പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം...

മിഴിയിൽ തെളിയാതൊളിഞ്ഞതെന്തേ......
മിഥുന നിശാഗതബിംബം....
ഒരു ഹംസ ഗാനമകലേ....
ചെവിയോർക്കും ഇന്ദ്രലതികേ....
കാർമുകിൽത്തുമ്പി നിൻ അരികിൽ വരും..
കളഭ നിലാവിൻ കതിർ മഴ പൊഴിയും....
പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം....

കാണാക്കുയിലേ നിനക്ക് മൂളാൻ...
കവിത കുറിയ്ക്കുവതാരോ.....
നിറനീല ദീപ മിഴികൾ...
കളിത്താമരയ്ക്ക്സഖികൾ....
ആ മിഴിത്തുമ്പിലെൻ കാമനകൾ....
അലയുകയാണീ അഞ്ജനമെഴുതാൻ...(പല്ലവി)
പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pranaya sougandikangal - M

Additional Info

Year: 
2000

അനുബന്ധവർത്തമാനം