സൈന്ധവി

Saindhavi
Sandhavi
ആലപിച്ച ഗാനങ്ങൾ: 3

ദക്ഷിണേന്ത്യൻ പിന്നണി ഗായിക. തമിഴ് നാട്ടിലെ ചെന്നൈക്ക് സമീപം വെസ്റ്റ്  മാമ്പളത്ത്  1989 ജനുവരി 3നു ജനനം. ചലച്ചിത്ര പിന്നണി ഗായിക എന്നതിനൊപ്പം പ്രമുഖ കർണ്ണാടക സംഗീതഞ്ജയുമാണ്. തന്റെ പന്ത്രണ്ടാമത്തെ വയസ്സു മുതൽ സൈന്ധവി ഒരു ഗായിക എന്ന നിലയിൽ ക്ലാസ്സിക്കൽ സംഗീതത്തിലും ലളിത ഗാനങ്ങളിലും മികച്ച പ്രകടനം തുടങ്ങി. തമിഴിലെ നിരവധി ആൽബങ്ങൾക്കും സീരിയലുകൾക്കും സിനിമകൾക്കും വേണ്ടി സൈന്ധവി പാടിക്കഴിഞ്ഞു.
അന്യൻ എന്ന സിനിമയിലെ ‘രണ്ടങ്കാക്ക’, സുറ-യിലെ ‘തഞ്ചാവൂർ ജില്ലാക്കാരീ‘, അഴകിയ തമിഴ് മകനിലെ ‘കേളാമൽ കയ്യിലേ’ പയ്യ-യിലെ ‘അടടാ മഴടാ അട മഴടാ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിൽ സൈന്ധവിയുടേതാണ്.