പ്രദീപ് ചന്ദ്രൻ

Pradeep Chandran

1981 നവംബർ 11 ന്  ചന്ദ്രൻശേഖരൻ നായരുടെയും, വത്സല സി നായരുടെയും മകനായി  തിരുവനന്തപുരത്ത് ജനിച്ചു. എസ് എം വി  ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു പ്രദീപിന്റെ പ്രാഥമിക വിദ്യാഭ്യാസം. എം ജി കോളേജിൽ നിന്നും ബികോം ബിരുദം നേടിയതിനുശേഷം കോവൈപുതൂർ വി എൽ ബി ജാനകിയമ്മാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും എം ബി എ പൂർത്തിയാക്കി. അതിനുശേഷം സ്ക്രിപ്റ്റ് റൈറ്റിംഗിലും സംവിധാനത്തിലും ഡിപ്ലോമ എടുത്തു.

2007 ൽ മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡേയ്സ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു പ്രദീപ് ചന്ദ്രൻ തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ദൃശ്യം, ഗീതാഞ്ജലി, 1971 ബിയോണ്ട് ബോർഡേഴ്സ് എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. 2010 -ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുഞ്ഞാലി മരക്കാർ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് പ്രദീപ് ചന്ദ്രൻ ടെലിവിഷൻ മേഖലയിലും തുടക്കമിട്ടു. തുടർന്ന് ഏഷ്യാനെറ്റിലെതന്നെ  കറുത്തമുത്ത്, പാടാത്ത പൈങ്കിളി എന്നീ സീരിയലുകളിലും അഭിനയിച്ചു. 2020 ൽ ഏഷ്യാനെറ്റിലെ ബിഗ്ബോസ് സീസൺ 2 വിൽ പ്രദീപ് മത്സരാർത്ഥിയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലും പ്രദീപ് ചന്ദ്രൻ പങ്കെടുത്തിട്ടുണ്ട്.

2020 -ൽ വിവാഹിതനായ പ്രദീപ് ചന്ദ്രന്റെ ഭാര്യയുടെ പേര് അനുപമ രാമചന്ദ്രൻ.

പ്രദീപ് ചന്ദ്രൻ Facebook