അപരാധ പങ്കാ

Lyricist: 
Singer: 
Year: 
2018
Film/album: 
Aparadha panka
0
No votes yet

അപരാധ പങ്കാ തോളേറ്റും ചങ്കാ
ഇരുമെയ് മനസ്സൊന്നാ ശരിയാ
കലികേറ്റും ചൊറയാ പുകയും സിഗററ്റാ
ഗുണദോഷം വേണ്ടാ അനിയാ

വാ സഞ്ചരിച്ചിടാം എന്റെ വഴിയേ
ചുറ്റി കറങ്ങിടാം ഈ നാടിൻ ഇടയിലൂടെ
കറുത്ത കല്ലുവെല്ലും കരുത്ത് ഇന്നുമുണ്ട് കൂടെ
മനസ്സിൽ പല വിചാരം ഇങ്ങനെ ഉരുണ്ടു കൂടെ
നിന്നു കത്തി ചേതന നേരിടുന്നു യാതന
മുന്തിരിച്ചാർ ഉള്ളിലെത്തി
പിന്നെ എന്ത് വേദന
ഞരമ്പിൽ ശൗര്യം ഏറി
ആനന്ദം കാട്ടി നേടി
പെടയ്ക്കുന്ന നോട്ടു കെട്ടാൽ ഉലകം കെട്ടി പൊക്കി
കണ്ണു തുറന്നു നോക്കൂ ലോകം
എന്തും നീ മോഹിക്കും..
ആർക്കും വേണ്ടിയല്ല നിനക്കു വേണ്ടി ജീവിക്കൂ
സ്വന്തം സുഖത്തിനു വേണ്ടി ആരെയും ദ്രോഹിക്ക്
ദണ്ണം ഉണ്ടേൽ ദൂരെ മാറി നിന്നു നീ രോദിക്ക്
വകതിരിവില്ലട ഒരു തരി പോലും
വേർതിരിവ് ഇനി ഇല്ലടാ ശരി തെറ്റ് പോലും
ചങ്കൂറ്റം നെഞ്ചേറ്റുന്ന യൗവ്വന തിടമ്പ്
അവിടേം ഇവിടേം കേറിച്ചെന്നു ഞങ്ങൾ കാട്ടിക്കൂട്ടും
അലമ്പ് ...അലമ്പ് ...അലമ്പ് ...
ടാര..ടാര...ടരരാര...ടരരാ...  
ടാര..ടാര...ടരരാര...ടരരാ...  ടരരാ

നമസ്‍കാരം സുഖിനോ ഭവന്തു
വാദികൾക്ക് എന്റെ നമസ്ക്കാരം
വിലയ്ക്ക് വാങ്ങി അടിച്ചമർത്തുവാൻ അധികാരം
അച്ചടക്കം എന്തെന്നറിയാത്തവന്റെ പ്രതികാരം
ഒറ്റയ്ക്ക് നിൽക്കുന്നവന് രസൈക്കാരം
വകതിരിവില്ല ഒരു തരി പോലും
വേർതിരിവ് ഇനി ഇല്ല ശരി തെറ്റ് പോലും
ചങ്കൂറ്റം നെഞ്ചേറ്റുന്ന യൗവ്വന തിടമ്പ്
അവിടേം ഇവിടേം ഞങ്ങള് കാട്ടിക്കൂട്ടും
അലമ്പ് ...
ദിനങ്ങൾ എണ്ണിനോക്കി
കാലങ്ങൾ തള്ളി നിക്കി
ഒന്നും അകതെ പോകുന്ന മനുഷ്യാ നീ കേൾക്കുക
പുച്ഛം ഇല്ല പൊരുതി നേടി
മാറ്റി ഇന്ന് തലവര
കുരുതി കൊടുപ്പിൻ കനവനാ
തലതെറിച്ചൊരു തലവനാ

അപരാധ പങ്കാ തോളേറ്റും ചങ്കാ
ഇരുമെയ് മനസ്സൊന്നാ ശരിയാ
കലികേറ്റും ചൊറയാ പുകയും സിഗററ്റാ
ഗുണദോഷം വേണ്ടാ അനിയാ
അപരാധ പങ്കാ തോളേറ്റും ചങ്കാ
ഇരുമെയ് മനസ്സൊന്നാ ശരിയാ
കലികേറ്റും ചൊറയാ പുകയും സിഗററ്റാ
ഗുണദോഷം വേണ്ടാ അനിയാ

Maradona - Aparaada Panka (Video Song) | Tovino Thomas, Sharanya | Vishnu Narayan | Sushin Shyam