രമ്യ നമ്പീശൻ
(അഭിനേത്രി-ഗായിക). എറണാകുളം ചോറ്റാനിക്കരയിലെ ശ്രീനിലയത്തിൽ സുബ്രഹ്മണ്ണ്യൻ ഉണ്ണിയുടെയും ജയശ്രീയുടെയും മകളായി 1986 ൽ ജനിച്ചു. എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും ഭരതനാട്യത്തിലും ബിരുദങ്ങൾ.ശാസ്ത്രീയ സംഗീതവും അഭ്യസിച്ചിട്ടുണ്ട്.
കൈരളി ടിവിയിലെ "ഹലോ ഗുഡ് ഈവനിംഗ് "പരിപാടിയുടെ അവതാരകയായി ടിവി രംഗത്തെത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ "സായാഹ്നം" സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ രമ്യ ജയരാജിന്റെ ആനച്ചന്തം സിനിമയിലൂടെ ആദ്യമായി നായികാ വേഷം ചെയ്തു.ശലഭം, പന്തയക്കോഴി, അന്തിപ്പൊൻവെട്ടം, ഗ്രാമഫോൺ, പെരുമഴക്കാലം, ചങ്ങാതിപ്പുച്ച തുടങ്ങിയ സിനിമകളിലും വേഷമിട്ട രമ്യ ചോക്ലേറ്റ്, ട്രാഫിക്, ചാപ്പ കുരിശ് എന്നീ സിനിമകളിൽ കൂടുതൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും അഭിനയിക്കുന്നു. രാമൻ തേടിയ സീതൈ” കരുണാനിധിയുടെ “ ഇളൈഞ്ജൻ “ കുള്ളനാറിക്കൂട്ടം, ആട്ടനായകൻ എന്നിവയിലെ നായികാ വേഷങ്ങൾ തമിഴ് സിനിമയിൽ രമ്യയുടെ സ്ഥാനം ഉറപ്പിച്ചു.
ഇവൻ മേഘരൂപൻ എന്ന ചിത്രത്തിൽ സംഗീതസംവിധായകൻ ശരത്ത് ഈണമിട്ട കാവാലത്തിന്റെ "ആണ്ടെലോണ്ടെ" എന്ന നാടൻ ഗാനം പാടിക്കൊണ്ട് രമ്യ പിന്നണിഗാനരംഗത്തേക്കും തുടക്കം കുറിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കഥാപുരുഷൻ | അടൂർ ഗോപാലകൃഷ്ണൻ | 1996 | |
സായാഹ്നം | ആർ ശരത്ത് | 2000 | |
നരേന്ദ്രൻ മകൻ ജയകാന്തൻ വക | ജയകാന്തന്റെ സഹോദരി | സത്യൻ അന്തിക്കാട് | 2001 |
ഗ്രാമഫോൺ | കമൽ | 2002 | |
നമ്മൾ തമ്മിൽ | വിജി തമ്പി | 2004 | |
പെരുമഴക്കാലം | കമൽ | 2004 | |
അന്നൊരിക്കൽ | ശരത് ചന്ദ്രൻ വയനാട് | 2005 | |
ആനച്ചന്തം | ജയരാജ് | 2006 | |
ചോക്ലേറ്റ് | സൂസൻ | ഷാഫി | 2007 |
ചങ്ങാതിപ്പൂച്ച | എസ് പി മഹേഷ് | 2007 | |
സൂര്യകിരീടം | പൂജ | ജോർജ്ജ് കിത്തു | 2007 |
ഹാർട്ട് ബീറ്റ്സ് | ഹരിത | വിനു ആനന്ദ് | 2007 |
പന്തയക്കോഴി | മായ | എം എ വേണു | 2007 |
അതീതം | അമൃത | ദേവൻ നായർ | 2007 |
നാലു പെണ്ണുങ്ങൾ | അടൂർ ഗോപാലകൃഷ്ണൻ | 2007 | |
മുല്ല | ലാൽ ജോസ് | 2008 | |
ശലഭം | സുരേഷ് പാലഞ്ചേരി | 2008 | |
അന്തിപ്പൊൻ വെട്ടം | വനിത | നാരായണൻ | 2008 |
ട്രാഫിക്ക് | ശ്വേത | രാജേഷ് പിള്ള | 2011 |
ചാപ്പാ കുരിശ് | സോണിയ | സമീർ താഹിർ | 2011 |
ആലപിച്ച ഗാനങ്ങൾ
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലൈല ഓ ലൈല | ജോഷി | 2015 |
ബ്ലാക്ക് ഡാലിയ | ബാബുരാജ് | 2009 |
Edit History of രമ്യ നമ്പീശൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
22 Feb 2022 - 20:23 | Achinthya | |
20 Feb 2022 - 17:36 | Achinthya | |
19 Feb 2022 - 00:09 | Achinthya | |
15 Jan 2021 - 19:49 | admin | Comments opened |
3 May 2017 - 10:53 | Neeli | |
3 May 2017 - 10:52 | Kiranz | |
3 May 2017 - 10:43 | Neeli | updated photo |
23 Feb 2015 - 18:41 | Dileep Viswanathan | |
19 Oct 2014 - 08:26 | Kiranz | ചില അക്ഷരത്തെറ്റുകൾ തിരുത്തി |
6 Mar 2012 - 10:21 | admin | വാക്യഘടനകളും ചില അക്ഷരത്തെറ്റുകളും മാറ്റി. |
- 1 of 2
- അടുത്തതു് ›