സിംഹാസനം
നാട്ടുകാർക്ക് സർവ്വസമ്മതനും ആശ്രിതനുമായ ചന്ദ്രഗിരി മാധവനും (സായ് കുമാർ) അയാളുടെ ശത്രുക്കളും തമ്മിലുള്ള പോരാട്ടവും അതിനിടയിൽ അച്ഛൻ മാധവനെ രക്ഷിക്കാൻ പുതിയ രക്ഷകനാകുന്ന മകൻ അച്ചു എന്ന അർജ്ജുന്റെ(പൃഥീരാജ്) ശ്രമങ്ങളും
Actors & Characters
Actors | Character |
---|---|
അച്ചു / അർജ്ജുൻ | |
ചന്ദ്രഗിരി മാധവൻ | |
രാമദത്തനുണ്ണി | |
തിരുമേനി | |
ലച്ചു / ലക്ഷ്മി | |
അർജുന്റെ കൂട്ടുകാരൻ | |
എസ് പി ചന്ദ്രശേഖരൻ | |
മന്ത്രി | |
ഐസക് (പാർട്ടി സെക്രട്ടറി) | |
റസൂൽ മുസ്തഫ | |
വി എസ് നായർ | |
അഡ്വ മണിലാൽ | |
ചെറിയപിള്ളി മുകുന്ദൻ | |
ജമാൽ | |
കാദർ | |
ഷാരടി മാമ | |
ഡി ജി | |
അർജ്ജുന്റെ സുഹൃത്ത് | |
മുഖ്യമന്ത്രി ചാക്കോ | |
മുഖ്യമന്ത്രിയുടെ പി എ | |
കുരുവിള ജോർജ് | |
നന്ദ | |
ചന്ദ്രശേഖരന്റെ അമ്മ | |
രാമദത്തനുണ്ണിയുടെ സഹോദരൻ | |
എസ് പി വെട്രിവേൽ മാരൻ | |
അഡ്വ ഏറാടി | |
ദാസൻ | |
ശർമ്മാജി | |
എസ് പി | |
ഹേമലത ഗുണ്ടപ്പ | |
അർജ്ജുന്റെ സുഹൃത്ത് |
കഥ സംഗ്രഹം
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ കൂടിയായ ഷാജി കൈലാസ് തന്നെയാണ്.
ചന്ദ്രഗിരിയിലെ മാധവൻ (സായ് കുമാർ) നാട്ടൂകാർക്ക് പ്രിയപ്പെട്ട തമ്പ്രാനാണ്. നാട്ടിലെ ഏതു പ്രശ്നവും പരിഹരിക്കുന്നത് മാധവനാണ്. ഭരണകക്ഷിയിലെ മൂന്ന് എം എൽ എ മാർ കൂറൂമാറുമെന്ന് വന്നപ്പോൾ ഭരണകക്ഷിയേയും മുഖ്യമന്ത്രിയേയും മാധവൻ രക്ഷിക്കുന്നു. അതിനു പകരം കൂറുമാറുമായിരുന്ന ഒരു എം എൽ എക്ക് മന്ത്രി സ്ഥാനം വാങ്ങിച്ചു കൊടൂക്കുക കൂടീ ചെയ്തു മാധവൻ.
മാധവന്റെ മകൻ അച്ചു എന്ന അർജ്ജുൻ (പൃഥീരാജ്) ബാംഗ്ലൂരിൽ പഠിക്കുന്നു. നാട്ടിലെ ഉത്സവത്തിനു നാട്ടിലെത്താൻ അച്ഛൻ നിർബന്ധിച്ചതുകൊണ്ട് അർജുൻ നാട്ടിലെത്തുന്നു. ചന്ദ്രഗിരി തറവാടിനോടും മാധവനോടും പണ്ടേ പകയുള്ളതാണ് ചെറിയപ്പിള്ളി തറവാട്ടിലെ മുകുന്ദനും (ജയകുമാർ) സദാനനന്ദനും. അവർ മാധവനെ പരാജയപ്പെടുത്തുവാൻ പല വഴികളും നോക്കുന്നു. മാധവൻ സഹായിച്ച റവന്യൂ മന്ത്രി കുരുവിളാ ജോർജ്ജിനെ (രാമു) കൂട്ടുപിടീച്ച് അവർ ഗ്രാമത്തിൽ പുതിയ ബിസിനസ്സ് തുടങ്ങാൻ സ്ഥലങ്ങൾ വാങ്ങുന്നു. അതിൽ കിടപ്പാടം നഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി മാധവൻ കുരുവിളയുമായി സംസാരിക്കുന്നുവെങ്കിലും ചെറിയപ്പിള്ളിക്കാരുടേ സപ്പോർട്ട് മൂലം കുരുവിള മാധവനെതിരെ തിരിയുന്നു.
മാധവനു ശത്രുക്കൾ കൂടിയപ്പോൾ മകൻ അർജ്ജുൻ ഉത്സവത്തിനു ശേഷം ബാംഗ്ലൂരിലേക്ക്ക് തിരികെ പോകാൻ മടി കാണിക്കുന്നു. മകനെ അപകടത്തിൽ പെടുത്താൻ മാധവനു വിഷമവും. ഇതിനിടയിൽ മാധവനെ അതിരറ്റ് സ്നേഹിക്കുന്ന തറവാട്ടിലെ ആശ്രിതയായ ലച്ചു എന്ന ലക്ഷ്മി (വന്ദന) ക്ക് അർജ്ജുന്റെ ഒപ്പം വന്ന പട്ടണത്തിലെ കൂട്ടുകാരെ തീരെ ഇഷ്ടപ്പെടുന്നില്ല. അർജ്ജുന്റെ കാമുകിയായ നന്ദയുമായി ലച്ചു പലപ്പോഴും വഴക്ക് കൂടുന്നുണ്ട്.
ഇതിനിടയിൽ നാട്ടിൽ അന്നപൂർണ്ണ ഗ്രൂപ്പ് എന്നൊരു ബിസിനസ്സ് സംഘം വരുന്നു. ചെറിയപ്പിള്ളിക്കാരും ഭരണകൂടവുമായി അവർ ചില ബിസിനസ്സുകൾ നാട്ടിൽ തുടങ്ങാൻ ശ്രമിക്കുന്നു. എങ്കിലും അവരുടേ ലക്ഷ്യം മാധവൻ ആയിരുന്നു. മാധവനും ഈ പുതിയ ശത്രുക്കളുമായി കൊമ്പു കോർക്കുന്നു. മാധവനെ കള്ളക്കേസിൽ കുടൂക്കാൻ അവർ സ്ഥലം എസ് പിയുമായി പദ്ധതിയിടുന്നു. മാധവൻ അറസ്റ്റിലാകുന്നു.
അച്ഛനു ശത്രുക്കളുടെ ഭീഷണിയും അപകടത്തിലാവുകയും ചെയ്തപ്പോൾ മകൻ അർജ്ജുൻ അച്ഛനെ രക്ഷിക്കാൻ രംഗത്തിറങ്ങുന്നു. പിന്നെ അർജ്ജുനനും ശത്രുക്കളുമായുള്ള നേർക്ക് നേർ പോരാട്ടങ്ങളാണ്.
Audio & Recording
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
സിംഹാസനം തീം മ്യൂസിക് |
റോണി റാഫേൽ | ||
2 |
ആണ്ടവാ മുരുകാ |
ചിറ്റൂർ ഗോപി | റോണി റാഫേൽ | എം ജി ശ്രീകുമാർ, കോറസ് |
3 |
ഇന്നെന്റെ മുറ്റത്തെ |
ചിറ്റൂർ ഗോപി | റോണി റാഫേൽ | സുദീപ് കുമാർ |
4 |
ഒ മയോ(F) |
ചിറ്റൂർ ഗോപി | റോണി റാഫേൽ | റിമി ടോമി |
5 |
ഒ മയോ(M) |
ചിറ്റൂർ ഗോപി | റോണി റാഫേൽ | വിധു പ്രതാപ്, കോറസ് |
Contributors | Contribution |
---|---|
പ്രധാന വിവരങ്ങൾ ചേർത്തു. |