സ്വപ്ന മേനോൻ

Swapna Menon

ബാലഗോപാല മേനോന്റെയും സൗമിനി മേനോന്റേയും മകളായി കോഴിക്കോട് ജനിച്ചു. അച്ഛന് ജോലി മുംബൈയിലായിരുന്നതിനാൽ സ്വപ്ന പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. ജേർണലിസം ആൻഡ് അഡ്വടൈസിംഗിൽ ബിബിഎം ബിരുദം നേടിയിട്ടുണ്ട്.

2012 -ൽ മാന്ത്രികൻ എന്ന സിനിമയിൽ ചെറിയൊരു വേഷംകൊണ്ടാണ് സ്വപ്ന മേനോൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം ടീൻസ്, എന്ന സിനിമയിൽ നായികയായി. തുടർന്ന് സീൻ 1 നമ്മുടെ വീട്, ഗീതാഞ്ജലിഇതിഹാസമിലിവേഗം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവരിപ്പിച്ചു. Tholkappean, Onbathilirunth Paththu Vara എന്നീ തമിഴ് സിനിമകളിലും സ്വപ്ന മേനോൻ അഭിനയിച്ചിട്ടുണ്ട്.