കൂടില്ലാക്കുയിലമ്മേ

കൂടില്ലാക്കുയിലമ്മേ നാടോടി കുറുമൊഴിയേ
തേടുന്നതാരെ നീ
പാടും നിൻ തോഴനോ
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റു് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ ഓ
കൂടില്ലാക്കുയിലമ്മേ നാടോടി കുറുമൊഴിയേ
തേടുന്നതാരെ നീ
പാടും നിൻ തോഴനോ..

ഒഹോ ഹോ ഹോ ഒഹോ ഹോ ഹോ
ഒഹോ ഹോ ഹോ ഒഹോ ഹോ ഹോ
തെയ്തെയ് താളംതുള്ളി അരയന്നപ്പിടയെപ്പോലെ
പൊന്നോടം തീരത്തണഞ്ഞൂ
തയ്തയ് ഓളംതല്ലി കല്ലോലച്ചേലിൽ നീന്തി
ആലോലം തീരത്തണഞ്ഞൂ
ഇരുവധു പകരതിൽ വരികയായി നമ്രയായി
നവവധു അടിമുടി ഒരു മലർവള്ളിപോൽ
ഇരുവരുമലസത വിലസിതം
വരികയായിരുമലർക്കുരുവികളായി
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ.. ഓഹോ
കൂടില്ലാക്കുയിലമ്മേ നാടോടി കുറുമൊഴിയേ

ഝിൽ ഝിൽ തുള്ളിത്തുള്ളി
വിറവാലൻ അണ്ണാർ‌ക്കണ്ണാ
തേടുന്നതേറെ കൊതിയോ
ച്ചൊൽ ച്ചൊൽ അണ്ണാർക്കണ്ണാ
വിറവാലാ വാഴക്കൂമ്പിൻ
തേനുണ്ണാനേറെ കൊതിയോ
തുടുമലർ ചൊടികളിൽ നുകരുമാ മാധുരി
വെറുതെ നിൻ നിനവിലോ കനവിലോ വന്നുപോയി
പ്രണയമൊരരുവിയായി ഒഴുകുന്നു
കടലിലേക്കിതുവെറും കവിതയാണോ
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ
തളിർചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ ..ഓ
കൂടില്ലാക്കുയിലമ്മേ നാടോടി കുറുമൊഴിയേ
തേടുന്നതാരെ നീ പാടും നിൻ തോഴനോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
koodilla kuyilamme (geethanjali malayalam movie)