പറവകൾ

പറവകളിനി കതിരണിയുമായ്
നിറനിരകളായ് ചിറകണിയുമോ
ഹെ.. ഹെ... ഓ.. ഓ.. ഒ ഓ...
അതിവിരുതിനാൽ ചെറുകെണികളിൽ
പലകളികളാൽ കരകയറിടാം
ഹെ.. ഹെ... ഓ.. ഓ.. ഒ ഓ...

എന്റെ ശരി അതു ഞാൻ തിരഞ്ഞെടുക്കും കണ്ടെത്തും 
എന്റെ വഴി പിടിച്ചു നിർത്തും കരം വെറും മണ്ണിൽ 
ജനലഴി കൈവിട്ട പോക്കിൽ കേൾക്കാം ആരുടെയെല്ലാം പഴി 
ചിന്തകളലയടിക്കും മനസ്സാകിയെന്താണു വിധിയെന്താകും ഗതി
ഈ ചോദ്യം മതി ഉത്തരം തേടാം  മുന്നിലുണ്ടു പാതയനവധി
ഉലകിരണം തെളിയുമിന്നോരോയിടനാഴി പുറത്തെടുക്കാൻ 
വിരുതു ബാക്കിയുണ്ടിന്നിവന്നിന്നായ് 

ഊതിക്കാച്ചിയ പകലറുതിക്കെരിതീയിൽ കൂട്ടിയ തിരയുടെ കോലം
ചൂടിത്തുള്ളുക കലികെടുവോളം കരയുടെ കോപം  കഴിയോളം
ഓളം നീട്ടിയൊരുദയമൊരുങ്ങുന്നോരോ നോക്കിലുമുലകമുണർന്നേ
നാഗപ്പാളമിരമ്പിവിറക്കും നദിയുടെ കുറുകെ പുകപാറീ.. 
( പറവകളിനി ... )

ഊരാകെജീവിതം പ്രകാശപൂരിതം ആശകളുള്ളിലേറെ നാളെകൾ മോഹിതം
ലക്ഷ്യംതേടും നേരം നമ്മൾ ലോകത്തെനടുക്കും 
സർവ്വം നേടുംവരെ ഞാ‍നങ്ങനെ എന്റെ വഴിയടക്കും 
ഇതല്ലേ തുടക്കമെനിക്കില്ലിനി മടക്കം വെട്ടിപ്പിടിക്കാനേറെയുണ്ട്
അതല്ലേ തിടുക്കം നീ കുറിച്ചുവെച്ചോ മുഖത്തുകാണുന്നീച്ചിരിയൊടുക്കം വരെ
പിടിച്ചുനിൽക്കും പൊരുതും നേടും പതക്കം

ആകാശത്തോളം മേളനം
മഴയായ് നെഞ്ചാകെ ചൂടണം 
വെയിലാകണം വൈകാതുടൽ തോരാതെയീ പെയ്യണം 
പുലരെ നിഴലൂതിക്കാച്ചിടും 
പകലെ ഉലയിൽ തീത്താളമോ കേറവേ 
തട്ടേറിയോ തിറയാടി മേയുമ്പോൾ
തീരം തേടുക തിരനിരകൾ പോലാഴം മൂടുക കടലലകൾ പോൽ
മാനം മൂടുക  പുകമറയായ് നീ  കനി തടയോളം കടലോളം 
വേഗം പായുക പുതുകവിയേ ഗതകാലം താണ്ടുക പെരുകുംപ്പോൾ
രാകിത്തീകിയ കദനം പെയ്തു ഒരുനൊടി പോലും കാണാതെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paravakal

Additional Info

Year: 
2019