അരികിൽ ഒരാൾ
സ്ക്രിസോഫ്രീനിയ എന്നീ മാനസിക അവസ്ഥയെയും, ഡൊപ്പൽ ഗാങ്ങർ (DoppelGanger) എന്ന ജെർമ്മൻ മിത്തിനേയും അധികരിച്ചുള്ള പ്രമേയമാണ് ഈ സിനിമ. ഒരേ മുറിയിൽ താമസിക്കുന്ന ഒരാൾക്ക് കൂടെയുള്ള വ്യക്തിയെ ഒരേ സമയം രണ്ടിടങ്ങളിൽ കാണാൻ സാധിക്കുന്ന (അറിയുന്ന) സൈക്കോളജിക്കൽ പ്രമേയം മുഖ്യ പശ്ചാത്തലമാകുന്ന പുതുമയുള്ള പ്രമേയം.
സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന മിസ്ടറി ത്രില്ലർ സിനിമയാണ് അരികിൽ ഒരാൾ.
കൊച്ചിയിൽ സ്ഥിരതാമസമാക്കിയ 5 ആൾക്കാരെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്.പരസ്യ സംവിധായകനായി ഇന്ദ്രജിത്തും,കഫെ വെയിറ്റർ ആയി നിവിൽ പൊളിയും,സൈക്യാട്രിസ്റ്റായി പ്രതാപ് പോത്തനും,ഡാൻസർ ആയി രമ്യ നമ്പീശനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ഗായിക ചിത്ര അയ്യരോടൊപ്പം ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു ഗാനം പാടിയിട്ടുണ്ട്.
Actors & Characters
Actors | Character |
---|---|
ഇച്ച (Icha) | |
സിദ്ധാർത്ഥ് | |
വീണ | |
ആരതി | |
സുധീർ ബോസ് | |
ഗായത്രി | |
ഹെലൻ | |
ഹാന്റിക്രാഫ്റ്റ് ഷോപ്പ് ഉടമ | |
ആൽഫ്രെഡ് | |
ഷാജി (ഓഫീസ് ബോയ്) | |
താര | |
ഇച്ചയുടെ ഗ്രാമവാസി/ചെറുപ്പക്കാരൻ | |
ഇച്ചയുടെ ഗ്രാമവാസി/രാഷ്ട്രീയക്കാരൻ | |
ഇച്ചയുടെ ഗ്രാമവാസി/സ്ത്രീ | |
മനു | |
കഥ സംഗ്രഹം
നടൻ ഇന്ദ്രജിത് ഈ ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നു. നടി രമ്യ നമ്പീശനും പ്രമുഖ വേഷത്തോടൊപ്പം ഈ ചിത്രത്തിൽ ഗാനം ആലപിക്കുന്നു.
കൊച്ചിയിലുള്ള വൈബ്സ് ഓൺ(vibez on) എന്ന നാഷണൽ ലെവൽ പരസ്യ കമ്പനിയിലെ ക്രിയേറ്റീവ് ഡയറക്ടർ ആൽഫ്രെഡ് (ഷൈൻ ടോം ചാക്കോ) കമ്പനിയിൽ നിന്ന് റിസൈൻ ചെയ്യുന്നു. ആൽഫ്രഡിനു പകരം ക്രിയേറ്റീവ് ഡയറക്ടറായി വരുന്നത് ബാംഗ്ലൂർ ബ്രാഞ്ചിലെ സിദ്ധാർത്ഥ്(ഇന്ദ്രജിത്) ആണു. സിദ്ധാർത്ഥ് ഒരു പ്രത്യേക ക്രിയേറ്റീവ് പേർസണാണ്. തന്റെ സ്വന്തം ക്രിയേറ്റീവ് ചിന്തകളുമായി ജീവിക്കുന്ന വ്യക്തി. അയാൾക്ക് കേരളത്തിലുള്ള ഒരേയൊരു സുഹൃത്താണ് വീണ(രമ്യ നമ്പീശൻ). വീണ നല്ലൊരു ഫ്യൂഷൻ ഡാൻസറാണ്. സുഹൃത്തുക്കളായ ഹെലനും(റിയ സൈറ) ഗായത്രിയും(ശാലിൻ സോയ)മായി നഗരത്തിൽ ഡാൻസ് പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. നഗരത്തിലെ ഒരു റെസിഡൻസ് അസോസിയേഷനു വേണ്ടി വീണയുടെ ഒരു ഡാൻസ് പ്രോഗ്രാം അസോസിയേഷൻ സെക്രട്ടറി ബുക്കു ചെയ്യുന്നു. അതിനെക്കുറിച്ച് ചർച്ച ചെയ്യാനായി വീണയും സംഘവും സ്മോക്ക് ഹൌസ് എന്ന കഫേയിൽ ഇരിക്കുകയാണ്. കഫേയിലെ ബയറർ ഇച്ച(നിവിൻ പോളി) വീണയുടെ നല്ലൊരു സുഹൃത്താണ്. ഇച്ചക്ക് കൊച്ചി നഗരത്തിലുള്ള ഒരേയൊരു സുഹൃത്താണ് വീണ. സിദ്ധാർത്ഥ് ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലെത്തി വീണയെ ഫോണിൽ വിളിക്കുകയും കഫേയിൽ വെച്ച് കണ്ടുമുട്ടുകയും ചെയ്യുന്നു. അവിടെ വെച്ച് വീണയുടെ സുഹൃത്തുക്കളേയും ഇച്ചയേയും പരിചയപ്പെടുന്നു.
