ലേഡീസ് & ജെന്റിൽമാൻ
മദ്യപാനിയായ ചന്ദ്രബോസിന്റെ(മോഹൻലാൽ) ഉപദേശത്താലും ബുദ്ധിയിലും സഹായത്താലും വലിയ ബിസിനസ്സ് കമ്പനി പടുത്തുയർത്തുന്ന മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയും. ഏറെ ദു:ഖം നിറഞ്ഞ സ്വകാര്യജീവിതം നയിക്കുന്ന ചന്ദ്രബോസിന്റെ പൂർവ്വകാല ജീവിതം തിരയുകയും മദ്യപാനം മാറ്റി നല്ല ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു ചന്ദ്രബൊസ് സഹായിച്ച മൂന്നു പെൺകുട്ടികൾ.
Actors & Characters
Actors | Character |
---|---|
ചന്ദ്രബോസ് | |
അശ്വതി | |
അനു മേനോൻ | |
ജ്യോതി | |
ചിന്നു | |
ശരത് | |
മണി | |
അനൂപ് | |
ശിവശങ്കര മേനോൻ | |
ടോണി സക്കറിയ | |
ചിന്നുവിന്റെ അച്ഛൻ | |
ഭാനുമതിയമ്മ | |
വിനോദ് | |
Main Crew
കഥ സംഗ്രഹം
മലയാളത്തിലെ പഴയകാല അഭിനേതാക്കളായ സത്താർ, ജയഭാരതി ദമ്പതികളുടെ മകൻ കൃഷ് ജെ സത്താർ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നു.
വിയറ്റ് നാം കോളനി (1992) എന്ന ചിത്രത്തിനു ശേഷം നടൻ മോഹൻലാലും സംവിധായകൻ സിദ്ധിക്കും ഒരുമിക്കുന്നു.
ദക്ഷിണേന്ത്യൻ ഗായിക ‘സൈന്ധവി’ ഈ സിനിമയിൽ പാടിയിരിക്കുന്നു.
മദ്യപിച്ച് ബോധം നശിച്ച് കായൽക്കരയിൽ ഇരിക്കുമ്പോഴാണ് ശരത് (കൃഷ് ജെ സത്താർ) എന്ന ചെറുപ്പക്കാരനെ ചന്ദ്രബോസ് (മോഹൻലാൽ) പരിചയപ്പെടുന്നത്. എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായിരുന്ന ശരത് പരീക്ഷയിൽ തോറ്റ വിഷമം കൊണ്ടും തന്നെ വളർത്തുന്ന ചേച്ചി ജ്യോതി(പത്മപ്രിയ)യെ അഭിമൂഖീകരിക്കാനുള്ള വിഷമം കൊണ്ടും കായലിൽ ആത്മഹത്യക്ക് വന്നതായിരുന്നു. ചന്ദ്രബോസ് ജീവിതത്തെക്കുറിച്ചും വിജയത്തെക്കുറിച്ചുമൊക്കെ ശരതിനോട് വാചാലനാകുന്നു. ഒടുവിൽ ചന്ദ്രബോസും സഹായി മണിയും (കലാഭവൻ ഷാജോൺ) ശരതിനെ വീട്ടിലേക്ക് കൊണ്ടു വിടുന്നു. ശരത് ആത്മഹത്യക്കൊരുങ്ങിയെന്നറിഞ്ഞ സഹോദരി ജ്യോതി തൂങ്ങിമരിക്കാൻ ഒരുങ്ങുന്നു. അതിൽ നിന്നും അവരെ രക്ഷിച്ച് ചന്ദ്രബോസ് ശരതിനു ഒരാഴ്ചക്കുള്ളിൽ പുതിയ ജീവിതം തുടങ്ങാൻ സഹായിക്കാമെന്നേൽക്കുന്നു. ശരത് തോറ്റതല്ല മനപൂർവ്വം യൂണിവേഴ്സിറ്റി ഓഫീസർ (ചാലിപാല) തോൽപ്പിച്ചതാണെന്നും അതിനാൽ കാമ്പസ് റിക്രൂട്ട് മെന്റിൽ നിന്നും ഒഴിവാക്കാൻ പ്രമുഖ ബിസിനസ്സ് മാൻ ശിവശങ്കര മേനോൻ (ഗണേഷ് കുമാർ) ഒരുക്കിയ ആസൂത്രിത നാടകമാണെന്നും ചന്ദ്രബോസ് മനസ്സിലാക്കുന്നു. ചന്ദ്രബോസ് ഇരുവരേയും കണ്ട് ഭീഷണിപ്പെടുത്തുന്നു. ശിവശങ്കര മേനോന്റെ കമ്പനിയിൽ ചെന്ന് സി ഇ ഒ ആയ മകൾ അനു മേനോനെയും (മംത മോഹന്ദാസ്) സഹപ്രവർത്തകരായ ചിന്നു(മിത്ര കുര്യൻ)അടക്കം കുറച്ചു പേരേയും ഒരു കമ്പനി തുടങ്ങാൻ വിളിക്കുന്നു. ചന്ദ്രബോസിൽ വിശ്വാസിതരായ ഇവർ ഒരു സോഫ്റ്റ് വെയർ കമ്പനി തുടങ്ങാൻ പ്ലാൻ ചെയ്യുന്നു. ചിന്നുവിന്റെ അച്ഛൻ (ശിവജി ഗുരുവായൂർ) അവർക്ക് പണം നൽകുന്നു. കമ്പനി തുടങ്ങി വലിയൊരു വിദേശ ക്ലൈന്റിനെ ലഭിക്കുകയും കമ്പനി ലാഭത്തിലേക്ക് വരികയും ചെയ്യുന്നു.
