നേഹ എസ് നായർ
നേഹ എസ് നായർ | Neha S Nair :
പുതുതലമുറയിൽ വളർന്നുവരുന്ന ഗായികമാരിൽ സംഗീതത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന അനുഗ്രഹീത കലാകാരി. ‘സാൾട്ട് ആന്റ് പെപ്പർ‘ എന്ന ചിത്രത്തിൽ “പ്രേമിക്കുമ്പോൾ നീയും ഞാനും...’ എന്ന് തുടങ്ങുന്ന ഗാനം പി.ജയചന്ദ്രന്റെ കൂടെ ആലപിച്ചത് ഈ തിരുവനന്തപുരം സ്വദേശിയാണ്.
ശ്യാമപ്രസാദിന്റെ ‘ഋതു‘ എന്ന ചിത്രത്തിൽ രാഹുൽ രാജിന്റെ സംഗീതത്തിൽ ‘ചഞ്ചലം തെന്നിപ്പോയി ഞാൻ....’ എന്ന യുഗ്മഗാനം ജോബ് കുര്യനോടൊത്ത് പാടിയാണ് നേഹ മലയാളചലച്ചിത്ര ഗാനലോകത്തേക്ക് ചുവടുവച്ചത്. മലയാളം റോക്ക് ബാന്റായ ‘അവിയൽ’ ലെ ഗായികയായും, യുട്യൂബിലൂടെ ശ്രദ്ധേയമായ ‘ഔട്ട്കാസ്റ്റ് വോക്കൽ’ എന്ന ഫ്യൂഷൻ സംഗീതത്തിലൂടെയും നേഹ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോക്ക് മ്യൂസിക്കിനോടും ഗസലുകളോടും പ്രിയമേറെയുള്ള ഈ ഗായിക VJ ആയും ബ്ലോഗറായും തിളങ്ങിയിട്ടുണ്ട്.
പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ കീഴിൽ കർണ്ണാടിക്ക് സംഗീതവും, കേഷ്‌കർജിയുടെ കീഴിൽ ഹിന്ദുസ്ഥാനിയും, ബിനുവിന്റെ കീഴിൽ വെസ്റ്റേൺ മ്യൂസിക്കും ഇപ്പോൾ അഭ്യസിക്കുന്നുണ്ട്. സ്കൂൾ വിദ്യാഭാസകാലം മസ്കറ്റിൽ ചിലവഴിച്ച നേഹ ആറാം വയസ്സു മുതൽ കെ രമേഷിന്റെ കീഴിൽ കർണ്ണാട്ടിക്ക് സംഗീതവും പാക്കിസ്ഥാനി ഗായകനായ് ഉസ്താദ് ഖാലിദ് അന്വർ ജാനിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആദ്യപാഠങ്ങളും അഭ്യസിച്ചു.
ശിവമണി, ഉസ്താദ് അംജദ് അലിഖാൻ തുടങ്ങിയ പ്രമുഖരോടൊപ്പം സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള നേഹയുടെ അന്യഭാഷയിലേക്കുള്ള ചുവടുവെപ്പ് 2010 ൽ റിലീസായ ‘പപ്പു‘ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. മലയാള സംഗീത സംവിധായകനും ഗായകനുമായ അൽഫോൺസിനൊപ്പം പാടിയ ‘മയ ലടി പ്പില്ല..’ എന്ന ഫാനി കല്യാൺ സംഗീത സംവിധാനം ചെയ്ത ഗാനമായിരുന്നു നേഹയുടെ തെലുങ്കിലെ ആദ്യഗാനം.
കുടുംബം: ശശികുമാർ (അച്ഛൻ), ഉഷ (അമ്മ), നിഷ (അനുജത്തി).
ആലപിച്ച ഗാനങ്ങൾ
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തമാശ | അഷ്റഫ് ഹംസ | 2019 |
ഗാനരചന
നേഹ എസ് നായർ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
കാണാദൂരം പോയേ | 5 സുന്ദരികൾ | യക്സാൻ ഗാരി പരേര | നേഹ എസ് നായർ | 2013 |
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
മോമോ ഇൻ ദുബായ് | അമീൻ അസ്ലം | 2023 |
വാശി | വിഷ്ണു രാഘവ് | 2022 |
മേരീ ആവാസ് സുനോ | പ്രജേഷ് സെൻ | 2022 |
Tസുനാമി | ലാൽ ജൂനിയർ | 2021 |
ലൗ | ഖാലിദ് റഹ്മാൻ | 2021 |
സുമേഷ് & രമേഷ് | സനൂപ് തൈക്കൂടം | 2021 |
ഹലാൽ ലൗ സ്റ്റോറി | സക്കരിയ മുഹമ്മദ് | 2020 |
ഹാഗർ | ഹർഷദ് | 2020 |
അണ്ടർ വേൾഡ് | അരുൺ കുമാർ അരവിന്ദ് | 2019 |
തമാശ | അഷ്റഫ് ഹംസ | 2019 |
ഡ്രൈവിംഗ് ലൈസൻസ് | ലാൽ ജൂനിയർ | 2019 |
സ്ട്രീറ്റ് ലൈറ്റ്സ് | ഷാംദത്ത് എസ് എസ് | 2018 |
ഇയ്യോബിന്റെ പുസ്തകം | അമൽ നീരദ് | 2014 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ഇയ്യോബിന്റെ പുസ്തകം | അമൽ നീരദ് | 2014 | ഇഷ ഷർവാണി |
Music Programmer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തമാശ | അഷ്റഫ് ഹംസ | 2019 |
ഡ്രൈവിംഗ് ലൈസൻസ് | ലാൽ ജൂനിയർ | 2019 |
Edit History of നേഹ എസ് നായർ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:46 | admin | Comments opened |
14 May 2019 - 08:41 | Kiranz | |
13 May 2019 - 20:32 | Jayakrishnantu | തിരുത്തൽ |
28 Jul 2014 - 21:28 | Kiranz | |
16 Aug 2011 - 13:56 | Kiranz | ചിത്രത്തിന്റെ അലൈന്മെന്റ് മാറ്റി,ചില തിരുത്തലുകൾ വരുത്തി |
24 Jun 2011 - 02:09 | abhilash | testing |
24 Jun 2011 - 01:19 | abhilash | നേഹയുടെ ചിത്രവും വിവരങ്ങളും ചേർത്തു. |
23 Jun 2011 - 12:34 | abhilash |