നിലാപ്പക്ഷി (പാതോസ്)

ഉം..ഉം...
നിലാപ്പക്ഷി നീ പകൽയാത്രയിൽ
തണൽ തേടവേ....
കൊടും വേനലിൽ ഉടൽ നീറിയോ
മനം തേങ്ങിയോ.....
കിളികൾ നിന്നെ അകന്നെങ്ങു പോയ്‌
പാതയിൽ നീയും തളർന്നെങ്ങുപോയ്
പോയൊരാ കാലം തരും നോവുകൾ
ശാപമായ് നിന്നിൽ നിറയുന്നുവോ ഏകനായ്...
പൊള്ളും വേനലിൽ ...

നിലാപ്പക്ഷി നിൻ ഇളംകൂട്ടിലായ് ഒരാൾ വന്നുവോ
നീയാം ചില്ലയിൽ മഴത്തുള്ളിയായവൻ പെയ്തുവോ
വെറുതെ നിന്നിൽ കിനാവേറിയോ
എന്തിനോ മനം നിറം ചൂടിയോ...
ഇന്നിതാ അതേ മുളംകൂട്ടിൽ നീ മാത്രമായ്
കേഴും സ്വരം ബാക്കിയായ്‌ ഏകയായ്
ഇന്നീ യാത്രയിൽ നീ മായുന്നുവോ ...

Maradona - Nilapakshi Song (Sad Version) | Tovino Thomas | Sharanya