ഡാർലിങ്ങ് ഡാർലിങ്ങ്(2)

 

ഡാർലിങ്ങ് ഡാർലിങ്ങ് നീ എനിയ്ക്ക് ലവ്വിങ്ങ് സ്റ്റാർ..
ഇണങ്ങും പിണങ്ങും കിലുക്കാം പെട്ടി....
നിന്നെ എനിയ്ക്ക് കിട്ടി.....
ഹേയ്....ഡാർലിങ്ങ് ഡാർലിങ്ങ് നീ എനിയ്ക്ക് ലവ്വിങ്ങ് സ്റ്റാർ..
ഇണങ്ങും പിണങ്ങും കിലുക്കാം പെട്ടി....
നിന്നെ എനിയ്ക്ക് കിട്ടി.....
വീ ചാനൽ സുന്ദരിമാർ വീശും ടെംപ്റ്റേഷൻ....
വീക്കെൻഡിൽ കാണുമ്പോൾ വീണ്ടും കൺഫ്യൂഷൻ...
ഹേയ്...ഐ ലവ് യു പരിമള പനങ്കിളി.......
(ഡാർലിങ്ങ്.................എനിയ്ക്ക് കിട്ടി)

ബ്യൂട്ടിപാർലറിലെ മ പ ധ പ ധ സ ധ സ രി സ നി ധ പ..
സ്വീറ്റി ബട്ടർഫ്‌ളൈ എവിടെ...ഹേ......ഹേ.....
മൈക്കൾജാക്സൺ മായാലോകം തീർക്കുമ്പോൾ...
മയങ്ങുന്ന മനസ്സിൽ മഴത്തുള്ളികിലുക്കം....
ടീനേജിൻ കുണുക്കം താളം തുള്ളിപോകുമ്പോൾ...
തളിർക്കുന്നൂ വസന്തം ഹേയ്...ഹേയ്....
ഹീറോയിൻ ഹാർട്ടി വെൽകം.....
ടൈറ്റാനിക്കിൻ ബ്യൂട്ടി വെൽകം.....
കമ്പ്യൂട്ടർ സോഫ്റ്റിൻ വെൽകം....കം...കം...
(ഡാർലിങ്ങ്.................എനിയ്ക്ക് കിട്ടി)

ഹായ്...ഹായ്...ഐസ്ക്രീം പോലെയിനി ഹായ്...ഹായ്..
ലൈഫിൽ ഉല്ലാസലഹരീ......
സ്വപ്നം കാണാൻ ക്യൂവിൽ നിൽക്കും പ്രായത്തിൽ..
സ്വയംവര സെൽഫോണിൽ കിളിക്കൊഞ്ചൽ പ്രണയം....
അയലത്തെ ഡ്രീം ഗേൾ നൈറ്റിംഗ് ഗേളായ് പാടുമ്പോൾ...
തുടിയ്ക്കുന്നൂ ഹൃദന്തം...ഹേയ്യ്...ഹേയ്യ്.....
ലവ് ബേർഡ്‌സ് ആർ സിംഗിംഗ് ഫോർ യു....
ലവ് ലീ സോങ്‌സ് ഒൺലി ഫോർ യു.....(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
darling darling

Additional Info

Year: 
2000

അനുബന്ധവർത്തമാനം