പവിഴമുന്തിരി തേൻകനി

സസസസ സാരിഗ
സസസസ സമഗ
സസസസ സാരിഗമ പ മ ഗ രി (2)

പവിഴമുന്തിരി തേൻകനി പൊഴിയും
മഴതൻ ഉത്സവമായി
കുളിരിൻ തുള്ളികൾ ഈ പുതുമണ്ണിൽ
പുളകമാലകളായീ
പ്രണയവിവശം കടലും കരയും
പുണരും വെറുതെ പിരിയുവാൻ
പവിഴമുന്തിരി തേൻകനി പൊഴിയും
മഴതൻ ഉത്സവമായി
കുളിരിൻ തുള്ളികൾ ഈ പുതുമണ്ണിൽ
പുളകമാലകളായീ

ഈ മഴപ്പാട്ടിലാറാ‍ടും
ആറാടും..
പൂക്കൾതൻ മണം നുകർന്നു
നുകർന്നൂ..
വാസനത്തെന്നൽ തെളിച്ചു
തെളിച്ചൂ..
വസന്ത തീനാളം
ഓ  ജൂണിലെ മാരി വിടർത്തും
വിടർത്തും..
കാനന കണിമുല്ലേ
പൂമുല്ലേ..
കൂണുകൾ കുഞ്ഞിക്കുടകൾ
നിവർത്തീ..കുരുന്നുമോഹങ്ങൾ
ഒരു പാട്ടു മൂളുമോ പ്രിയേ പ്രിയേ
എനിക്കു മാത്രമായി
ശ്രുതി മീട്ടി നില്പു ഞാൻ
ഇതാ ഇതാ നിനക്കു മാത്രമായി
കാതരേ നമ്മൾ തൻ
പ്രണയം മഴപോൽ മധുമയം
പവിഴമുന്തിരി തേൻകനി പൊഴിയും
മഴതൻ ഉത്സവമായി
കുളിരിൻ തുള്ളികൾ ഈ പുതുമണ്ണിൽ
പുളകമാലകളായി

സസസസ സാരിഗ
സസസസ സമഗ
സസസസ സാരിഗമ പ മ ഗ രി (2)

ഈ മലർതന്തി വിടർത്തും
വിടർത്തും..
പ്രേമമൊരോമനപ്പൂവ്
പൊൻ പൂവ്..
നാമത് ചൂടിനിൽക്കുമ്പോൾ
നിലാവും സുഗന്ധമായി  മാറും
ഓ ഏഴിലം പാലതൻ ചോട്ടിൽ
പൂഞ്ചോട്ടിൽ..
ദേവകൾ നൃത്തമാടുന്നു
ആടുന്നു..
മാലാഖ കിന്നരം മീട്ടും
സ്വരങ്ങൾ മഴതൻ സംഗീതം
മഴക്കാറിൻ ചില്ലയിൽ വിടർന്നിതാ
മഴവിൽപ്പൂവുകൾ
മനസ്സിന്റെ ചില്ലയിൽ
അതിന്നെഴും നിറങ്ങൾ പൂത്തിതാ
ഓമലേ നമ്മൾതൻ
പ്രണയം മഴവിൽക്കൊടികളായി

പവിഴമുന്തിരി തേൻകനി പൊഴിയും
മഴതൻ ഉത്സവമായി
കുളിരിൻ തുള്ളികൾ ഈ പുതുമണ്ണിൽ
പുളകമാലകളായി
പ്രണയവിവശം കടലും കരയും
പുണരും വെറുതെ പിരിയുവാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pavizhamunthi thenkani(geethanjali malayalam movie)