ഇച്ച സിദ്ധാർത്ഥിനു വേണ്ടി താമസിക്കാൻ വീട് അന്വേഷിക്കുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നു. സിദ്ധാർത്ഥ് ആണെങ്കിൽ ഒരു പ്രത്യേക തരത്തിലുള്ള കലാകാരനായ ആളായതിനാൽ കണ്ട ഫ്ലാറ്റുകളും വീടുകളും ഇഷ്ടപ്പെടുന്നില്ല. ഒടുക്കം വീണയാണ് മറ്റൊരു നിർദ്ദേശം പറയുന്നത്. കഫേ ഉടമസ്ഥന്റെ വലിയ വീട്ടിലാണ് ഇച്ച താമസിക്കുന്നതും അവിടെ ഇഷ്ടം പോലെ സ്പേസ് ഉണ്ടെന്നും മറ്റൊരിടം കിട്ടുന്ന വരെ ഇച്ചയ്ക്കൊപ്പം താമസിക്കാനും. സിറ്റിയിൽ നിന്നു കുറേ ദൂരയായതിനാൽ സിദ്ധാർത്ഥിനു അതിഷ്ടപ്പെടുമോ എന്ന് ഇച്ചക്ക് ആശങ്കയുണ്ടെങ്കിലും സിദ്ധാർത്ഥ് അത് സമ്മതിക്കുന്നു.
ഇച്ചയുടെ വലിയ വീട് സിദ്ധാർത്ഥിനു ഇഷ്ടമാകുന്നു. സിദ്ധു അവിടെ താമസമാക്കുന്നു. അവിടെ വെച്ച് സിദ്ധു തന്റെ ജീവിത കഥ പറയുന്നു. താനൊരു നാട്ടിൻ പുറത്തുകാരനാണെന്നും ചെറുപ്പത്തിലെ അച്ഛനുമമ്മയും മരിച്ചതിനാൽ ബാംഗ്ലൂരിലുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ വളർന്നെന്നും പിന്നീട് ബോർഡിങ്ങിലായെന്നും വലിയ പഠിപ്പും ഇഷ്ടപ്പെട്ട തൊഴിലുമായെന്ന് സിദ്ധു വെളിപ്പെടുത്തുന്നു. എന്നാൽ ഇച്ഛ തന്റെ ജീവിതത്തെക്കുറിച്ചോ തന്നെക്കുറിച്ചോ ഒന്നും വെളിപ്പെടുത്തുന്നില്ല.