മുഴുവൻ സമയം മദ്യപാനിയായ ചന്ദ്രബോസ് തന്റെ സഹായി മണിക്കൊപ്പമാണ് താമസം. മദ്യലഹരിയിൽ അയാൾ തന്റെ ഭാര്യയെ കാണാറുണ്ട്. ഭാര്യ അച്ചു അശ്വതി(മീരാ ജാസ്മിൻ)യുമായി സംസാരിക്കാറുണ്ട്. ഫോണിൽ വിളിച്ച് വിലപ്പെട്ട ഉപദേശങ്ങൾ ഭാര്യയിൽ നിന്നാണ് സ്വീകരിക്കുന്നത്. എന്നാൽ ഭാര്യയുമായി വിവാഹ മോചനത്തിനു കാത്തിരിക്കുകയാണയാൾ. ഈ പുതിയ സുഹൃത്തുക്കൾക്കു വേണ്ടിയും അവരുടെ കമ്പനി തുടങ്ങുന്നതിനും ഭാര്യ അശ്വതിയുടെ ഉപദേശം തേടുന്നു.
ഇതിനിടയിൽ കമ്പനി വളരുകയും ശരതിന്റെ സ്വഭാവത്തിൽ സാരമായ മാറ്റം ഉണ്ടാകുകയും ചെയ്യുന്നു. തന്റെ സഹോദരി ജ്യോതി ചന്ദ്രബോസിനോട് കൂടുതൽ അടുക്കുന്നത് ശരതിനു ഇഷ്ടപ്പെടുന്നില്ല. ശരതും ജ്യോതിയുമായി വഴക്കുണ്ടാകുകയും ജ്യോതി മലേഷ്യൻ എയർലൈൻസിൽ എയർ ഹോസ്റ്റസ് ജോലി തരപ്പെടുത്തി ട്രെയിനിങ്ങിനു പോകുകയും ചെയ്യുന്നു. ഇതിനിടയിൽ ശിവശങ്കര മേനോന്റെ കമ്പനി നഷ്ടത്തിലാകുകയും ബ്ലാക്ക് ലിസ്റ്റിൽ പെടുകയും ചെയ്യുന്നു. ചന്ദ്രബോസ് തന്റെ മദ്യപാന ജീവിതവുമായി പോകുമ്പോഴാണ് അനുമേനോൻ ചന്ദ്രബോസിന്റെ വീട്ടിലേക്ക് താമസം മാറി വരുന്നത്. അനു ചന്ദ്രബോസിന്റെ പൂർവ്വകാല ജീവിതത്തെപ്പറ്റി ആരായുന്നു. ഭാര്യയെക്കുറീച്ചും വിവാഹ ജീവിതത്തെക്കുറിച്ചും അറിയണമെന്ന് വാശിപിടിക്കുന്നു. അവളുടെ നിർബന്ധത്തിനു വഴങ്ങി ചന്ദ്രബോസ് തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ഭാര്യ അശ്വതിയെക്കുറിച്ചും പറയുന്നു. സത്യങ്ങൾ കേട്ട അനു സ്തംഭിച്ചു പോകുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Costumer | Actors |
---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
സെക്കന്റ് യൂണിറ്റ്
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പ്രാഥമിക വിവരങ്ങളും കഥാസാരവും ചേർത്തു |