സീൻ 1 നമ്മുടെ വീട്
സിനിമക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ‘ഒറ്റപ്പാലം ഉണ്ണി‘(ലാൽ) എന്ന സിനിമാ സംവിധായകന്റെ സ്വപ്നങ്ങളും സാക്ഷാത്കാരവും; ഒപ്പം സിനിമയിലെ അദ്ദേഹത്തിന്റെ വിജയത്തിനു വേണ്ടി എപ്പോഴും പിന്തുണക്കുന്ന കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും കഥ.
Actors & Characters
Actors | Character |
---|---|
ഒറ്റപ്പാലം ഉണ്ണി | |
മഞ്ചു (ഉണ്ണിയുടെ ഭാര്യ) | |
സിനിമാ താരം ആസിഫ് അലി | |
വിശ്വേട്ടൻ (തിയ്യറ്റർ ഉടമ) | |
കെ കെ ജോസ് (സിനിമാ നിർമ്മാതാവ്) | |
പിള്ളൈ (സിനിമാ നിർമ്മാതാവ്) | |
സിനിമാ നിർമ്മാതാവ് | |
തോമാസ് മാഷ് | |
ബിന്ദു ടീച്ചർ | |
സ്ക്കൂൾ ടീച്ചർ | |
രാജേട്ടൻ (യൂണിറ്റ് ഡ്രൈവർ) | |
കൈനോട്ടക്കാരൻ | |
ബാവുക്ക (ഉണ്ണിയുടെ അയൽ വാസി) | |
പപ്പൻ (ഉണ്ണിയുടെ സുഹൃത്ത്) | |
ഉണ്ണിയുടെ സുഹൃത്ത് | |
ഉണ്ണിയുടെ സുഹൃത്ത് | |
റഫീക്ക് (ക്യാമറാ അസിസ്റ്റന്റ് ) | |
ക്യാമറാമാൻ പ്രിയൻ | |
ലൈറ്റ് ബോയ് | |
സിനിമാ നിർമ്മാതാവ് | |
കഥ സംഗ്രഹം
സംവിധായകൻ പ്രിയനന്ദനൻ ഈ സിനിമയിൽ ഒരു വേഷം അഭിനയിക്കുന്നു
അന്തരിച്ച നടൻ തിലകൻ അവസാനമായി അഭിനയിച്ച ചിത്രം.
നടൻ തിലകനു മകൻ ഷമ്മി തിലകൻ ശബ്ദം നൽകിയിരിക്കുന്നു.
വിവാഹശേഷം അഭിനയം നിർത്തിയ നടി നവ്യാനായർ നായികയായി വീണ്ടും തിരിച്ചു വരുന്നു.
ഒറ്റപ്പാലം ഉണ്ണി (ലാൽ) എന്ന അസോസിയേറ്റ് സംവിധായകൻ ഒരുപാട് വർഷങ്ങളായി ഒരു സ്വതന്ത്ര സംവിധായകനാകാനുള്ള തീവ്രമായ പരിശ്രമത്തിലാണ്. അദ്ദേഹത്തിനു മുഴുവൻ പിന്തുണയുമായി ഭാര്യ മഞ്ചു(നവ്യ നായർ)വും മകൻ കണ്ണനുമുണ്ട്. പക്ഷേ ഉണ്ണിയുടെ ശ്രമങ്ങൾ ഫലവത്താകുന്നില്ല എന്നു മാത്രമല്ല സിനിമയിലെ പലരും അദ്ദേഹത്തെ ഉപയോഗിക്കുന്നുമുണ്ട്. ഭാര്യ മഞ്ചു പ്ലസ് ടു സ്കൂൾ അദ്ധ്യാപികയാണ്. മഞ്ചുവിന്റെ വരുമാനത്തിലാണ് ഉണ്ണിയുടെ കുടുംബം ജീവിക്കുന്നത്. ഉണ്ണി പല നിർമ്മാതക്കളോടും കഥ പറയുന്നുണ്ടെങ്കിലും പലരും സിനിമ നിർമ്മിക്കാൻ തയ്യാറാകുന്നില്ല. അതിനിടയിൽ മുടങ്ങിപ്പോകുന്ന പല സിനിമകൾക്കും ഉണ്ണി സഹായകമാകുന്നു. അതിനു വേണ്ടി ഉണ്ണി ഭാര്യ മഞ്ചുവിൽ നിന്ന് പണം വാങ്ങുന്നു. ഉണ്ണിയുടെ കുടൂംബത്തോടുള്ള ഉത്തരവാദരാഹിത്യം മഞ്ചുവിനെ അസ്വസ്ഥയാക്കുന്നുണ്ട്. ഉണ്ണി മറ്റൂ ജോലിക്കൊന്നും പോകാതെ സിനിമക്കു വേണ്ടി നടക്കുന്നതിൽ മഞ്ചുവിന്റെ സ്ക്കൂൾ സഹപ്രവർത്തകർ മഞ്ചുവിനെ കളിയാക്കുന്നു.