സിദ്ധു അലസനും മടിയനുമാണെങ്കിൽ ഇച്ച അങ്ങിനെ അല്ലായിരുന്നു. രാവിലെ ജോഗിങ്ങ്, യോഗ അങ്ങിനെയൊക്കെയായി ചിട്ടയായി ജീവിക്കുന്നതായിരുന്നു ഇച്ചയുടെ രീതി. സിദ്ധാർത്ഥ് ബ്രാഞ്ചിൽ ജോയിൻ ചെയ്യുന്നു. ബ്രാഞ്ചിലെ ഓപ്പറേഷൻ മാനേജറായ താര(പൂജിത മേനോൻ) സിദ്ധാർത്ഥിനെ ഒതുക്കാൻ പദ്ധതികൾ പലതും നോക്കുന്നുവെങ്കിലും ബ്രാഞ്ച് ഹെഡ് ആരതി(ലെന അഭിലാഷ്) സിദ്ധാർത്ഥിനെ പിന്തുണക്കുന്നു. ഒരു കമ്പനി ടൂറിനുവേണ്ടി ആരതി പുറത്ത് പോകുന്നു. ആരതിയുടേ ആവശ്യപ്രകാരം സിദ്ധാർത്ഥ് അവരെ യാത്രയാക്കാൻ തയ്യാറാകുന്നു. യാത്രയിൽ വെച്ച് ആരതി തന്റെ കുടുംബ വിശേഷങ്ങൾ പറയുന്നു. അതിനിടയിൽ ആരതി തന്റെയൊരു ഫാന്റസി പറയുന്നു. പുണ്യാളന്മാരെപോലെ, സന്യാസിമാരെപോലെ ഒരേ സമയം പല കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന രണ്ടു വ്യക്തിത്വങ്ങൾ ആവാൻ കഴിഞ്ഞെങ്കിൽ എന്ന്. ആ ചിന്ത സിദ്ധാർത്ഥിന്റെ മനസ്സിൽ തറയ്ക്കുന്നു. അയാളുടെ ക്രിയേറ്റീവ് മനസ്സ് ആ വഴിക്ക് സഞ്ചരിക്കുന്നു. ഇതിനിടയിൽ ആരതി തന്റെ കുടുംബ സുഹൃത്തായ സൂധീർ ബോസി(പ്രതാപ് പോത്തൻ)നെക്കുറിച്ച് പറയുന്നു. ഈ വക കാര്യങ്ങളിൽ ചിന്തിക്കുകയും അതിനെപ്പറ്റി അന്വേഷണം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് സുധീർ ബോസ്.
ആ യാത്രക്കു ശേഷം വീട്ടിലെത്തിയ സിദ്ധാർത്ഥ് ഇന്റർനെറ്റിൽ ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നു. സൂപ്പർ നാച്ച്വറൽ പവർ, ദ്വന്ദവ്യക്തിത്വങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിച്ച് സമയം പോകുന്നത് അറിയുന്നില്ല സിദ്ധാർത്ഥ്. ഇതിനിടയിൽ ഇച്ഛ മുറിയിലേക്ക് വരുന്നു. തന്റെ നാടിനെക്കുറിച്ച് സിദ്ധു ഇച്ഛയോട് പറയുന്നു. എന്നാൽ തന്റെ നാടിനെക്കുറിച്ചും തന്റെ പശ്ഛാത്തലത്തെക്കുറിച്ചും ഇച്ഛ മനപൂർവ്വം മൌനം പാലിക്കുന്നു.
സിദ്ധാർത്ഥിന്റെ കമ്പനിയിൽ പലപ്പോഴും സിദ്ധുവിനെതിരെ ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാകുന്നു. അങ്ങിനെ ഒരു പ്രശ്നം ഉണ്ടായ ദിവസം അപ്രതീക്ഷിതമായി ഇച്ച സിദ്ധുവിന്റെ ഓഫീസിലെത്തുന്നു. ഇച്ഛ അവനെ ഉപദേശിക്കുന്നു. അഞ്ചു മിനുട്ടിനു ശേഷം നമുക്കൊരുമിച്ച് പുറത്ത് പോകാം എന്ന് പറഞ്ഞ് സിദ്ധു തന്റെ കാബിനിലേക്ക് പോകുന്നു. എന്നാൽ മടങ്ങി വരുമ്പോൾ ഇച്ചയെ ഓഫീസിൽ കാണുന്നില്ല. അങ്ങിനെ ഒരാളെ കണ്ടതായി ഓഫീസിൽ ആർക്കും അറിയില്ല. അത് സിദ്ധുവിനെ അത്ഭുതപ്പെടുത്തുന്നു. ആ സമയത്ത് വീണ സിദ്ധുവിനെ ഒരു ഗസൽ പ്രോഗ്രാം കാണാൻ ക്ഷണിക്കുന്നു. അവൾ സ്മോക്ക് ഹൌസ് കഫേയിൽ നിന്നാണ് വിളിക്കുന്നത്. വീണ സിദ്ധുവിനെ കാത്തിരിക്കുന്നു. എന്നാൽ സിദ്ധു അര മണിക്കുർ കഴിഞ്ഞേ വരികയുള്ളൂ എന്ന് ഇച്ഛ പറയുന്നു. ഇച്ച പറഞ്ഞ പ്രകാരം സിദ്ധു അര മണിക്കൂറ് കഴിഞ്ഞ് സ്മോക്ക് ഹൌസിൽ എത്തുന്നു. അത് വീണയെ അത്ഭുതപ്പെടുത്തുന്നു. വീണയും സിദ്ധുവും പ്രോഗ്രാമിനു പോകുന്നു.
