ഗീതാഞ്ജലി
അറക്കൽ തറവാട്ടിലെ അഞ്ജലിയുടേയും അനൂപിന്റേയും വിവാഹം ഉറപ്പിച്ചതിനെ തുടർന്നു വർഷങ്ങൾക്കു മുമ്പു കൊല്ലപ്പെട്ട അഞ്ജലിയുടെ ഇരട്ട സഹോദരി ഗീതയുടെ പ്രേതത്തിന്റെ ശല്യങ്ങളുണ്ടാവുന്നു. അനൂപ് ആവശ്യപ്പെട്ടതനുസരിച്ച് മനശാസ്ത്രഞ്ജനായ ഡോ. സണ്ണി ജോസഫ് പ്രേതബാധയൊഴിവാക്കാനായി എത്തുന്നു.
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഗീതാഞ്ജലിയിലൂടെ.മണിച്ചിത്രത്താഴിലെ സണ്ണി എന്ന കഥാപാത്രമായി മോഹൻലാൽ തിരിച്ചെത്തുന്ന ഗീതാഞ്ജലി ഒരു സൈക്കോ ത്രില്ലറാണ്.സുരേഷ്കുമാർ മേനക ദമ്പതിമാരുടെ മകൾ കീർത്തി സുരേഷാണ് ചിത്രത്തില നായിക.മണിച്ചിത്രത്താഴ് പുറത്തിറങ്ങി 20 വർഷങ്ങൾക്ക് ശേഷമാണ് ഗീതാഞ്ജലി എത്തുന്നത്.
Actors & Characters
Actors | Character |
---|---|
ഡോക്ടർ സണ്ണി ജോസഫ് | |
അനൂപ് | |
ഗീത/അഞ്ജലി | |
ബേബിച്ചായൻ | |
തങ്കപ്പനാശാരി | |
അന്നമ്മ | |
തമ്പിച്ചായൻ | |
കദളിക്കാട്ട് തിരുമേനി | |
വാസുദേവൻ | |
മന്ത്രവാദി കുട്ടാടൻ | |
മേരി | |
നകുലൻ | |
ഗീത (ബാല്യം) | |
അഞ്ജലി (ബാല്യം) | |
കോശി | |
മോളി | |
റൊയ് | |
ജോണി | |
ഗ്രേസി | |
വേലക്കാരൻ | |
വേലക്കാരി | |
ഡ്രൈവർ ചാക്കോ | |
പള്ളിയിലെ കെയർടേക്കർ | |
പുരോഹിതൻ | |
കുട്ടാടന്റെ സഹായി | |
രെജിസ്ട്രാർ | |
അഞ്ജലിയുടെ സഹപ്രവർത്തകൻ | |
ഡോക്റ്റർ | |
Main Crew
കഥ സംഗ്രഹം
ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തേയും പ്രശസ്ത ചിത്രങ്ങളിലൊന്നായ മണിചിത്രത്താഴിലെ കഥാപാത്രമായ ഡോ. സണ്ണി (മോഹൻലാൽ) തന്നെ ഈ സിനിമയിലും നായകനായി വരുന്നു. മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം എന്ന പേരിലാണു അറിയപ്പെട്ടതെങ്കിലും സംവിധയകൻ പ്രിയദർശൻ ഇതൊരു രണ്ടാം ഭാഗമല്ല എന്നാണു അവകാശപ്പെട്ടതു. മണിച്ചിത്രത്താഴിൽ അഭിനയിച്ചവരിൽ സുരേഷ് ഗോപി ഒരു അതിഥി കഥാപാത്രമായി ഈ സിനിമയിലുണ്ട്.
മണിച്ചിത്രത്താഴിൽ അഭിനയിച്ചവരിൽ ഇന്നസെന്റ്, ഗണേഷ് കുമാർ എന്നിവർ ഗീതാഞ്ജലിയിലും ഉണ്ടെങ്കിലും തികച്ച വ്യത്യസ്തമായ വേഷങ്ങളായിരുന്നു.
നായിക കീർത്തി സുരേഷിന്റെ ആദ്യ സിനിമയാണിതു. നിർമ്മാതാവായ സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകളാണു കീർത്തി.
തമിഴ് നടൻ നാസ്സർ ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. നാസ്സർ ഇതിനു മുമ്പ് ഉടയോനിൽ മോഹൻലാലിനോടൊപ്പം അഭിനയിച്ചിരുന്നു.
മണിച്ചിത്രത്താഴിന്റെ രണ്ടാം യൂണിറ്റിന്റെ സംവിധായകരിൽ ഒരാൾ പ്രിയദർശനായിരുന്നു. മറ്റുള്ളവർ - സിദ്ധീഖ്, ലാൽ, സിബി മലയിൽ.
മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമെന്ന പേരിൽ സിനിമ റിലീസിനു മുമ്പ് പ്രശസ്തി നേടിയെങ്കിലും ബോക്സോഫീസിൽ പരാജയമായിരുന്നു.
സിനിമ സമർപ്പിച്ചിരിക്കുന്നതു നിർമ്മാതാവായ ജി പി വിജയകുമാറിന്റെ പിതാവ് ശ്രീ ഇടവന ഗോപാലപിള്ളക്കാണു.
മുംബൈയിൽ ജോലി ചെയ്യുന്ന അനൂപും (നിഷാൻ) അഞ്ജലിയും (കീർത്തി) തമ്മിലുള്ള വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ ഉറപ്പിച്ചിരിക്കുകയാണു. അഞ്ജലിയുടെ ഇരട്ട സഹോദരിയായ ഗീത മരിച്ചതിനു ശേഷം അമ്മയായ അന്നമ്മ (സീമ) നാട്ടിലുള്ള അറക്കൽ തറവാട്ടിൽ ഒറ്റക്കാണു താമസം. അനൂപിനു ഇംഗ്ലണ്ടിൽ ജോലി ലഭിച്ചതു കൊണ്ടു വേഗം വിവാഹം നടത്താൻ ബേബിച്ചായൻ (മധു) അഭിപ്രായപ്പെടുന്നു. ബേബിച്ചായന്റെ ഇളയ സഹോദരി സിസിലിയുടെ (അംബിക മോഹൻ) മകനാണു അനൂപ്. വിവാഹം മുംബൈയിൽ നടത്തിയിട്ടു നാട്ടിൽ അമ്മയെ പോയി അനുഗ്രഹം വാങ്ങിയാൽ മതിയാകുമെന്നു അഞ്ജലി പറഞ്ഞെങ്കിലും അനൂപിന്റെ ബന്ധുക്കളധികവും നാട്ടിലായതു കൊണ്ടു വിവാഹം അവിടെ വെച്ചു മതിയെന്നു തീരുമാനിക്കുന്നു.
ഒരു പരസ്യ ചിത്രികരണത്തിനായി ഊട്ടിയിൽ പോയി മടങ്ങി വരുമ്പോഴാണു അമ്മ ബാൽക്കണിയിൽ നിന്നു വീണു നട്ടെല്ലിനു പരുക്കു പറ്റി ആശുപത്രിയിലായ വിവരം അഞ്ജലി അറിയുന്നതു. അനൂപിനോടൊപ്പം അമ്മയെ കാണാനായി അഞ്ജലി നാട്ടിലെത്തുന്നു. ലൈഫ് സപ്പോർട്ടിന്റെ സഹായത്തലാണു അന്നമ്മ കഴിയുന്നതു. അഞ്ജലി അനൂപിനൊപ്പം തറവാടായ അറക്കൽ തറവാട്ടിലേക്കു പോകുന്നു. അവിടെയുള്ള വേലക്കാരും മറ്റു നാട്ടുകാരുമെല്ലാം അതൊരു പ്രേതബാധയുള്ള വീടായാണു കാണുന്നതു. അവിടെയെത്തുന്ന ദിവസം മുതൽ അഞ്ജലിക്കു പലപ്പോഴും ഗീതയുടെ സാന്നിധ്യം അനുഭവപ്പെടുന്നു.
അന്നമ്മയുടെ കാര്യത്തിൽ തീരുമാനമൊന്നുമില്ലാത്തതു കൊണ്ടു വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടത്തുവാൻ തീരുമാനിക്കുന്നു. നാട്ടുകാരനായ വാസുദേവനു (ഗണേഷ് കുമാർ) അറക്കൽ തറവാട് വാങ്ങാൻ താത്പര്യമുണ്ട്. അതിനു വേണ്ടി കാര്യങ്ങൾ അഞ്ജലിയുമായി പറഞ്ഞുറപ്പിക്കുന്നു. വിവാഹം ഉറപ്പിക്കുന്നതോടെ അന്നമ്മയുടെ സഹോദരൻ കോശിയും (മഹേഷ്) സഹോദരി മോളിയും (മായ വിശ്വനാഥ്) മറ്റു ബന്ധുക്കളും അതു പോലെ മുമ്പു അവിടെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന തമ്പിച്ചായനും (സിദ്ധീഖ്) തറവാട്ടിലെത്തുന്നു. തറവാറ്റ് വിൽക്കുന്ന വിവരമറിഞ്ഞു അവരുടെ ബന്ധുവായ കൊച്ചു റാണിയെ വിവാഹം കഴിച്ചിരുന്ന തങ്കപ്പനാശാരിയും (ഇന്നസെന്റ്) മകൾ മേരിയും (സ്വപ്ന മേനോൻ) തങ്ങളുടെ അവകാശം ആവശ്യപ്പെട്ട് അവിടെയെത്തുന്നു.
