കാതലേ

കാതലേ... കണ്ണിൻ കാവലേ...
തെന്നലായ് മെല്ലെ വന്നു നീ...
എന്നിലേ... ചില മേലെ പൂക്കൾ കൊണ്ടു
തന്നു നീ...

കാതലേ... എന്തിനെന്നെ നീ വിളിച്ചു 
തൂവലായ് ഹൃദയവാടിയിൽ പറന്നു...
മാരിവിൽ.. ചേലകൊണ്ടു മൂടിയെന്നെ നീ....
അരിയ മഞ്ഞുതുള്ളി ഉള്ളുതൊട്ടപോലെ നിൻ സുഖം  
കവിളിലുമ്മതന്ന പോലെ ഞാൻ മയങ്ങിയോ സ്വയം 

ഇത്രനാൾ അറിഞ്ഞിടാത്ത കൗതുകം വിടർന്നുവോ...
അത്രമേൽ മനസ്സിലിന്നു നീ നിറഞ്ഞു നിന്നുവോ...
ആശകൊണ്ടൊരായിരം കിനാക്കളിന്നു നെയ്തെടുത്തുവോ....

കാതലേ... ആരീ മാന്ത്രികൻ 
ഇന്നലെ... വന്നണഞ്ഞവൻ...
തിങ്കളായ്... എന്റെ നീല നീലരാവിൽ വന്നവൻ....

ഇന്നു ഞാൻ എന്തിനോ നനഞ്ഞുതീർത്തു 
മാരികൾ വെറുതെ നോക്കി നിന്നു ദൂരേ...      
ആരൊരാൾ എന്നടുത്തു വന്നുകാണുവാൻ....
പതിയെ പൂത്തുലഞ്ഞു തേൻകിനിഞ്ഞു പൂവുപോലെയായ് 
ഇതളിലൂർന്നുനിന്ന രാഗമിന്നു നിന്റെ മാത്രമായ് 

 ഇത്രനാൾ അറിഞ്ഞിടാത്ത കൗതുകം വിടർന്നുവോ...
അത്രമേൽ മനസ്സിലിന്നു നീ നിറഞ്ഞു നിന്നുവോ...
ആശകൊണ്ടൊരായിരം കിനാക്കളിന്നു നെയ്തെടുത്തുവോ....
കള്ളനോട്ടമൊന്നെറിഞ്ഞു കണ്ണുകൾ കവർന്നുവോ 
കള്ളിമുള്ളു കൊണ്ടപോലെ ഞാൻ വലഞ്ഞുനിന്നുവോ... 
കള്ളമല്ല കാവ്യമെന്നു കാതിലായ് മൊഴിഞ്ഞുതന്നുവോ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaadhale