സുഷിൻ ശ്യാം

Sushin Syam
Date of Birth: 
Thursday, 13 February, 1992
സുശിൻ ശ്യാം
Susheen shyam
സുശീൻ ശ്യാം
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 54
ആലപിച്ച ഗാനങ്ങൾ: 20

മൂന്നാം വയസ്സിൽത്തന്നെ  സ്റ്റേജിലെത്തിയ ചെറു സംഗീതജ്ഞനാണ് സുഷിൻ. നാലാം ഗ്രേഡിൽ പഠിക്കുമ്പോൾ സംഗീതജ്ഞനായ, അച്ഛൻ ശ്യാമിന്റെ ബാന്റിനൊപ്പം പ്രൊഫഷണലായിത്തന്നെ വേദികളിൽ തുടക്കമിട്ടു. സ്കൂൾ കലാമേളകളിൽ സംസ്ഥാന തലത്തിൽ സമ്മാനം നേടി. കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ സുഷിൻ അവിടുത്തെ തന്നെ മമ്പറം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം ശ്രീ സിദ്ധാർത്ഥ .ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സൗണ്ട് എഞ്ചിനീയറിംഗ് പഠനത്തിനു ചേർന്നു. എങ്കിലും രണ്ട് വർഷത്തിനു ശേഷം എഞ്ചിനീയറിംഗ് പൂർത്തിയാക്കാതെ കോളേജിലെയും മറ്റ് സംഗീത ട്രൂപ്പുകളിലും ഭാഗമായി പെർഫോമൻസുകളിൽ പങ്കാളിയായി. "The Down Troddence" എന്ന മ്യൂസിക് ട്രൂപ്പിന്റെ കീബോർഡ് പ്ല്യേയറായി നിരവധി ഷോകൾ നടത്തുകയും അവരുടെ "ശിവ" എന്ന ആൽബത്തിനും ബെസ്റ്റ് കീബോർഡ് പ്ലേയർ ഉൾപ്പടെ സുഷിനും നിരവധി അവാർഡുകളും ലഭ്യമായിരുന്നു.

തുടർന്ന് ചെന്നെയിലെത്തിയ സുഷിൻ സംഗീതജ്ഞനും സംഗീത സംവിധായകനുമായ ദീപക് ദേവിന്റെ കീഴിൽ രണ്ട് വർഷത്തോളം മ്യൂസിക് പ്രോഗ്രാമറായി ജോലി ചെയ്തു. ദീപക് ദേവുമൊത്തുള്ള സിനിമാ സംഗീത നിർമ്മാണ പരിചയം സിനിമാരംഗത്തേക്ക് കടന്നു വരാൻ സുഷിനു പ്രചോദനമായി. 2013ൽ സംഗീതജ്നനും ഗിറ്റാറിസ്റ്റുമായ റെക്സ് വിജയനാണ് സുഷിനെ "നീലാകാശം പച്ചക്കടൽ " എന്ന സിനിമയിലേക്ക് പശ്ചാത്തല സംഗീതം ചെയ്യുവാൻ ക്ഷണിക്കുന്നത്.എന്നാൽ, ആ സിനിമയിൽ താഴ്‌വാരം എന്ന പാട്ട്, ആലപിച്ചു കൊണ്ട് ഗായകനായാണ് മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. റെക്സിനെ പരിചയപ്പെട്ടത്, റെക്സിന്റെ സംഗീതത്തിൽ 2014ൽ പുറത്തിറങ്ങിയ സപ്തമശ്രീ തസ്ക്കരാ: എന്ന ചിത്രത്തിൽ പശ്ഛാത്തല സംഗീതം ചെയ്യാൻ സുഷിന് അവസരമൊരുക്കി. ഗായകനായും പശ്ചാത്തല സംഗീതകാരനായും തുടർന്ന് മലയാള സിനിമാ സംഗീതമേഖലയിൽ തുടരവേ ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത് എന്ന സിനിമയിൽ, ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം ചെയ്ത് ഗാന സംഗീത സംവിധാനമേഖലയിലും പ്രവേശിച്ചു. തുടർന്ന് ഏറെ മലയാളം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ച് പോവുന്നു. ട്രഡീഷണൽ രീതികളിൽ നിന്ന് വിട്ടു നിൽക്കുന്ന തരത്തിലുള്ള സംഗീതമാണ് സുഷിന്റെ പ്രത്യേകത എന്ന് പരാമർശിക്കപ്പെടുന്നു.

സംവിധായകൻ അൻവർ റഷീദിന്റെ സംവിധാന സഹായിയായും ഗായികയുമായ ഉത്തര ഉണ്ണികൃഷ്ണനാണ് സുഷിന്റെ പ്രതിശ്രുധ വധു