ഗീത നായർ

Geetha Nair

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1962- ൽ ജനിച്ചു. 1978- ൽ രജനീകാന്ത് നായകനായ തമിഴ് ചിത്രം Bhairavi- യിൽ രജനീകാന്തിന്റെ അനുജത്തിയായി അഭിനയിച്ചുകൊണ്ടാണ് ഗീതാ നായർ അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. 1984-ൽ ഉണ്ണി വന്ന ദിവസം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേയ്ക്ക് എത്തുന്നത്. ഡാർലിംഗ് ഡാർലിംഗ്, കാണാക്കണ്മണി.. എന്നിവയുൾപ്പെടെ ഇരുപതിലധികം മലയാള ചിത്രങ്ങളിൽ ഗീത നായർ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഗീത നായർ അഭിനയിച്ചിട്ടുണ്ട്.