അടുത്ത ദിവസം വീണ അവളുടെ ഡാൻസ് പ്രോഗ്രാമിന്റെ റിഹേഴ്സലിനു സിദ്ധുവിനേയും ഇച്ഛയേയും ക്ഷണിക്കുന്നു. മൂവരും റിഹേഴ്സൽ ക്യാമ്പിനു പോകുന്നു. ഫൈനൽ ക്യാമ്പിൽ വെച്ച് സിദ്ധുവിനു ഇച്ചയെ സംബന്ധിച്ച് ചില അത്ഭുതാനുഭവങ്ങൾ ഉണ്ടാകുന്നു.
അടുത്ത ദിവസം ഡാൻസ് പ്രോഗ്രാമിനു പോകാൻ സിദ്ധു ഓഫീസിൽ നിന്നിറങ്ങുന്നു. ലിഫ്റ്റിൽ വെച്ച് അപ്രതീക്ഷിതമായി ഇച്ചയെ കാണുന്നു. ഇച്ചയും ഡാൻസ് പ്രോഗ്രാമിനു പോകാൻ ഇറങ്ങിയതായിരുന്നു. കാർ പാർക്കിങ്ങ് ഏരിയയിൽ വെച്ച് സിദ്ധുവിനു വീണയുടെ ഫോൺ കാൾ വരുന്നു. ലേറ്റായതിന്റെ കാര്യം ചോദിച്ചപ്പോൾ ഇച്ച വരാൻ വൈകിയതാണെന്ന് സിദ്ധു വീണയെ അറിയിക്കുന്നു. എന്നാൽ ഇച്ഛ തന്റെ പ്രോഗ്രാം കാണാൻ വന്നിട്ടുണ്ടെന്ന് വീണ അറിയിക്കുന്നു. അത് കാര്യമാക്കാതെ കാർ തിരിച്ച് ഇച്ഛയോട് കാറിൽ കയറാൻ സിദ്ധു ആവശ്യപ്പെടുന്നു. എന്നാൽ സിദ്ധുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇച്ഛയെ അവിടെയെങ്ങും കാണാനില്ലായിരുന്നു. അത് തന്റെ തോന്നലാണൊ യാഥാർത്ഥ്യമാണോ എന്ന സംശയത്തിലാകുന്നു സിദ്ധു.
ഡാൻസ് പ്രോഗ്രാം ഗംഭീരമായി അവസാനിക്കുന്നു. എന്നാൽ പ്രോഗ്രാമിൽ സിദ്ധു എത്തുന്നില്ല. പ്രോഗ്രാം കഴിഞ്ഞ് ഇച്ഛയെ കൂട്ടാതെ വീണ വീട്ടിലേക്ക് പോകുന്നു. അത്രയും ദൂരം നടന്ന് വീട്ടിലെത്തുന്ന ഇച്ച, ബെഡ് റൂമിൽ കിടന്നുറങ്ങുന്ന സിദ്ധുവിനെ കാണുന്നു. അടുത്ത ദിവസം വീണയുടെ സുഹൃത്തുക്കൾ അറിയുന്നത് തലേന്ന് രാത്രി അപ്രതീക്ഷിതമായി ആക്സിഡന്റ് ആയ വീണ ആശുപത്രിയിലായെന്നാണ്. വീണയെക്കാണാൻ സിദ്ധുവും ഇച്ഛയും ആശുപത്രിയിലേക്ക് വരുന്നു. ഇച്ചയെ പുറത്താക്കി ചില രഹസ്യങ്ങൾ വീണയോട് പറയാൻ സിദ്ധു ശ്രമിക്കുന്നു. അതിനിടയിൽ അപ്രതീക്ഷിതമായി ഇച്ച ഇരുവരോടും പ്രതികരിക്കുന്നു. ഇത് വീണക്കും സിദ്ധുവിനും ഷോക്കാവുന്നു.
