ദൂരേ ദൂരേ ആഴിപ്പെണ്ണിൻ(f)

ദൂരേ ദൂരേ ആഴിപ്പെണ്ണിൻ
ഏഴാം പൂമേട കാണാൻ.
ആരെൻ മുത്തേ നിന്നെ കൂട്ടി
ആരും കാണാതെ പോയീ
ആഴം കാണാത്താഴ്‌വാരങ്ങൾ
നീ കണ്ടു കേഴുംന്നേരം
കാണാക്കണ്ണീരാഴം
ദൂരേ ദൂരേ ആഴിപ്പെണ്ണിൻ
ഏഴാം പൂമേട കാണാൻ
ആരെൻ മുത്തേ നിന്നെ കൂട്ടി
ആരും കാണാതെ പോയീ

മുത്തേ നിന്റെ ഓർമ്മകളെ
മുത്തം നൽകി ഞാനുറക്കീ
പൊന്നും കുരിശോലും ഒരു താലി ചാർത്തിടും(2)

വേളിപ്പെണ്ണായി നിന്നെ
കാണാൻ മോഹിച്ചെന്നും
എല്ലാം മോഹം മാത്രം
ചൊല്ലുന്നാരോ കാറ്റിൽ
കടലമ്മേയെൻ മോഹങ്ങൾ തല്ലിത്തകർത്തു നീ
കണ്ണീരാഴിയിൽ ആഴ്ത്തീ
ദൂരേ ദൂരേ ആഴിപ്പെണ്ണിൻ
ഏഴാം പൂമേട കാണാൻ

പ്രാണൻപോയ ശംഖുപോലെ
പാടിത്തീർന്ന പാഴ്മുളപോൽ
കണ്ണീർ നനവോലും
ഈ കരയിൽ വീണു ഞാൻ (2)

ഓർമ്മച്ചിപ്പിക്കുള്ളിൽ
ഒരുതുള്ളി കണ്ണീർ മാത്രം
മേലേ താളം തുള്ളും
ആഴിക്കുള്ളിൽ മൗനം
കടലമ്മേ നീയിന്നെന്റെ പൊൻ‌മുത്തിനെ
തായോ തായോ തായോ തായേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
doore doore azhipennin