ഗീതയുടെ പ്രേതാക്രമണത്തിൽ പരുക്കേറ്റു അഞ്ജലി ആശുപത്രിയിലാകുന്നു. വിവാഹത്തിനു മുമ്പു അഞ്ജലിയെ ഒരു മന:ശാസ്ത്രഞ്ജനെ കാണിക്കണമെന്നു ബേബിച്ചായൻ ആവശ്യപ്പെടുന്നു. അനൂപ്, സുഹൃത്തായ നകുലൻ (സുരേഷ് ഗോപി) വഴി മന:ശാസ്ത്രഞ്ജനായ ഡോക്ടർ സണ്ണി ജോസഫിനെ (മോഹൻലാൽ) വരുത്തുന്നു. സണ്ണി ആവശ്യപ്പെട്ടതനുസരിച്ചു അഞ്ജലി ഗീത കൊല്ലപ്പെടാനിടയായ സംഭവങ്ങൾ വിവരിക്കുന്നു. അഞ്ജലിയെ പോലെ തന്നെ ഗീതക്കും അനൂപിനെ ഇഷ്ടമായിരുന്നു. പക്ഷേ, അനൂപിനു അഞ്ജലിയെയാണു ഇഷ്ടമെന്നു അറിയുകയും അവർ തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തതോടെ അതിന്റെ പേരിൽ വഴക്കിട്ടാണു ഗീത കടലിൽ ചാടി. മൃതശരീരം ലഭിച്ചില്ലെങ്കിലും മരണം നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു.
സണ്ണി, അന്നമ്മയെ കണ്ടു കൂടുതൽ വിവരങ്ങളറിയാൻ ശ്രമിക്കുന്നെങ്കിലും ഫലമുണ്ടാകുന്നില്ല. ഗീതയുടെ മരണശേഷം പ്രശ്നങ്ങളുണ്ടാകുമ്പോൾ പുരോഹിതനായ കദളിക്കാട്ട് തിരുമേനി (നാസ്സർ) വന്നു പ്രാർത്ഥിച്ചു അവിടെ ഒരു കുരിശു വെച്ചതിനു ശേഷമാണു പ്രശ്നങ്ങളടങ്ങിയതു. തിരുമേനി വീണ്ടും വന്നു പ്രാർത്ഥന നടത്തുന്നു. സണ്ണിയുമായി സംസാരിക്കുന്ന തിരുമേനി പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നു പറയുന്നു.
തറവാട് വാസുദേവനു വിൽക്കാനായി രജിസ്ട്രേഷൻ നടത്തുമ്പോൾ അന്നമ്മ ബാൽക്കണിയിൽ നിന്നും വീണ ദിവസം ഗീതയെ ഒരു കാറിൽ കണ്ടതായി വാസുദേവൻ സംശയം പറയുന്നു. ആ കാറിന്റെ നമ്പർ എഴുതിവെച്ചതു കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ വാസുദേവനു ഗീതയുടെ ഫോൺ കോൾ വരുന്നു. ഗീത ആവശ്യപ്പെട്ടതനുസരിച്ചു പള്ളിയിൽ ചെല്ലുന്ന വാസുദേവൻ സണ്ണിയേയും അഞ്ജലിയേയും ഫോൺ ചെയ്തു വരുത്തുന്നെങ്കിലും അവരെത്തുന്നതിനു മുമ്പു കൊല്ലപ്പെടുന്നു. വാസുദേവന്റെ കയ്യിലുണ്ടായിരുന്ന കുരിശു തമ്പിച്ചായനു കദളിക്കാട്ടു തിരുമേനി നൽകിയിരുന്നതാണെന്നു സണ്ണി മനസ്സിലാക്കുന്നു. തമ്പിച്ചായൻ അഞ്ജലിയോടു തറവാടിന്റെ ഒരോഹരി ആവശ്യപ്പെടുന്നു.
അനൂപിന്റേയും അഞ്ജലിയുടേയും വിവാഹം നടത്താൻ വീട്ടുകാർ ശ്രമിക്കുമ്പോൾ സണ്ണി അഞ്ജലിക്കും മാനസിക രോഗമാണെന്നു പറഞ്ഞു തടയാൻ ശ്രമിക്കുന്നെങ്കിലും എല്ലാവരുടേയും എതിർപ്പിനെ തുടർന്നു വിവാഹ തീയതി ഉറപ്പിക്കുന്നു. വിവാഹത്തിനു മുമ്പു തമ്പിച്ചായൻ തീപിടിച്ചു മരണമടയുന്നു. അനൂപ് വീട്ടിൽ നിന്നു പുറത്താക്കുന്നെങ്കിലും സണ്ണി ബോധം തെളിഞ്ഞ അന്നമ്മയെ പോയി കണ്ടു സംസാരിക്കുന്നു.