മധുമതിപ്പൂവിരിഞ്ഞുവോ
മധുമതിപ്പൂവിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുമതിപ്പൂവിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുമതിപ്പൂവിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുരമീ ഗാനം കേൾക്കുമ്പോൾ
മനസ്സും രാഗലോലമായി(2)
മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾ
തേടുന്നതാരാരേ തരരമ്പമ്പം
മാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേ
താഴത്തു പോരൂല്ലേ തരരട്ടംട്ടം
മധുമതിപ്പൂവിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുമതിപ്പൂവിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ
കാണുന്ന നിന്നെപ്പോലെ
സൂര്യനായി അന്തിവെയിൽ
ചായുന്ന ചന്തവും നീ തന്നെ
കേൾക്കുന്നു മണിക്കുയിൽ പാട്ടിലും കുളിർ പെയ്യും
കാറ്റിന്റെ പാട്ടിലും നിൻ നാദം
നാമൊരേ വീണയായി നാമൊരേ ഈണമായി
നാമൊരേ വീണയായി നാമൊരേ ഈണമായി
ഇരുഹൃദയം പൊൻതുടി ധീം തനനം
മധുമഴയായി പെയ്യുക ധീം തനനം
മിഴികളെഴുതും പ്രണയലിപികൾ
കളമധുരം പാടും നീയാരോ
മധുമതിപ്പൂവിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ
ഓ ..മധുമതിപ്പൂവിരിഞ്ഞുവോ
അഹാ ആഹാഹാ ..അഹാഹാ..
അഹാഹാ..ഉഹുംഹുഹും.. ഉഹുംഹുഹും
മാതളച്ചെടിമലർ ചൂടിയ മുന്തിരികൾ
മാണിക്യം ചാർത്തിയോ പോയി നോക്കാം
മാതളം പൂത്തത് നിൻ പൂമണിച്ചൊടിയിലോ
തേൻമൊഴി നീയെന്റെ മുന്തിരിപ്പൂ
നാമൊരേ രാഗമായി നാമൊരേ ഗാനമായി
നാമൊരേ രാഗമായി നാമൊരേ ഗാനമായി
പ്രണയമണി കാൽത്തള ധീംധന ധീം
കുളിർമഴയും തെന്നലും ധീംധന ധീം
അരികിലണയൂ കവിതയായി നീ
തിരുമധുരം തൂകും നീയാരോ
മധുമതിപ്പൂവിരിഞ്ഞുവോ
മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുരമീ ഗാനം കേൾക്കുമ്പോൾ
മനസ്സും രാഗലോലമായി
മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾ
തേടുന്നതാരാരേ തരരമ്പമ്പം
മാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേ
താഴത്തു പോരൂല്ലേ തരരട്ടംട്ടം