ബ്രാഞ്ച് ഹെഡ് ആരതി ബിസിനസ്സ് ടൂറിനു ശേഷം കമ്പനിയിൽ തിരിച്ചു വന്ന ശേഷം സിദ്ധു അവരുമായി വീണ്ടു സംസാരിക്കുന്നു. തന്റെ റൂം മേറ്റും സുഹൃത്തുമായ ഇച്ചയെ ഒരേസമയം രണ്ട് സ്ഥലത്ത് കണ്ടെന്നും അവനിൽ ഒരു സൂപ്പർ നാച്ചുറൽ പവർ ഉണ്ടെന്നും സിദ്ധു സംശയം പറയുന്നു. ഈ വിഷയത്തെ നെറ്റിൽ സേർച്ച് ചെയ്തെന്നും, ഒരേ സമയത്ത് രണ്ടു സ്ഥലഥ് പ്രത്യക്ഷപ്പെടാൻ സാധിക്കുന്ന ഈ അവസ്ഥയെ ഡൊപ്പൽ ഗാങ്ങർ (DoppelGanger) എന്നാണു പറയപ്പെടുന്നു എന്നും ആരതിയുടെ സുഹൃത്ത് സുധീർ ബോസുമായി സംസാരിക്കണമെന്നും സിദ്ധു ആവശ്യപ്പെടുന്നു. അതു പ്രകാരം ആരതിയും സിദ്ധുവും സുധീർ ബോസുമായി സംസാരിക്കുന്നു. എന്നാൽ ഇതിനെ വെറും ഭാവനയായാണ് സുധീർ ബോസ് കണക്കാക്കുന്നത്. ഇച്ചയെകുറിച്ച് സുധീർ ബോസും ആരതിയും സിദ്ധുവിനോട് വിശദമായി ചോദിക്കുന്നുവെങ്കിലും ഇച്ചയുടെ പശ്ചാത്തലം സിദ്ധുവിനു അജ്ഞാതമായിരുന്നു.
എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സിദ്ധുവിനു ഇച്ചയെ സംബന്ധിക്കുന്ന ഈ അനുഭവങ്ങൾ കൂടുതലായി ഉണ്ടാകുന്നു. വഴിയിൽ വെച്ചും വീട്ടിൽ വെച്ചുമൊക്കെ ഇച്ഛയെ രണ്ടു വ്യക്തികളായി കാണാൻ സാധിക്കുന്നു. സിദ്ധു ഇത് വീണയോടും പങ്കു വെയ്ക്കുന്നു. ഒരു ദിവസം വഴിയിൽ വെച്ച് സിദ്ധുവിന്റെ കാറിൽ കയറിയ ഇച്ച യാത്രാമദ്ധ്യേ ആശുപത്രിയിൽ വെച്ച് താൻ മോശമായി പെരുമാറിയതിൽ ക്ഷമ ചോദിക്കുന്നു. ഒരുമിച്ച് വീട്ടിലെത്തിയ ശേഷം ഇച്ഛ ഫ്രെഷാകാൻ ബാത്ത് റൂമിലേക്ക് പോകുന്നു. ആ സമയത്ത് വീണയുടെ ഫോൺ കോൾ സിദ്ധുവിനു വരുന്നു. ഇച്ച തന്നെ കാണാൻ തന്റെ ഫ്ലാറ്റിൽ വന്നിട്ടുണ്ടെന്ന് ഫോൺ വിളിച്ചെന്നും തന്നെ കാത്ത് താഴെ കാത്തിരിക്കുന്നുവെന്നും. എന്നാൽ ആ ഫോൺ കോൾ അറ്റന്റ് ചെയ്യുന്ന സമയത്തു തന്നെ സിദ്ധു തന്റെ തൊട്ടരികിലുള്ള ഇച്ചയെ കാണുന്നു. ഒരേ സമയത്ത് രണ്ടു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇച്ചയെ കണ്ട് സിദ്ധുവും വീണയും അത്ഭുതപ്പെടുകയും അതേ സമയം ഭയപ്പെടുകയും ചെയ്യുന്നു.
തുടർന്ന് വീണയുടേയും സിദ്ധുവിന്റേയും ജീവിതം ആശങ്കകൾ നിറഞ്ഞതാകുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കനവിൽ കനവിൽ തിരയും |
റഫീക്ക് അഹമ്മദ് | ഗോപി സുന്ദർ | രമ്യ നമ്പീശൻ |
2 |
ഇതുവഴി പോരാമോ |
റഫീക്ക് അഹമ്മദ് | ഗോപി സുന്ദർ | ഇന്ദ്രജിത്ത് സുകുമാരൻ, ചിത്ര അയ്യർ |
3 |
കനവിനുമുണർവിനു |
റഫീക്ക് അഹമ്മദ് | ഗോപി സുന്ദർ | ശ്രേയ രാഘവ് , ഗോപി സുന്ദർ |
Contributors | Contribution |
---|---|
പ്രധാന വിവരങ്ങളും കഥാസാരവും ചേർത്തു |