മഞ്ചുവിന്റെ സഹപ്രവർത്തകയുടെ ഭർത്താവ് ഗൾഫിൽ നിന്നും ലീവിനു വന്ന സമയത്ത് വിസ കൊണ്ടുവന്നതിൽ നിന്നും ഒരെണ്ണം ഉണ്ണിക്കു വാഗ്ദാനം ചെയ്യുന്നു. സിനിമ പ്രൊജക്റ്റുകൾ നടക്കാത്തതിനാൽ ഉണ്ണി മനസ്സു മടുത്ത് ഗൾഫിൽ പോകാം എന്ന് തീരുമാനിക്കുന്നു. ഉണ്ണിക്കും കുടുംബത്തിനും അത് മനപ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും കുടുംബത്തിന്റെ അവസ്ഥ ഓർത്ത് ഉണ്ണി ഗൾഫിൽ പോകാൻ നിശ്ചയിക്കുന്നു.
ഉണ്ണി മഞ്ചുവിനെ വിവാഹം ചെയ്തത് ഉണ്ണിയുടെ സ്വപ്നങ്ങളെ ബലികഴിച്ചുകൊണ്ടാണെന്നും തനിക്കു വേണ്ടീ വലിയ ത്യാഗം ചെയ്തെന്നും ഇതുവരെ ജീവിച്ചത് തനിക്കു വേണ്ടിയാണെന്നും മനസ്സിലാക്കിയ മഞ്ചുവിനു ഉണ്ണി, തന്റെ സ്വപ്നങ്ങളെ ബലികഴിച്ച് ഗൾഫിൽ പോകുന്നത് അംഗീകരിക്കാനാവുന്നില്ല. ഉണ്ണിയേട്ടൻ വലിയൊരു സിനിമാസംവിധായകനാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് മഞ്ചു ഉണ്ണിയോട് പറയുന്നു. മഞ്ചുവിന്റേയും മകന്റേയും ആഗ്രഹപ്രകാരം ഉണ്ണി ഗൾഫിൽ പോകാനുള്ള അവസരത്തെ വേണ്ടാന്നു വെക്കുന്നു, പകരം തന്റെ ചിരകാല അഭിലാഷമായ സിനിമയിലേക്ക് വീണ്ടും ഇറങ്ങുന്നു.
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഈ മരുവീഥിയിൽ |
രതീഷ് വേഗ | പ്രദീപ് ചന്ദ്രകുമാർ | |
2 |
ആകാശം മഴവില്ലിൻ |
റഫീക്ക് അഹമ്മദ് | രതീഷ് വേഗ | അരുൺ എളാട്ട് |
3 |
നിന്നേ തേടി വന്നു പല ജന്മം |
റഫീക്ക് അഹമ്മദ് | രതീഷ് വേഗ | ഹരിചരൺ ശേഷാദ്രി |
4 |
സിനിമാ ... സിനിമാ |
റഫീക്ക് അഹമ്മദ് | രതീഷ് വേഗ | രാഹുൽ നമ്പ്യാർ |
Contributors | Contribution |
---|---|
പോസ്റ്റേഴ്സും പ്രധാന വിവരങ്ങളും ചേർത്തു. |